സൗഹൃദങ്ങള്‍ സമ്പാദ്യമാക്കിയ കെ.പി കുഞ്ഞിമൂസ

വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍, ലേഖനങ്ങള്‍ ഇത്രയധികം എഴുതിയ മറ്റൊരാളില്ല. അദ്ദേഹം ആറായിരം വ്യക്തികളെക്കുറിച്ച് മരണശേഷമുള്ള അനുസ്മരണങ്ങള്‍ എഴുതിയതായി മാദ്ധ്യമറിപ്പോര്‍ട്ടുകളില്‍ കണ്ടു. അവിശ്വനീയംതന്നെ. അരനൂറ്റാണ്ടു കാലം വര്‍ഷം തോറും നൂറും നൂറ്റമ്പതും കുറിപ്പുകള്‍ എഴുതിയാലേ ഈ എണ്ണം തികക്കാനാവൂ. അപരിചിതരെക്കുറിച്ചുള്ള ചരമറിപ്പോര്‍ട്ടുകളല്ല അവ. അദ്ദേഹത്തിന്റെ അസൂയാര്‍ഹമായ സൗഹാര്‍ദ്ദ ബന്ധങ്ങളുടെ തെളിവാണ് ഈ രചനകള്‍. പരിചയപ്പെടുന്നവരെക്കുറിച്ചെഴുതാന്‍ അദ്ദേഹം ആള്‍ മരിക്കുന്നതു വരെ കാത്തുനില്‍ക്കാറില്ല! കാലിക്കറ്റ് ടൈംസ് പത്രത്തില്‍ അറുനൂറോളം വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മിക്കതും ജീവിച്ചിരിക്കുന്നവരെ കുറിച്ചുള്ളതായിരുന്നു. അതൊരു സര്‍വകാല റെക്കോഡ് തന്നെയാണ്, സംശയമില്ല. അനുസ്മരണം / എന്‍.പി രാജേന്ദ്രന്‍ ഒരാഴ്ച മുമ്പ് ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലെ ഒരു തെരഞ്ഞെടുപ്പ് അനുഭവം എഴുതിത്തരണമെന്ന് ആവശ്യപ്പെടാനാണ് വിളിച്ചത്. തത്മമയം പത്രത്തില്‍ അങ്ങനെയൊരു പംക്തി പലരെക്കൊണ്ടും എഴുതിക്കുന്നുണ്ടായിരുന്നു. എന്തെഴുതാന്‍ പറഞ്ഞാലും