മാദ്ധ്യമലോകം എങ്ങോട്ട്? നിര്‍മിതബുദ്ധി മുതല്‍ വ്യാജവാര്‍ത്ത വരെ
വികസിതലോകത്ത് പത്രങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഓരോ വര്‍ഷാരംഭവും മാദ്ധ്യമലോകത്തിന്റെ ഹൃദയമിടിപ്പിനു വേഗം കൂട്ടുകയാണ്. 2019 എന്താണ് മാദ്ധ്യമ മേഖലയ്ക്കായി കാത്തുവച്ചിരിക്കുന്നത്? പരിശോധിക്കുകയാണ് ലോകത്തിലെ പ്രമുഖ മാദ്ധ്യമപഠന സ്ഥാപനം ആയ റോയിട്ടേയഴ്‌സ് ഇന്‍സ്റ്റിറ്റിയട്ട് ഫോര്‍ സ്റ്റഡി ഓഫ് ജേണലിസം. 2012 മുതല്‍ വര്‍ഷംതോറും സര്‍വെ നടത്തുന്നുണ്ട് റോയ്‌ട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യ ഉള്‍പ്പെടെ 29 രാജ്യങ്ങളില്‍നിന്നുള്ള 200 മാദ്ധ്യമ പ്രധാനികളുടെ അഭിപ്രായങ്ങള്‍ ആണ് ഈ റിപ്പോര്‍ട്ടിനു ആധാരം. അവരില്‍ നാല്പത് എഡിറ്റര്‍ ഇന്‍ ചീഫുമാരും മുപ്പതു സി.ഇ.ഓ മാരും മുപ്പതു ഡിജിറ്റല്‍ മീഡിയ തലവന്മാരും ഉള്‍പ്പെടുന്നു. എണ്‍പതു ശതമാനവും വികസിതരാജ്യങ്ങളില്‍നിന്നുള്ളവരാണ്. 55 ശതമാനം പേര്‍ അച്ചടി മാദ്ധ്യമ പശ്ചാത്തലം ഉള്ളവരുമാണ്. സര്‍വെയില്‍ കണ്ടെത്തിയ പ്രധാന ആശങ്കകളും പ്രതീക്ഷകളും എന്തെല്ലാമെന്നു നോക്കാം. 1. പത്രങ്ങള്‍ തുടര്‍ന്നും അതിജീവനത്തിനു പരസ്യവരുമാനത്തെയും കോപ്പി വില്‍പ്പനയും ആശ്രയിക്കും. പക്ഷേ, നിലനില്‍ക്കാന്‍ അതു മതിയാകില്ല. ഇതിനോട് ചേര്‍ന്നു സംഭാവനകളെയും മറ്റു പുതിയ മാര്‍