ചുമ്മാ കുറെ വ്യാജ ചാണക്യന്മാര്‍

അപശബ്ദം എന്‍പിയാര്‍ ചുമ്മാ കുറെ വ്യാജ ചാണക്യന്മാര്‍ ഓര്‍ക്കാപ്പുറത്ത് ഇരുട്ടടി കിട്ടിയ മഹാരാഷ്ട്രയിലെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ക്ക്് ഇനിയും ബോധം തെളിഞ്ഞതിന്റെ ലക്ഷണമില്ല. കോണ്‍ഗ്രസ് യുഗത്തിലെ അവശേഷിക്കുന്ന വൃദ്ധചാണക്യനാണ് ശരദ് പവാര്‍. മുഖ്യമന്ത്രിയാകാന്‍ 38ാം വയസ്സില്‍ കോണ്‍ഗ്രസ്സിനെ കാലുവാരിയ ആളാണ്. ഇദ്ദേഹത്തിനും ചുമ്മാ നടക്കുന്ന ബി.ജെ.പി വിരുദ്ധ ചാണക്യന്മാര്‍രും ഒരു കാര്യം മനസ്സിലായിക്കാണണം. ബി.ജെ.പി യില്‍ ഒരു ചാണക്യനൊന്നുമല്ല ഉള്ളത്. ഏതാണ്ട് എല്ലാവരും പുതിയ ഇനം ചാണക്യന്മാരാണ്. ബി.ജെ.പിയെ തോല്‍പ്പിച്ച്്് മന്ത്രിസഭയും മറ്റും ഉണ്ടാക്കണമെങ്കില്‍ വെറുതെ ചാണക്യന്‍ എന്നും മറ്റും പറഞ്ഞുനടന്നിട്ട് ഒരു കാര്യവുമില്ല. മൗര്യസാമ്രാജ്യകാലത്തിലെങ്ങാനും ഉണ്ടായിരുന്ന കക്ഷിയാണ് ചാണക്യന്‍. എതിരിടാന്‍ വേറെ ചാണക്യന്മാരൊന്നും ഇല്ലാഞ്ഞതുകൊണ്ട് വെച്ചതു വേലയായി കുറെക്കാലം തിളങ്ങിയിരിക്കാം. പോരാത്തതിന് അന്നു വോട്ടും പാര്‍ട്ടിയുമൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഇവിടെയിപ്പോള്‍ പഞ്ചായത്ത് വാര്‍ഡ് തലംമുതല്‍ കുതന്ത്രം പയറ്റി വളര്‍ന്നു വികസിച്ച് രാജ്യം ഭരിക്കുന്നവരോട് കളിക്കാന്‍ പഴഞ്ചന്‍ ചാണക്യസൂത്രം ഉരു