സര്‍ദാര്‍ പട്ടേലിന്റെ ഉയരവും പ്രതിമയുടെ ഉയരവും

സര്‍ദാര്‍ പട്ടേലിന്റെ ഉയരവും പ്രതിമയുടെ ഉയരവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഗുജറാത്തിലെ ഒരു നദീദ്വീപില്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. നര്‍മ്മദ അണക്കെട്ടിന് അഭിമുഖമായി, 3.2 കിലോ മീറ്റര്‍ അകലെ 12 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള തടാകത്തിനകത്ത് ഇരുപതിനായിരം ചതുരശ്ര മീറ്റര്‍ ഭൂമിയില്‍ ഉയര്‍ന്ന ഈ പ്രതിമ ഒരു വിസ്മയം തന്നെയാണ്. ഉയരം കൊണ്ടും കരകൗശല പാടവം കൊണ്ടും തീര്‍ച്ചയായും അതൊരു വിസ്മയം തന്നെയാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച പ്രതിമാനിര്‍മ്മാണം അദ്ദേഹം പ്രധാനമന്ത്രിയായ ശേഷം അതിവേഗം മുന്നോട്ടു പോവുകയും കാലവിളംബമില്ലാതെ പൂര്‍ത്തിയാവുകയും ചെയ്തു. എല്ലാ അര്‍ത്ഥത്തിലും ഇതു പ്രധാനമന്ത്രിയുടെ ആശയമാണ്, അദ്ദേഹത്തിന്റെ സംഭാവനയാണ്, അദ്ദേഹത്തിന്റെ കൂടി എക്കാലത്തേക്കുമുള്ള സ്മാരകവുമാണ്. ഐക്യത്തിന്റെ പ്രതിമ-സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി- എന്നു പേരിട്ട ഈ പ്രതിമ അമേരിക്കയുടെ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയെ വെല്ലുന്ന സൃഷ്ടിയാണ് എന്നത് ഇന്ത്യക്കാര്‍ക്ക് അഭിമാനകരം തന്നെ. 182 മീറ്റര്‍ ഉയരമുള്ള ഈ മഹാസംരംഭവുമായി ബന്ധപ്പെട്ട വിവര