കേരളം ഇപ്പോഴും ഭ്രാന്താലയമോ?
തൊടുപുഴയ്ക്കടുത്ത് ഒരു കുടുംബത്തെ ഒന്നടങ്കം തല്ലിക്കൊന്നു വീട്ടുപറമ്പിൽ കുഴിച്ചിട്ട സംഭവം കേരളത്തെ ഞെട്ടിച്ചു. ആരെയും ഞെട്ടിക്കുന്ന പൈശാചികതയോടെയാണ് രണ്ടു സ്ത്രീകളെയും മാനസികാരോഗ്യമില്ലാത്ത ഒരു യുവാവിനെയും കുടുംബനാഥനെയും കൊലപ്പെടുത്തിയത്. ഏതാനും നാൾക്കകം പൊലീസ് കൊലയാളികളെ കണ്ടെത്തി. കൊല നടത്താൻ അവർ പറഞ്ഞ കാരണം കേരളത്തെ വീണ്ടും ഞെട്ടിച്ചു. മുന്നൂറു മൂർത്തികളുടെ ബലം, ദുർമന്ത്രവാദം, ദുർമൂർത്തികൾ, മന്ത്രങ്ങളെഴുതിയ താളിയോല, നിധി ശേഖരം.....എത്ര നൂറ്റാണ്ടു പിറകിലാണ് കേരളം ജീവിക്കുന്നത്? ഇതാദ്യത്തെ സംഭവമല്ല. ഏതാനും മാസം മുമ്പ് ഒരു സംസ്ഥാനതലസ്ഥാനത്ത് യുവാവ് സ്വന്തം കുടുംബത്തെ കൊന്നത് ശരീരവും ആത്മാവും വേർപെടുന്നത് കാണാനായിരുന്നുവത്രെ! ഇതിൽ മനോവിഭ്രാന്തിയുടെ ലക്ഷണങ്ങളുണ്ട്. പക്ഷേ, തൊടുപുഴ സംഭവത്തിൽ അങ്ങനെ യാതൊന്നുമില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ബുദ്ധിപൂർവവുമാണ് ആ ചെറുപ്പക്കാർ ആറു മാസത്തെ ആസൂത്രണത്തോടെ ഒരു കുടുംബത്തെ ഉന്മൂലനം ചെയ്തത്. കൂട്ടക്കൊല നടത്താൻ അവരെ പ്രേരിപ്പിച്ച കാരണങ്ങൾ അവർ പോലീസിനോടു പറഞ്ഞത് മാദ്ധ്യമങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമ്മളെല്ലാം അതു കൗതുകപൂ