ഡാസ്‌നി കറ്വാന ഗലീച്യ വധിക്കപ്പെട്ടത് എന്തുകൊണ്ട്?

മാള്‍ട്ട എന്ന കൊച്ചുരാജ്യത്തിലെ വലിയ പത്രപ്രവര്‍ത്തകയായിരുന്ന ഡാസ്‌നി കറ്വാന ഗലീച്യ 2017 ഒക്‌റ്റോബര്‍ പതിനാറിന് സ്വന്തം കാറിലുണ്ടായ വന്‍സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കര്‍ണാടകത്തില്‍ ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് നാല്പതു നാള്‍ക്കകമാണ് മാള്‍ട്ടയില്‍ 'വണ്‍ വുമണ്‍ വിക്കിലീക്ക്' എന്നറിയപ്പെട്ടിരുന്ന ഡാസ്‌നി കറ്വാന ഗലീച്യ വധിക്കപ്പെട്ടത്. രണ്ടു കൊലപാതകങ്ങളും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല എന്നു പറയാം. അല്ലെങ്കില്‍ അവ തമ്മില്‍, കൊല്ലപ്പെട്ട രണ്ടുപേരും വനിതകളായിരുന്നു, പത്രപ്രവര്‍ത്തകരായിരുന്നു, എഴുത്താണ് അവരെ കൊല്ലിച്ചത് എന്നീ ബന്ധങ്ങളുണ്ട് എന്നും പറയാം. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യമായ മാള്‍ട്ടയിലെ പത്രപ്രവര്‍ത്തകയുടെ വധമായിരിക്കാം ഒരു പക്ഷേ, ഗൗരി ലങ്കേഷിന്റെ വധത്തേക്കാള്‍ ലോകം കൂടുതല്‍ ശ്രദ്ധിച്ചിരിക്കുക. നമ്മുടെ നാട്ടിന്റെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാള്‍ട്ടയെ ഒരു രാജ്യമെന്നുപോലും വിളിക്കാനാവില്ല. 4.31 ലക്ഷമാണ് മാള്‍ട്ടയിലെ ജനസംഖ്യ. ഗൗരി ലങ്കേഷ് പത്രപ്രവര്‍ത്തനം നടത്തിയ കര്‍ണാടകയിലെ ജനസംഖ്യ ആറുകോടിയാണ്! (കൃത്യമായി പറഞ്ഞാല്‍ -61,095,297). എങ്കിലും മാള്