ഗവര്‍ണേഴ്‌സ് ഇന്‍ ജനറല്‍!

ഗവര്‍ണര്‍മാര്‍ക്ക് കൊടിയ വിഷം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. സായിപ്പന്മാര്‍ രാജ്യം ഭരിച്ച കാലം്. അവര്‍ വെറും ഗവര്‍ണര്‍ അല്ല ഗവര്‍ണര്‍ ജനറല്‍മാരായിരുന്നു. സായിപ്പന്മാര്‍ പോയതോടെ ഗവര്‍ണര്‍ ജനറല്‍മാരും പോയെന്നാണ് കരുതിയത്. രാജഗോപാലാചാരിയുടെ കാര്യമല്ല പറയുന്നത്. അദ്ദേഹം വെറുതെ പേരിന് ഇരുന്നുകൊടുത്തുവെന്നേ ഉള്ളൂ. ഭരണഘടന വരുംവരെ ഒരു മുട്ടുശാന്തി. എന്നാലേ, നരേന്ദ്ര മോദി വാഴ്ചയുടെ രണ്ടാം ഘട്ടത്തില്‍ കാര്യങ്ങള്‍ മാറി മറിയുകയാണ്. പത്തെഴുപതു വര്‍ഷത്തിനു ശേഷം ഇതാ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് വീര്യവും വിഷവും കൂടുകയാണ്. പലരുടെയും ധാരണ തങ്ങള്‍ പഴയ ഗവര്‍ണര്‍ ജനറല്‍മാരുടെ പുനര്‍ജന്മം ആണ് എന്നാണ്. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഗവര്‍ണര്‍മാരുടെ ആവശ്യംതന്നെ ഉണ്ടോ, എന്തിന് വെറുതെ ഒരാളെ ഇത്രയും കാശു മുടക്കി അലങ്കാരമായി വെക്കണം എന്നെല്ലാമുള്ള ചോദ്യങ്ങള്‍ പല ഘട്ടത്തില്‍ പലരും ഉയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ ആകാന്‍ ഒരു സാധ്യതയുമില്ല എന്നുറപ്പുള്ള ചില നിരീക്ഷകന്മാരും എഴുത്തുകാരും മറ്റുമാണ് ആ ഗവര്‍ണര്‍ പദ വിരോധികള്‍ എന്നു ധരിക്കരുത്. വിവരമുള്ള ചിലരും അത്ഭുതപ്പെട്ടിരുന്നു, ഈ ഗവര്‍ണര്‍മാരുടെ നിസ്സാരമായ