പോസ്റ്റുകള്‍

മേയ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മദ്രാസ് മെയിലില്‍ വാര്‍ത്ത വന്ന കാലം....!

ഇമേജ്
പി.ചന്ദ്രശേഖരന്റെ പത്രപ്രവര്‍ത്തന പാരമ്പര്യം അദ്ദേഹത്തിന്റെ നാട്ടുകാരില്‍ അധികം പേര്‍ക്കൊന്നും അറിയില്ല. അതൊന്നും വിസ്തരിക്കാന്‍ അദ്ദേഹം ഒട്ടും മെനക്കെടാറുമില്ല. പക്ഷേ, അറിയുന്നവര്‍ക്കറിയാം- കേരളത്തിലെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ അദ്ദേഹത്തിനൊരു സ്ഥാനമുണ്ടെന്ന്. ആറു പതിറ്റാണ്ടു മുമ്പ് ബിരുദാനന്തര ബിരുദം കൈയിലിരിക്കെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കൊന്നും ശ്രമിക്കാതെ  പത്രപ്രവര്‍ത്തനകാന്‍ മനക്കരുത്തു കാട്ടിയവര്‍ വേറെ എത്ര പേരുണ്ട്? എന്തുകൊണ്ട് പത്രപ്രവര്‍ത്തകനാകാന്‍ പുറപ്പെട്ടു എന്നു ചോദിച്ചപ്പോള്‍ കോഴിക്കോട് കല്ലായിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ഈ എണ്‍പത്തെട്ടുകാരന്‍ യുവാവിന്റെ ചുറുചുറുക്കോടെ, നിറഞ്ഞ ചിരിയോടെ ചരിത്രം വിവരിച്ചുതുടങ്ങി. ചന്ദ്രശേഖരന്‍ പറയുന്നത് ശ്രദ്ധിക്കുക- മഹാരാജാസ് കോളേജിലാണ് ആദ്യം പഠിച്ചത്. പൊതുകാര്യങ്ങളില്‍ ഇടപെട്ട് പഠനം കുറെ അവതാളത്തിലായിരുന്നു. ഒരു വര്‍ഷം നഷ്ടപ്പെട്ടെങ്കിലും 1950-ല്‍ ബി.എ. പൂര്‍ത്തിയാക്കി തിരിച്ചുവന്നു. വൈകാതെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ ജോലി കിട്ടിയെങ്കിലും പൊതുകാര്യതാല്പര്യം മനസ്സില്‍നിന്ന് ഒഴിയാത്തതുകൊണ്ട് നാട്ടിലേക്കുതന്നെ മടങ്ങ