മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷണി
മീഡിയ ബൈറ്റ്‌സ് ഭരണഘടന വാഗ്ദാനം ചെയ്യുന്ന അഭിപ്രായ പ്രകടനസ്വാതന്ത്ര്യം ഉപയോഗിച്ചതിനു ഒരു പത്രാധിപര്‍ ഒരു വര്‍ഷത്തെ തടവ് അനുഭവിക്കാന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. മണിപ്പൂര്‍ ഭരിക്കുന്ന ബി.ജെ.പി നിയന്ത്രിത ഭരണത്തെ വിമര്‍ശിച്ചതിന് പത്രപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്‌ഖേം നവംബര്‍ 26നു അറസ്റ്റ് ചെയ്യപ്പെട്ടത് ദേശീയ സുരക്ഷാ നിയമം അനുസരിച്ചായിരുന്നു. സംസ്ഥാനത്തെ ദേശീയ സുരക്ഷാ നിയമ ഉപദേശക ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് ഡിസംബര്‍ 13നു അദ്ദേഹത്തിനു ശിക്ഷ വിധിച്ചു. തടവിലിടാന്‍ ആവശ്യപ്പെട്ട് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്താണ് അദ്ദേഹം ഉണ്ടാക്കിയ പ്രകോപനം എന്നല്ലേ. ഐ.എസ്.ടി.വി എന്ന ചാനലിന്റെ അവതാരകനും റിപ്പോര്‍ട്ടറുമായ അദ്ദേഹം സാമൂഹ്യമാദ്ധ്യമത്തില്‍ അപ് ലോഡ് ചെയ്ത ഒരു വീഡിയോയില്‍ സംസ്ഥാന സര്‍ക്കാറിനെ കഠിനമായി വിമര്‍ശിച്ചിരുന്നു. ബ്രിട്ടനെതിരെ ഝാന്‍സി റാണി നടത്തിയ പോരാട്ടത്തെ മണിപ്പൂര്‍ സ്വാതന്ത്ര്യസമരവുമായി കൂട്ടിച്ചേര്‍ത്ത് പ്രകീര്‍ത്തിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചതിനെ വിമര്‍ശിച്ചു എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. പ്രാദേശിക ഭാഷയില്‍ അവതരിപ്പിച്ച പരിപാടിയില്‍ ഗവണ്മെന്