പോസ്റ്റുകള്‍

ഡിസംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദ് ടെലഗ്രാഫ് തലക്കെട്ട് വിപ്ലവം

ഇമേജ്
ആര്‍.രാജഗോപാല്‍n തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നും ബി.ജെ.പി ക്കു നഷ്ടപ്പട്ട വാര്‍ത്ത അറിയിക്കുന്ന ദിവസം ദ് ടെലഗ്രാഫ് പത്രത്തിന്റെ മുഖ്യതലവാചകം ഇങ്ങനെ-ചക്രവര്‍ത്തിയുടെ മൂക്ക് ഇടിച്ചുപൊളിച്ചു-(എംപറേഴ്‌സ് നോസ് സ്മാഷ്ഡ്). അരികില്‍, മൂക്ക് നഷ്ടപ്പെട്ട ഒരു കൂറ്റന്‍ പ്രതിമയുടെ വലിയ ഫോട്ടോ. പ്രതിമ ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടേതാണ്. ഡല്‍ഹി കോറണേഷന്‍ പാര്‍ക്കിലെ ഈ പ്രതിമയുടെ മൂക്ക് തകര്‍ക്കപ്പെട്ട ചിത്രം അയച്ചത് പി.ടി.ഐ ആണ്. അതിനു യഥാര്‍ത്ഥത്തില്‍ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധമില്ല. ചിത്രത്തിന്റെ അടിക്കുറിപ്പില്‍ മോദിയുടെ പരാജയത്തെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല. പക്ഷേ, പത്രം വായിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാവും നരേന്ദ്ര മോദിയുടെ മൂക്കാണ് ശത്രുക്കള്‍ ചെത്തിക്കളഞ്ഞത് എന്ന്! ഇത് ദ് ടെലഗ്രാഫ് പത്രത്തിന്റെ കുസൃതിയും ആക്ഷേപഹാസ്യവും നിറഞ്ഞ പുത്തന്‍ വാര്‍ത്താശൈലിയാണ്. ഒന്നാം പേജിലെ കൂറ്റന്‍ തലക്കെട്ടുകള്‍ വായിച്ചാല്‍ ആളുകള്‍ക്ക് ഞെട്ടണമോ ചിരിക്കണമോ എന്നു മനസ്സിലാകില്ല. പത്രാധിപര്‍ ആര്‍.രാജഗോപാലാണ് ഇതിന്റെ പിന്നില്‍ എന്ന് എല്ലാവര്‍ക്കും അറിയാം.  മല