പോസ്റ്റുകള്‍

സെപ്റ്റംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എട്ടുനിലയിലെ അടിപൊളി നിയമപാലനം

ഇമേജ്
എട്ടുനിലയിലെ അടിപൊളി നിയമപാലനം അടിപൊളിയും അടിച്ചുപൊളിയുമൊന്നും വെറും ന്യൂജന്‍ വാക്കുകള്‍ മാത്രമല്ല. കാലത്തിന്റെ വിളിയാണ്. മരട് കെട്ടിടങ്ങളും പാലാരിവട്ടം പാലവും സൂചനകാളാണ്, സൂചനമാത്രം. ന്യൂജന്‍ കൂട്ടരെയും പാര്‍ട്ടികളെയും വിട്. സുപ്രിം കോടതിയും അടിച്ചുപൊളി ലൈനിലാണ് പോക്ക്. ഒന്നാലോചിച്ചു നോക്കിയേ....ഏതോ രണ്ടുനില കെട്ടിടം പൊളിക്കുന്ന ലാഘവത്തോടെയല്ലേ മരട് ഭൂമിയിലെ ഫ്‌ളാറ്റുകളെല്ലാം ഫ്‌ളാറ്റാക്കാന്‍ നമ്മള് പുറപ്പെടുന്നത്. ഏതെങ്കിലും കരാറുകാരനെയും നൂറു ബംഗാളികളെയും വിട്ടാല്‍ വൈകുന്നേരമാവുമ്പോഴേക്കും പൊളിച്ചിടാം എന്നാരോ കരാറെടുത്തതായി തോന്നുന്നുണ്ട്. മൊത്തം കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് പണി തന്നെ വരും ഒരു മലയോളം. പിന്നെ ഇരുമ്പുകമ്പികളും പലകകളും മറ്റു മറ്റും. മണ്‍വെട്ടിയും വെട്ടുകത്തിയുമെടുത്ത് പൊളിച്ചാല്‍ തീരാന്‍ യുഗങ്ങളെടുക്കും. സംഗതി ബുദ്ധിമുട്ടാണെങ്കില്‍ ഒരു വഴിയുള്ളത് പ്രതിരോധവകുപ്പിന്റെ സേവനം ആവശ്യപ്പെടുകയാണ്. വെരി ഈസി...കിടിലന്‍ ബോംബുകള്‍ ആഭ്യന്തരമായി ഉദ്പാദിപ്പിക്കുന്നുണ്ട്. നല്ലതു നോക്കി അഞ്ചെട്ടെണ്ണം യുദ്ധവിമാനം വഴി വിക്ഷേപിച്ചാല്‍ എട്ടുനിലയായാലും പത്തുനിലയായാലും എട്ടുനിലയില്‍

'ഫീച്ചര്‍ ഫില്മ് ബാക്കി ഹെ ഭായ് '

ഇമേജ്
'ഫീച്ചര്‍ ഫില്മ് ബാക്കി ഹെ ഭായ് ' കിടിലന്‍ ഡയലോഗാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയില്‍ കാച്ചിയത്.  'ഇതു ട്രെയ്ലര്‍ മാത്രം, സിനിമ മുഴുവന്‍ വരാനിരിക്കുന്നതേ ഉള്ളൂ...'. ഒരു മലയാളം സിനിമയില്‍ മമ്മൂട്ടി ഹിന്ദിയില്‍ വീശുന്നുണ്ട് ഇതേ ഡയലോഗ്-' ഫീച്ചര്‍ ഫില്മ്  ബാക്കി ഹേ ഭായ്്്്...ഹ ഹ ഹ'. ഒരു ഹിന്ദി സിനിമയില്‍ ഷാറുഖ് ഖാനും ഹിന്ദിയില്‍ വീശിയിട്ടുണ്ട് ഇതുതന്നെ. ഡയലോഗിന്റെ കോപ്പിറൈറ്റ് മോദിജിക്കില്ലെന്നത് കാര്യമാക്കേണ്ട. നൂറുനാള്‍ കൊണ്ട് രാജ്യം കണ്ടു കഴിഞ്ഞു മോദി-അമിത് ഷാജി കൂട്ടുകെട്ടിന്റെ മികവ്. മുന്‍പിന്‍ നോട്ടമില്ല ആരെന്തു പറഞ്ഞാലും വകവെക്കില്ല. എന്താണോ അജന്‍ഡയിലുള്ളത് അതു പാസ്സാക്കും. പ്രതിപക്ഷം പറയുന്നത് മൈന്‍ഡ് ചെയ്യേണ്ട. ബില്ലുകളും മറ്റും പുനരവലോകനത്തിന് സബ് കമ്മിറ്റികള്‍ ഉണ്ട്. അവര്‍ക്ക് വിശേഷിച്ച് പണിയിയൊന്നുമില്ല. മുന്‍ഗവണ്മെന്റുകള്‍ എത്ര സമയമാണ് ബില്ലുകള്‍ കമ്മിറ്റികള്‍ക്ക് അയച്ച് വേസ്റ്റ് ആക്കിയത്. പ്രതിപക്ഷാംഗങ്ങള്‍ പറയുന്ന കുറ്റവും കുറവുമൊക്കെ കുറിച്ചെടുത്ത് നിയമത്തില്‍ അതു തിരുത്താന്‍ മെനക്കെടുമായിരുന്നു ബുദ്ധിയില്ലാത്ത കോണ്‍ഗ്രസ്-യു.

ഒരു മാനനഷ്ടത്തിന്റെ പ്രശ്‌നങ്ങള്‍

ഇമേജ്

NP Rajendran: സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട

NP Rajendran: സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട : സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട എന്‍.പി രാജേന്ദ്രന്‍ വാജ്‌പേയ് കാലം മുതല്‍ ബി.ജെ.പി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ...

സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട

സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട ഡെഡ്എന്‍ഡ് എന്‍.പി രാജേന്ദ്രന്‍ വാജ്‌പേയ് കാലം മുതല്‍ ബി.ജെ.പി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പത്രപ്രവര്‍ത്തകയാണ് സാബ നഖ്‌വി. ഈയിടെ കോഴിക്കോട്ട് മാധ്യമവിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഒരു ചര്‍ച്ചാസമ്മേളനത്തില്‍ ചോദ്യോത്തരങ്ങള്‍ക്കിടയില്‍ ആരോ അവരോടു ചോദിച്ചു- ബി.ജെ.പി യിലെ വാജ്‌പേയ് കാലവും മോദി കാലവും തമ്മില്‍ വല്ല വ്യത്യാസമുണ്ടോ? ചെറിയ വ്യത്യാസമൊന്നുമല്ല ഉള്ളത് എന്നവര്‍ വിവരിച്ചു. വാജ്‌പേയ് കാലത്ത് പത്രപ്രവര്‍ത്തകരെ, വിമര്‍ശിക്കുന്ന പത്രപ്രവര്‍ത്തകരെപ്പോലും ഒട്ടും അകറ്റി നിര്‍ത്തിയിരുന്നില്ല. ഒരു മുസ്ലിം പത്രപ്രവര്‍ത്തകയാണ് എന്ന പ്രത്യേക പരിഗണന പോലും വാജ്‌പേയ് കാലത്ത് പാര്‍ട്ടി നേതാക്കളില്‍നിന്നു ലഭിച്ചിരുന്നു. സൗഹാര്‍ദ്ദത്തോടെയല്ലാതെ ആരും പെരുമാറാറില്ല. പാര്‍ട്ടിയുടെ മാത്രമല്ല, കേന്ദ്രസര്‍ക്കാറിന്റെയും ഓഫീസുകളില്‍ വിവരങ്ങള്‍ നല്‍കുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനും എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വാതന്ത്ര്യം ലഭിച്ചിരുന്നു. എന്നാല്‍, നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷം എല്ലാം ഓരോന്നായി അവസാനിക്കുകയായിരുന്നു.

രണ്ട് വാര്‍ത്താ ഏജന്‍സി ജീവിതങ്ങള്‍- ഇവര്‍ വിസ്മരിക്കപ്പെടുകയില്ല

രണ്ട് വാര്‍ത്താ ഏജന്‍സി ജീവിതങ്ങള്‍- ഇവര്‍ വിസ്മരിക്കപ്പെടുകയില്ല എന്‍.പി രാജേന്ദ്രന്‍ പത്രപ്രവര്‍ത്തകനാകുന്നതു വരെ എനിക്കും വാര്‍ത്താ ഏജന്‍സികളെക്കുറിച്ച് വലിയ പിടിപാടുണ്ടായിരുന്നില്ല. അങ്ങനെ ചിലതുണ്ട് എന്നറിയാമെന്നല്ലാതെ രീതികളൊന്നും അറിയില്ല. പത്രവാര്‍ത്തകളോടൊപ്പം സ്വന്തം ലേഖകന്‍ എന്നും മറ്റും ചേര്‍ക്കുന്നതുപോലെ പി.ടി.ഐ എന്നും യു.എന്‍.ഐ എന്നും ചേര്‍ത്തിരുന്ന കാലം ഉണ്ടായിരുന്നു. ഇന്നത്തെ തലമുറ അതും കണ്ടിട്ടില്ല. വാര്‍ത്തകള്‍ ശേഖരിച്ച് ലോകമെങ്ങും പത്രസ്ഥാപനങ്ങള്‍ക്ക് എത്തിക്കുന്നത് വാര്‍ത്താ ഏജന്‍സികളാണ്. പക്ഷേ, അവര്‍ നിര്‍ഭാഗ്യവന്മാരാണ്. വായനക്കാര്‍ അവരുടെ സേവനം അറിയാറില്ല. അവരുടെ ലേഖകരുടെ പേരുകള്‍ വാര്‍ത്ത വായിക്കുന്നവര്‍ അറിയുകയില്ല.  1981 മുതല്‍ ന്യൂസ് റൂമില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു അനീതി കണ്ട് ഞാന്‍ പലപ്പോഴും അമ്പരന്നിട്ടുണ്ട്. മിക്കവാറും എല്ലാ പ്രധാന ദേശീയവാര്‍ത്തകളും തരുന്നത് പി.ടി.ഐ, യു.എന്‍.ഐ എന്നീ രണ്ട് വാര്‍ത്താ ഏജന്‍സികളാണ്. ആ റിപ്പോര്‍ട്ടുകള്‍ മലയാളത്തിലാക്കുകയാണ് മാതൃഭൂമി കോഴിക്കോട് സെന്‍ട്രല്‍ ഡസ്‌കിലെ ഞങ്ങളുടെ പ്രധാനജോലി. അതേപടി കൊടുക്കണം എന്നില്ല. ചി

പ്രസിഡന്റേ, ആ ഫയല്‍ ക്ലോസാക്കല്ലേ...

ഇമേജ്
പ്രസിഡന്റേ, ആ ഫയല്‍ ക്ലോസാക്കല്ലേ... ശശി തരൂര്‍ അയച്ച വിശദീകരണക്കത്ത് കെ.പി.സി.സി പ്രസിഡന്റ് ക്ലോസ് ആക്കിയതിനു സ്പീഡ് കൂടിപ്പോയി. അത്രയും ധൃതി വേണ്ടായിരുന്നു. കേസ് ഏതെന്നു അറിയാമല്ലോ. മോദിയെ സ്തുതിച്ചതിന്, അല്ലെങ്കില്‍ സ്തുതിച്ചതാണ് എന്നു ആളുകളെ തോന്നിപ്പിച്ചതിന്, അച്ചടക്കനടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നു ആവശ്യപ്പെട്ടതാണ് കേസ്. കോംപ്ലിക്കേറ്റഡ് കേസ്സാണ്. കപില്‍ സിബലും പി.ചിദംബരവും അഭിഷേക് സിങ്ങ് സംഘ്വിയും ഒന്നിച്ചു വരേണ്ടിവരും എന്തെങ്കിലും ഒരു തീര്‍പ്പുണ്ടാക്കാന്‍. അവരാണെങ്കില്‍ ഇതിലും വലിയ കേസ്സില്‍ കുടുങ്ങിക്കിടപ്പാണ്. ഉടനെയൊന്നും റിലീസാകുന്ന ലക്ഷണമില്ല. കോണ്‍ഗ്രസ്സില്‍ അച്ചടക്കനടപടിയെടുത്ത് ആരെയെങ്കിലും പുറത്താക്കുക എളുപ്പമാണ്. അതിനു വിശദീകരണം ചോദിക്കേണ്ട കാര്യം പോലുമില്ല. പക്ഷേ, വകുപ്പും ന്യായവും നോക്കി നടപടിയെടുക്കലാവട്ടെ ശ്ശി പ്രയാസവുമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്തുതിക്കുന്നത് അച്ചടക്കലംഘനമാണ് എന്നു ഏതെങ്കിലും പാര്‍ട്ടിയുടെ ഭരണഘടനയിലുണ്ടോ? സാധ്യതയില്ല. എന്തായാലും കോണ്‍ഗ്രസ് ഭരണഘടനയില്‍ അങ്ങനെയൊരു വകുപ്പില്ലെന്നുറപ്പാണ്. പിന്നെ എന്തിനാണ് മോദിയെ സ്തു