പോസ്റ്റുകള്‍

ജൂലൈ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാധ്യമസൂര്യന്‍ കിഴക്കും അസ്തമിക്കുകയാണ്

എന്‍.പി രാജേന്ദ്രന്‍ പത്രമാധ്യമങ്ങളുടെ പ്രചാരണം വിലയിരുത്തുന്നവര്‍ കുറെക്കാലമായി പറയാറുള്ള ഒരു ആശ്വാസവചനമുണ്ട്. അച്ചടിമാധ്യമം പടിഞ്ഞാറന്‍ നാടുകളില്‍ അസ്തമിക്കുകയാണെങ്കിലും കിഴക്കന്‍ -ഏഷ്യന്‍ രാജ്യങ്ങളില്‍ അത് ഉദിച്ചുയരുകയാണ്. നമ്മുടെ ദേശീയ മാധ്യമങ്ങളും മാധ്യമ ഉടമസ്ഥരുടെ സംഘടനകളും ഈ ആശ്വാസവാക്കുകള്‍ ആവര്‍ത്തിക്കാറുമുണ്ട്. മറിച്ചൊരു കണക്കും നമ്മുടെ മുന്നില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ല.  പാശ്ചാത്യനാടുകളില്‍ പ്രശസ്തങ്ങളായ പല പ്രസിദ്ധീകരണങ്ങളും അടച്ച് ഓണ്‍ലൈന്‍ മാത്രമാവുകയാണ്. അമേരിക്കയില്‍ ഒരു പത്രം പോലും ഇല്ലാത്ത വിശാലമായ പ്രവിശ്യകള്‍ തന്നെ ഉള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു. അവിടെ അച്ചടിമാധ്യമം സമ്പൂര്‍ണമായ തകര്‍ച്ചയിലേക്കാണ് എന്നു വ്യക്തം. എന്തായാലും ഏഷ്യയില്‍ ആ സ്ഥിതി എത്തിയിട്ടില്ലെന്നാണ് ധാരണ.  പത്രപ്രചാരവുമായി ബന്ധപ്പെട്ട, വര്‍ഷം തോറുമുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഓരോ മാധ്യമസ്ഥാപനത്തില്‍നിന്നും നേരിട്ടു ശേഖരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അധികാരിയാണ് റജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോര്‍ ഇന്ത്യ. ഏറ്റവും ഒടുവില്‍ അവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് 2017-18-ലെ കണക്കുകളാണ്. 43 ക

മാനനഷ്ടക്കേസ്സും മാധ്യമങ്ങളുടെ മാനവും

ഇമേജ്
, മാനനഷ്ടക്കേസ്സും മാധ്യമങ്ങളുടെ മാനവും മനോരമ പത്രം മെയ് പത്തൊമ്പതിനു പ്രസിദ്ധപ്പെടുത്തിയ ആ വാര്‍ത്ത വായനക്കാരെ കുറച്ചൊന്ന് അമ്പരപ്പിച്ചിരിക്കണം. സാന്റിയാഗോ മാര്‍ട്ടിന്‍-മലയാള മനോരമ കേസ്സുകള്‍ ഒത്തുതീര്‍പ്പാകുന്നു എന്ന രണ്ടു കോളം തലക്കെട്ടിലുള്ള വാര്‍ത്തയില്‍, പത്രവും ലോട്ടറി വില്പനക്കാരനായ സാന്റിയോഗ മാര്‍ട്ടിനും തമ്മിലുള്ള കേസ്സുകളെക്കുറിച്ചാണ് പറഞ്ഞിരുന്നത്. വായനക്കാര്‍ക്ക് സാന്റിയാഗോ മാര്‍ട്ടിനെയും മനോരമയെയും അറിയാം. പക്ഷേ, ഇവര്‍ തമ്മില്‍ എന്തെങ്കിലും തര്‍ക്കവും കേസ്സുമുള്ള കാര്യം നമ്മളാരും അറിഞ്ഞിട്ടേ ഇല്ല. അറിയണമെങ്കില്‍ അതു ഏതെങ്കിലും മാധ്യമത്തില്‍ വാര്‍ത്തയായി വന്നാലല്ലേ പറ്റൂ. ഇല്ല,വാര്‍ത്ത വന്നിട്ടില്ല. സാന്റിയാഗോ മാര്‍ട്ടിന്‍ മനോരമയ്ക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്താല്‍ അത് ആദ്യം റിപ്പോര്‍ട്ട് ചെയ്യേണ്ട പത്രം മനോരമയാണ്. മറ്റു പത്രങ്ങള്‍ക്കും അതു ചെയ്യാം. പക്ഷേ, ചെയ്യാറില്ല. അതൊരു കരാറാണ്. പണ്ടേ ഉള്ള ഏര്‍പ്പാട്. തങ്ങള്‍ക്കെതിരെ വരുന്ന മാനനഷ്ടക്കേസ് റിപ്പോര്‍ട്ടുകള്‍ ആരും വാര്‍ത്തയാക്കേണ്ട എന്ന ധാരണ മാധ്യമങ്ങള്‍ തമ്മില്‍ നില നില്‍ക്കുന്നു. ദേശാഭിമാനിയും മറ്റു പാര്‍