on കോഴിക്കോട് നടന്ന മൂന്നാമത് കേരള ലിറ്റററി ഫെസ്റ്റിവലില്‍ ഫോര്‍ത്ത് എസ്റ്റേറ്റിലെ പോരാളികള്‍ എന്ന ചര്‍ച്ചയില്‍ തോമസ് ജേക്കബ്, ബി.ആര്‍.പി.ഭാസ്‌കര്‍, എന്‍.പി.രാജേന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍.
കേരളം ഉണ്ടാകുന്നതിന് എത്രയോ കാലം മുമ്പുതന്നെ കേരളം ഉണ്ടായിരുന്നുവെന്നു വേണം കരുതാന്‍. അല്ലെങ്കിലെങ്ങനെയാണ് എത്രയോ പ്രസിദ്ധീകരണങ്ങളുടെ പേരകളില്‍ കേരളമുണ്ടായത്? ഐക്യകേരളം വരുന്നതിനും എട്ടുപതിറ്റാണ്ട് മുമ്പ് 1874 പുറത്തിറങ്ങിയ പ്രസിദ്ധീകരണത്തില്‍തന്നെ-കേരളോപകാരി- കേരളമുണ്ടായിരുന്നു. പിന്നെ എത്രയെത്ര കേരളപത്രങ്ങള്‍ ... ആദ്യമലയാള വാര്‍ത്താപ്രസിദ്ധീകരണമായി കരുതുന്ന രാജ്യസമാചാരവും പശ്ചിമോദയവും (1847) പിറ്റേവര്‍ഷം ജ്ഞാനനിക്ഷേപവും ഇറക്കിയ ബാസല്‍മിഷന്‍കാര്‍ തന്നെയാണ് കേരളം എന്നു പേരിലുള്ള ആദ്യത്തെ പ്രസിദ്ധീകരണവും ഇറക്കിയത്. അതാണ് കേരളോപകാരി(1) പത്തൊമ്പതാം നൂറ്റാണ്ടില്‍തന്നെയാണ് കേരളദര്‍പ്പണം(1899)എന്ന പേരില്‍ ഇറങ്ങുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞു പുറത്തിറങ്ങിയതാണ് കേരളപഞ്ചിക. പിന്നെയും രണ്ടുവര്‍ഷംകഴിഞ്ഞിറങ്ങിയ മലയാളിയില്‍ കേരളന്‍ എന്ന പേരില്‍ ലേഖനങ്ങളെഴുതിയ ഒരാള്‍ പിന്നെ ആ പേരില്‍തന്നെയുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി. പില്‍ക്കാലത്ത് കേരളം മാത്രമല്ല ലോകവും അറിഞ്ഞ ഒരു മഹാനായിരുന്നു ഇവയുടെ പിന്നില്‍. അത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. കേരളദര്‍പ്പണവും കേരളപഞ്ചികയും മലയാളിയും കേര