പോസ്റ്റുകള്‍

ഒക്‌ടോബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

'പ്രസന്റ് സര്‍, വി ടി ഭട്ടതിരിപ്പാട് ഇവിടെയുണ്ട് '

ഇമേജ്
https://www.facebook.com/photo.php?fbid=2624055844317287&set=a.301525849903643&type=3&theater&notif_t=feedback_reaction_generic_tagged&notif_id=1572352966569458 സൈലന്‍സ് പ്രസിദ്ധീകരിച്ച ' പ്രസന്റ് സര്‍, വി ടി ഭട്ടതിരിപ്പാട് ഇവിടെയുണ്ട് ' സാറ ജോസഫ് എന്‍.പി രാജേന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. സിവിക് ചന്ദ്രന്‍ എഡിറ്റ് ചെയ്തതാണ് കൃതി. സിവിക് ചന്ദ്രന്‍, കന്നട എഴുത്തുകാരനായ പ്രസന്ന എന്നിവര്‍ സമീപം. കോഴിക്കോട് മൂലാക്കം വേദിയിലാണ് ചടങ്ങ് നടന്നത്. .

കുമ്മനം ശ്രീധരന്‍പിള്ള!

ഇമേജ്
കുമ്മനം ശ്രീധരന്‍പിള്ള! പി.എസ് ശ്രീധരന്‍പിള്ളയും കുമ്മനം രാജശേഖരനായി എന്ന് ചുരുക്കത്തില്‍ പറയാം. ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്ന ഉടന്‍ വരമ്പത്ത് കൂലി കൊടുത്തു. അകത്തുള്ളവര്‍ക്കായാലും പുറത്തുള്ളവര്‍ക്കായാലും വരമ്പത്ത് കൂലി കൊടുക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ചീത്തപ്പേരൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി പ്രവര്‍ത്തിച്ചു പോന്നിരുന്ന കുമ്മനത്തെ പിടിച്ച് സംസ്്ഥാന ബി.ജെ.പി അദ്ധ്യക്ഷനാക്കിയത് എന്തിന് എന്ന് കുമ്മനത്തിനും തിരിഞ്ഞിട്ടില്ല, ശേഷം ബി.ജെ.പി ക്കാര്‍ക്കും തിരിഞ്ഞിട്ടില്ല. ബി.ജെ.പിയിലും സി.പി.എമ്മിലും ഇക്കാര്യത്തില്‍ എതിരു പറയാന്‍ പറ്റില്ല. മേലോട്ടു അടിച്ചു കയറ്റിയാലും ശരി, താഴോട്ട് ചവിട്ടിയിട്ടാലും ശരി വിഡ്ഢിച്ചിരി ചിരിച്ച്്്് പൊടി തട്ടി എഴുന്നേറ്റു പോകാനേ പാടുള്ളൂ. കുമ്മനം അങ്ങനെ മേലോട്ടുള്ള അടിയും വാങ്ങിയിട്ടുണ്ട്, താഴേക്കുള്ള തൊഴിയും വാങ്ങിയിട്ടുണ്ട്. രണ്ടായാലും നമുക്കൊന്നുതന്നെ എന്നു ഭാവിക്കുകയാണ് ഭംഗി. ശ്രീധരന്‍പിള്ള മേലോട്ടുള്ള അടി കിട്ടിയ ഹരത്തിലാണ് ഇപ്പോ്ള്‍. പലരും വിചാരിക്കുന്നതു പോലെ കണ്ണില്‍ച്ചോരയില്ലാത്ത പാര്‍ട്ടിയല്ല ബി.ജെ.പി. ഗവര്‍ണര്‍ സ്ഥാനമാണ് ശിക്ഷയനുഭവിക്കുന്

ശരിദൂരം ശരികേടുദൂരം

ഇമേജ്
അപശബ്ദം എന്‍പിയാര്‍ ശരിദൂരം ശരികേടുദൂരം ജി.സുകുമാരന്‍ നായരുടെ കൈവശം വോട്ട് എത്രയുണ്ടെന്നു ആര്‍ക്കുമറിയില്ല. ഇമ്മിണി ഉണ്ടെന്നാണ് എല്ലാവരുടെയും വിശ്വാസം. വിശ്വാസത്തിനു തെളിവു ചോദിക്കരുത്. എന്‍.എസ്.എസ്്, എസ്.എന്‍.ഡി.പി വോട്ടിന്റെ സാന്നിദ്ധ്യം കണ്ടെത്താനുളള ഉപകരണങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇവര്‍ രണ്ടു കൂട്ടരും പണ്ടെന്നോ പാര്‍ട്ടികള്‍ ഉണ്ടാക്കിയെന്നും കെട്ടിവച്ചത് തിരിച്ചുകിട്ടാന്‍ മാത്രം വോട്ടില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് ധീരമായി പിന്‍വാങ്ങിയെന്നും ചരിത്രത്തിലുണ്ട്. അതെന്തായാലും ശരി, ഇത്തവണയും പോളിങ്ങിനു മുന്‍പ് വാര്‍ത്തകളില്‍ സുകുമാരന്‍ നായരാണ് നിറഞ്ഞുനിന്നത്. വെള്ളാപ്പള്ളിയേക്കാള്‍ തിളങ്ങി. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇടയില്‍ സ്‌കെയില്‍ വച്ചളന്ന് കൃത്യ അകലത്തില്‍ പോസ്റ്റ് നാട്ടിയായിരുന്നു കുറെക്കാലമായി പാര്‍പ്പ്. എങ്കിലും, പെരുന്നയില്‍ വന്ന് യഥാവിധി കാണുന്നവര്‍ക്ക് കൈയ്യിലുള്ളത് കൊടുക്കാറുണ്ട്. ഇരുപക്ഷക്കാരും പോകും. ആര്‍ക്ക് കൊടുത്തു, എത്ര കൊടുത്തു എന്നു സുകുമാരന്‍നായര്‍ക്കു പോലും പറയാന്‍ പറ്റില്ല. അങ്ങനെ സമദൂരം സുകുമാരന്‍നായര്‍ക്കു മാത്രം ഗുണമേകി  തുടരുമ്പ

വിവരാവകാശ ശല്യക്കാര്‍

ഇമേജ്
വിവരാവകാശ ശല്യക്കാര്‍ മാതൃകപരമാവണം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം എന്നു വിചാരിക്കുന്ന ചില നിഷ്‌കളങ്കരുണ്ട്. എന്നു വച്ചാല്‍ ആ ഓഫീസ് പ്രവര്‍ത്തനത്തിന്റെ മാതൃക കേമമാണെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസും അതുപോലെ ജാഗ്രത്തായി പ്രവര്‍ത്തിക്കുമല്ലോ. അത്രയേ ഉള്ളൂ. വേറെ ദുരുദ്ദേശ്യമൊന്നുമില്ല. വിവരാവകാശം തലയില്‍ കയറിയ ചില ആളുകള്‍ തങ്ങള്‍ക്ക് ചോദിക്കാവുന്നതില്‍ വച്ചേറ്റവും മണ്ടത്തരം നിറഞ്ഞ ചോദ്യങ്ങല്‍ കണ്ടുപിടിച്ച് അടുത്തു കാണുന്ന സര്‍ക്കാര്‍ ഓഫീസിലേക്കു പാഞ്ഞുചെല്ലുന്ന സമ്പ്രദായം നാട്ടില്‍ പരക്കെ ഉള്ളതായ ചിലര്‍ പറയുന്നുണ്ട്. ഇതു നിയമസഭയിലെ ചില അംഗങ്ങളില്‍നിന്നു പഠിച്ചതാണെന്നൊരു സംസാരവും ഉണ്ട്. ഒരു നിയമസഭാംഗം സഭാസമ്മേളനത്തില്‍ ഇത്ര ചോദ്യം ചോദിക്കണം എന്നൊന്നും വ്യവസ്ഥയില്ലെങ്കിലും ഇടക്കിടെ വല്ലതും ചോദിക്കുന്നതാണ് കീഴ്വഴക്കം. വിവരാവകാശചോദ്യങ്ങളേക്കാള്‍ കിടിലന്‍ ചോദ്യങ്ങള്‍ നിയമസഭയിലും ചോദിക്കാറുണ്ട്. ഇതാ ഒരു സാമ്പിള്‍-കേരളത്തിലെ റോഡുകളില്‍ ഓരോ ദിവസവും എത്ര പേര്‍ കാല്‍നടയായി സഞ്ചരിക്കാറുണ്ട്? ഇങ്ങനെ ഒരു ചോദ്യം കിട്ടിയാല്‍ സെക്രട്ടേറിയറ്റ്് ഭരണക്കാര്‍ വെട്ടിലാവും എന്നൊന്നു

പ്രിയ മോദിജിക്ക് രാജ്യദ്രോഹപൂര്‍വം

ഇമേജ്
വിമര്‍ശനം ആര്‍ക്കെതിരെ നടത്തുന്നതും രാജ്യദ്രോഹമാകുന്നില്ല എന്നു സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്്. ഇതു പറഞ്ഞതിനു ശേഷവും അയ്യോ രാജ്യദ്രോഹം എന്നു അലറിവിളിച്ച്, പലര്‍ക്കുമെതിരെ കേസ്സെടുപ്പിക്കുന്നുണ്ടെന്ന് സുപ്രിം കോടതിയോട് പറഞ്ഞത് പ്രമുഖ രാജ്യദ്രോഹി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ്. കോടതിവിധിയൊന്നും കോണ്‍സ്റ്റബ്ള്‍മാര്‍ക്ക് മനസ്സിലാകില്ല, അവര്‍ക്ക് ഐ.പി.സിയേ അറിയൂ, അതുകൊണ്ട് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ നിയമം പുതുക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നാണ് ഈ വക്കീല്‍ കോടതിയോട്് ആവശ്യപ്പെട്ടിരുന്നത്. പൊലീസുകാരല്ല, മജിസ്‌റ്റ്രേറ് ആണ് കേസ്സിന്റെ വകുപ്പും വിധിയുമെല്ലാം നോക്കേണ്ടത്, അവര്‍ക്ക് വിധിയൊക്കെ അറിയാം എന്നാണു ഭൂഷണ് സുപ്രിം കോടതി ജസ്റ്റിസ് നല്‍കിയ മറുപടി. ബിഹാറിലെ കോടതിയില്‍നിന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. പൊലീസുകാരേക്കാള്‍ മോശമാണ് ചില മജിസ്‌ട്രേറ്റുമാരുടെ ബുദ്ധിസ്ഥിതി.   കണ്ടില്ലേ പ്രധാനമന്ത്രിക്കു കത്തെഴുതിയ 49 പേര്‍ക്ക് കിട്ടിയ പണി.  എന്തു പൊതുതാല്പര്യ ഹര്‍ജിയാണ് ഇന്നു ഫയല്‍ ചെയ്യേണ്ടത് എന്നു കണ്ടെത്താന്‍ മാത്രമായി രാവിലെ പത്രം വായിക്കുന്നവര്‍ നമ്മുടെ നാട്ടില്‍

മോഹന്‍ ഭാഗവതിന്റെ ഗാന്ധിലേഖനവും മാതൃഭൂമിയും

ഇമേജ്
മോഹന്‍ ഭാഗവതിന്റെ ഗാന്ധിലേഖനവും മാതൃഭൂമിയും മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനനാളില്‍ മാതൃഭൂമി ദിനപത്രം രണ്ടു പേജുള്ള(8,9 പേജുകളില്‍ സെന്റല്‍ സ്‌പ്രെഡ്) പ്രത്യേകപതിപ്പും മറ്റു ചില പേജുകളില്‍ ചില ഓര്‍മറിപ്പോര്‍ട്ടുകളും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിലൊന്നും പെടാത്ത ഒരു ലേഖനം വാര്‍ത്താപേജില്‍ ഉണ്ടായിരുന്നു. ആര്‍.എസ്.എസ് തലവന്റെ ആ ലേഖനം വായനക്കാരുടെയും വിമര്‍ശകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയതില്‍ അത്ഭുതമില്ല. ലേഖനം കൊടുത്ത പേജും രീതിയും കാണുമ്പോള്‍ അര്‍ദ്ധമനസ്സോടെ കൊടുത്തതുപോലെയേ തോന്നൂ. ഒളിപ്പിച്ചു കടത്തിയതുപോലെ എന്നുംപറയാം. മോഹന്‍ ഭാഗവത് മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ എഴുതി എന്നു ചില ബുദ്ധിജീവികള്‍ വിശേഷിപ്പിച്ചത് ശ്രദ്ധക്കുറവോ അറിവില്ലായ്മയോ ആകാം. അതവിടെ നില്‍ക്കട്ടെ. മഹാത്മാ ഗാന്ധിയെ പ്രകീര്‍ത്തിച്ചു കൊണ്ട്് ആര്‍.എസ്.എസ് തലവന്‍ ഒരു ലേഖനമയച്ചാല്‍ മാതൃഭൂമി പത്രം എന്തു ചെയ്യണമായിരുന്നു എന്ന ചോദ്യത്തിന് എളുപ്പം ഉത്തരം പറയാന്‍ നാലു പതിറ്റാണ്ടോളമായി മാതൃഭൂമിയുമായും പത്രപ്രവര്‍ത്തനവുമായി പൊതുവായും ഉറ്റബന്ധം പുലര്‍ത്തുന്ന ഈ ലേഖകനു കഴിയില്ല. മാതൃഭൂമി ഉറച്ച ആര്‍.എസ്.എസ്-ഹിന്ദുത്വ വിരുദ്ധ പ്രഖ്

വ്യാജവാര്‍ത്തകളുടെ കൊടുങ്കാറ്റിലും സത്യം കണ്ടെത്താം

ഡെഡ്എന്‍ഡ് എന്‍.പി രാജേന്ദ്രന്‍ വ്യാജവാര്‍ത്തകളുടെ  കൊടുങ്കാറ്റിലും  സത്യം കണ്ടെത്താം  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരു ഫോട്ടോ കുറച്ചായി ഒരു വിഭാഗം ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടിക്കുറിപ്പ് പ്രകാരം അത്് 1962-ല്‍  എടുത്ത ഫോട്ടോ ആണ്. സന്ദര്‍ഭവിവരണം ഇങ്ങനെ- വിദ്യാനന്ദ് വിദേഹ് എന്ന സ്വാമി ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രിയുടെ മുഖത്തടിച്ചപ്പോഴുണ്ടായ ബഹളമാണ് ചിത്രത്തിലേത്.  ആര്യന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറിയവരാണ് എന്ന് നെഹ്‌റു പ്രസംഗിച്ചതില്‍ ക്ഷോഭിച്ചാണ്, ആ യോഗത്തിലെ അദ്ധ്യക്ഷന്‍ കൂടിയായ സ്വാമി തല്‍ക്ഷണം നെഹ്‌റുവിനെ അടിച്ചത്. നമ്മുടെയെല്ലാം പൂര്‍വികരായ, ഇന്ത്യയുടെ യഥാര്‍ത്ഥ അവകാശികളായ ആര്യന്മാരെക്കുറിച്ച് ഇത്രയും വലിയ പച്ചക്കള്ളം പറഞ്ഞാല്‍ നെഹ്‌റുവിനെ അടിക്കാതെ പറ്റുമോ..... എത്ര ലക്ഷം ആളുകളിലേക്ക് ഈ ഫോട്ടോവാര്‍ത്ത എത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. കുറെപ്പേര്‍ക്ക് ഇതേ ഫോട്ടോ, 1962-ല്‍ ചൈന യുദ്ധത്തില്‍ ഇന്ത്യ തോറ്റപ്പോള്‍ കുപിതരായ ജനങ്ങള്‍ നെഹ്‌റുവിനെ മര്‍ദ്ദിച്ചപ്പോഴെന്ന കുറിപ്പോടെയും പ്രചരിപ്പിക്കുന്നുണ്ട്. വ്യാജഫോട്ടോവിന്റെയും വ്യാജവാര്‍ത്തയുടെയും ഈ

കേ.കോ കള്‍ എല്ലാം പിരിഞ്ഞുപോകട്ടെ..

ഇമേജ്
കേ.കോ കള്‍ എല്ലാം പിരിഞ്ഞുപോകട്ടെ.. അപശബ്ദം എന്‍പിയാര്‍ പാലായില്‍ യു.ഡി.എഫ് തോറ്റു എന്നു കേട്ടപ്പോള്‍ ജനം പൊതുവെ മുന്നണിഭേദമില്ലാതെ 'അതു നന്നായി' എന്നു പറഞ്ഞത്രെ. മുന്‍പൊന്നും ഇങ്ങനെ ഉണ്ടായതായി കേട്ടിട്ടില്ല തോറ്റ യു.ഡി. എഫ് സ്വതന്ത്രന്‍ അത്ര മോശക്കാരനായതാണ് ഈ അഭിപ്രായത്തിനു കാരണം എന്നു ധരിക്കരുത്. നന്നായി എന്നു പറഞ്ഞ മിക്ക ജനത്തിനും ജോസ് വക്കീലിലെ അറിയുക തന്നെയില്ല. അദ്ദേഹം എത്ര നല്ല ആളായിരുന്നാലും ശരി ഇത്തവണ പാലായില്‍ കേ.കോ പാര്‍ട്ടിക്കിട്ട് ഒന്നു കിട്ടണമെന്ന് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ടായിരുന്നു. പാലായ്ക്കു പുറത്തുള്ള പൊതുജനത്തിന്റെ കാര്യമാണ് പറഞ്ഞത്. സഹിക്കാന്‍ മേലാഞ്ഞിട്ടു തന്നെയാണ് തോറ്റതുനന്നായി എന്നു യു.ഡി.എഫുകാര്‍ പോലും പറഞ്ഞത്. കേ.കോ പാര്‍ട്ടികളുടെ വക എന്തെല്ലാം ഇനം കോള്‍ക്കളിയും  കൈകൊട്ടിക്കളിയും കണ്ണുപൊത്തിക്കളിയും പല ഇനം കാലുവാരല്‍കളിയും പാര്‍ട്ടി ജനിച്ച കാലം മുതല്‍ ജനം കാണുന്നുണ്ട്. കുത്തിത്തിരിപ്പു കൊണ്ട് പാര്‍ട്ടി എത്രവട്ടം പിളര്‍ന്നു എന്നോ സ്ഥാനമോഹം തലയ്ക്കു പിടിച്ചപ്പോള്‍ വീണ്ടു ലയിച്ചെന്നോ ഉള്ള കണക്ക് ആരുടെയും കൈവശവുമില്ല. കേ.കോകാരുടെ ഇത്തരം ക