അഭിപ്രായ വോട്ടെടുപ്പുകാരോട് മാധ്യമങ്ങള്‍ ചോദിക്കേണ്ടത്
ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പായി ദിവസേനയെന്നോണം പുറത്തിറങ്ങുന്ന അഭിപ്രായവോട്ടെടുപ്പുകളെ ജനങ്ങള്‍ എത്രത്തോളം വിശ്വസിച്ചിരുന്നു എന്നറിയില്ല. അടുത്ത അഞ്ചു വര്‍ഷം ആര് രാജ്യം ഭരിക്കണം എന്ന തീരുമാനം ജനങ്ങള്‍ എടുക്കുംമുമ്പ് ജനങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക എന്നു പ്രവചിക്കുന്നവരാണ് ഈ കൂട്ടര്‍. അവര്‍ ജനങ്ങളിലേക്കെത്തുന്നത് പത്രമാധ്യമങ്ങളിലൂടെയാണ്. ആരാണ് ഈ വോട്ടെടുപ്പു നടത്തിയത്, എന്തിനാണ് ഇങ്ങനെ വോട്ടെടുപ്പ് നടത്തുന്നത്, ആരാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്.... പല ചോദ്യങ്ങള്‍ വായനക്കാരുടെ മനസ്സില്‍ തെകട്ടിവരും. പക്ഷേ, ആരും ഒന്നും ചോദിക്കാറില്ല. ആരോടു ചോദിക്കാന്‍? ദൃശ്യമാധ്യമങ്ങളാണ് മിക്ക അഭിപ്രായവോട്ടെടുപ്പുകളുടെയും പിന്നിലെന്ന് സാമാന്യമായി അറിയാം. മണ്ഡലം തിരിച്ചുള്ള രാഷ്ട്രീയ അവലോകനവും അതിന്റെ തുടര്‍ച്ചയായ വിജയപരാജയ പ്രവചനങ്ങളും അതിനെക്കുറിച്ചുള്ള ചര്‍ച്ചയും കേള്‍ക്കാന്‍ നല്ലൊരു പ്രേക്ഷകസമൂഹം തയ്യാറാണ്. ദൃശ്യമാധ്യമങ്ങള്‍ക്ക് ഇതൊരു നല്ല വരുമാനമാര്‍ഗവുമാണ്. ദേശീയ മാധ്യമങ്ങളും പ്രൊഫഷണല്‍ സ്ഥാപനങ്ങളെ നിയോഗിച്ച് ഇത്തരം അഭിപ്രായസര്‍വെകള്‍ നടത്താറുണ്ട്. വോട്ടെണ്ണും മുമ്പ് ജനമനസ് അറിയുക എന്നതിലുള്