പോസ്റ്റുകള്‍

മാർച്ച്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആവര്‍ത്തിക്കുന്ന ഈ മാധ്യമവിരുദ്ധവാര്‍ത്ത തീര്‍ത്തും വ്യാജം

ഇമേജ്
'ന്യൂഡല്‍ഹി: അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തെന്ന് ലോക സാമ്പത്തിക ഫോറം സര്‍വ്വേ. ഒന്നാമത് ആസ്‌ത്രേലിയയാണ്.' ഒരു വര്‍ഷത്തിനിടയില്‍ നാലു തവണയെങ്കിലും വാട്‌സപ്പിലും ഫെയസ്ബുക്കിലും  ഫോര്‍വേഡുകളായി വായിക്കേണ്ടി വന്ന ഒരു റിപ്പോര്‍ട്ടിന്റെ തുടക്കമാണ് ഇത്. പത്രവാര്‍ത്തയായി ആണ് ഈ ഫോര്‍വേഡ്. മുമ്പ് വന്നത് സാധാരണ ടെക്‌സ്റ്റ് ആയാണ്. കാര്യം ഒന്നുതന്നെ. വാര്‍ത്തയുടെ അവതരണമായി ഒരു വാചകം-ലോകത്തിനു മുന്നില്‍ നാണം കെട്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍- സ്്റ്റാറ്റസ്  ടൈപ്പില്‍ മുകളിലും പിന്നെ കുറെ അധിക്ഷേപങ്ങള്‍ ചുവടെയും ഇട്ടിട്ടുണ്ട്. ചുവടെ ഉള്ളത് ഇങ്ങനെ-' ലോകത്തേറ്റവും അഴിമതിക്കാരായ മാധ്യമങ്ങള്‍ ഇന്ത്യയില്‍- മാധ്യമങ്ങള്‍ക്ക് ധാര്‍മ്മികതയോ ഉത്തരവാദിത്തമോ ഇല്ല-ജനങ്ങള്‍ വിശ്വാസം നഷ്ടപ്പെട്ടു-പാവപ്പെട്ടവരുടെ നാവാകേണ്ട മാധ്യമങ്ങള്‍ പണക്കാര്‍ക്കും സ്വാധീനം ഉള്ളവര്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത്-  ഇന്ത്യക്കാര്‍ക്ക് അപമാനമായി മാധ്യമങ്ങള്‍....ലോക എക്കണോമിക് ഫോറത്തിനു വേണ്ടി എഡല്‍മാന്‍ ട്രസ്റ്റാണ് സര്‍വ്വെ നടത്തിയതെന്നു പത്രവാര്‍ത്തയിലുണ്ട്. മാദ്ധ്യമങ്ങളെക