വാര്‍ത്താമരുഭൂമികളില്‍ ഉണങ്ങി വീഴുന്ന ജനാധിപത്യം
വെള്ളപ്പൊക്കം ഒരു നാള്‍ ഓര്‍ക്കാപ്പുറത്ത് ഉണ്ടാവുകയും നാളുകള്‍ക്കകം ഇല്ലാതാവുകയും ചെയ്യുന്ന പ്രതിഭാസമാണ്. കുറെ നാശനഷ്ടങ്ങളും കഷ്ടതകളും അത് അവശേഷിപ്പിക്കുകമെങ്കിലും അവയെ മറികടക്കാന്‍ മനുഷ്യര്‍ക്കു കഴിയും. എന്നാല്‍, അതിനെ അതിജീവിക്കാന്‍ കഴിയും. എന്നാല്‍, പ്രകൃതിയിലായാലും ജീവിതത്തിലായാലും ക്രമാനുഗതമായി ഉയരുന്ന പല പ്രതിഭാസങ്ങളും നാം അറിയാതെ നമ്മെ പാടെ ഗ്രസിക്കുകയും നിലവിലുള്ള സാമ്പത്തിക-സാമൂഹിക വ്യവസ്ഥകളെ തകര്‍ത്തെറിയുകയും ചെയ്യും. നന്മയിലേക്കും സന്തോഷത്തിലേക്കും സമത്വത്തിലേക്കും ഐക്യത്തിലേക്കും അടിവച്ച് മുന്നേറുന്ന ഒരു ജീവിയാണ് മനുഷ്യന്‍ എന്നതിന് എന്തെങ്കിലും തെളിവുണ്ടോ? മഹത്തരം എന്നു കരുതപ്പെടുന്ന മതം ഉള്‍പ്പെടെയുള്ള മനുഷ്യനിര്‍മ്മിതികള്‍തന്നെ മനുഷ്യരാശിയെ സമ്പൂര്‍ണ നാശത്തിലേക്കു നയിക്കില്ല എന്നും ഉറപ്പിച്ചു പറയാനാവില്ല. അപ്പോള്‍പ്പിന്നെ, ജനാധിപത്യമോ ജനാധിപത്യത്തിന്റെ നെടുംതൂണുകളെന്നു പറയപ്പെടുന്ന ജുഡീഷ്യറിയോ ഫോര്‍ത്ത് എസ്റ്റേറ്റോ എല്ലാ മാറ്റങ്ങളെയും അതിജീവിച്ച് എക്കാലവും നിലനില്‍ക്കുമെന്ന് എന്താണ് ഉറപ്പ്? അല്ലെങ്കില്‍, എന്തിനു വേണ്ടി അവ നിലനില്‍ക്കണം? വാര്‍ത്താമരുഭൂമി എന്നൊരു പ്രയോഗ