പോസ്റ്റുകള്‍

ജൂൺ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഷുജാത് ബുഖാരി ആരായിരുന്നു?

ഇമേജ്
ജമ്മു-കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം തന്നെ, സംശയമില്ല. പക്ഷേ, അത് അകലെയുള്ള പ്രദേശമാണ്. ഭീകരന്മാരും രാജ്യദ്രോഹികളും പാകിസ്താന്‍ പക്ഷക്കാരും പെരുകിയ പ്രദേശം. കൂട്ടക്കൊലകള്‍ നടന്നാല്‍ മാത്രമാണ് നമ്മുടെ പത്രങ്ങള്‍ക്ക് കാശ്മീര്‍ തലക്കെട്ടുകള്‍ ആകാറുള്ളത്. പ്രമുഖനായ കാശ്മീര്‍ പത്രാധിപര്‍ ഷുജാത് ബുഖാരിയെ വെടിവെച്ചുകൊന്നത് നമുക്ക് രണ്ട് കോളം തലക്കെട്ടുപോലുമായില്ല. റംസാന്‍ മാസം മുഴുക്കെ കാശ്മീരീല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു സര്‍ക്കാര്‍. മാസം തീരുന്നതിന് ഒരു നാള്‍ മുമ്പ്, നോമ്പ് അവസാനിക്കുന്നതിനു മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ശ്രീനഗര്‍ പ്രസ് എന്‍്ക്‌ളേവില്‍ മുഴങ്ങിയ വെടിയൊച്ചകള്‍ ഷുജാത് ബുഖാരിയുടെ ജീവന്‍ കവരുന്നതിന്റേതായിരുന്നു. അങ്ങനെ ഷുജാത് ബുഖാരിയും നിശ്ശബ്ദനാക്കപ്പെട്ടു. മൂന്നു പതിറ്റാണ്ടിനിടയില്‍ കാശ്മീരില്‍ രാഷ്ട്രീയാക്രമം കവരുന്ന എത്രാമത്തെ ജീവനായിരുന്നു ഷുജാതിന്റേത്? കണക്കുകളുടെ കൃത്യതയില്‍ കാര്യമില്ല. അനേകായിരം ജീവനുകള്‍ പൊലിഞ്ഞിരിക്കുന്നു. നിരവധി പത്രപ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നു. പക്ഷേ, ഒരു ദശകത്തിനിടയില്‍ കാശ്മീരില്‍ കൊല്ലപ്പെടുന്ന മിതഭാഷിയും മിതവ