തരൂരിന്റെ മോദി സേവ, പിണറായിയുടെ തുഷാര്‍ സേവ
അപശബ്ദം എന്‍പിയാര്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോള്‍ വിശേഷിച്ച് ജോലിയൊന്നുമില്ല. അതുകൊണ്ടു മിണ്ടാതിരുന്നാല്‍ പോരെ എന്നു ചോദിക്കരുത്. മിണ്ടാതിരുന്നാല്‍ തീരെ ഔട് ഓഫ് സൈറ്റ് ആകും. പിന്നെ അവരെക്കുറിച്ചും ആരും മിണ്ടില്ല. മിണ്ടാതിരിക്കുന്നു എന്നു കരുതുന്നതും സത്യമല്ല. അവര്‍ നിരന്തരം നരേന്ദ്രമോദിയെയും കേന്ദ്രഭരണത്തെയും വിമര്‍ശിക്കുന്നില്ലേ? ഉണ്ട്, പക്ഷേ... ശശി തരൂര്‍ ആണ് അതിന്റെ സത്യം കണ്ടുപിടിച്ചത്. പറഞ്ഞതു തന്നെ പറഞ്ഞോണ്ടിരുന്നാല്‍ ആരും മൈന്‍ഡ് ചെയ്യില്ല. മോദിയെ എപ്പോഴും കുറ്റം പറഞ്ഞോണ്ടിരുന്നാല്‍ ഇവര്‍ക്ക് ഇതേ പണിയുള്ളൂ എന്നേ ജനം കരുതൂ. അതുകൊണ്ട് ഇടയ്ക്ക് ഒരു ചേഞ്ചിനു വേണ്ടി മോദിയെ പ്രശംസിക്കുകയും വേണം. അപ്പോഴേ വിമര്‍ശനത്തിനും വില കിട്ടൂ- ഇതാണ് അദ്ദേഹം ട്വിറ്ററില്‍ തട്ടിവിട്ടത്്്. ആറു വര്‍ഷമായി താനിതു പറയുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്തോ നമ്മളൊന്നും കേട്ടില്ല. എന്തായാലും ഇത്തവണ കേട്ടു. നമ്മള്‍ മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളും കേട്ടു. വേറെയും രണ്ടു മിടുക്കന്മാര്‍ തരൂരിനു പിന്തുണയുമായി പാഞ്ഞുവന്നു. ജയരാമന്‍ രമേശനും അഭിഭാഷക് അഭിഷേക മനു സിന്‍ഘ്വിയും. കോണ്‍ഗ്ര