ഫാഷിസ്റ്റ് കാലത്തും മാധ്യമപ്രവര്‍ത്തനം സാധ്യമാണോ?
ഈ ചോദ്യത്തിലെ രണ്ടു സങ്കല്‍പ്പങ്ങളും സംശയാസ്പദ നിര്‍വചനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവയാണ്. ഫാഷിസ്റ്റ് കാലം എന്നാല്‍ എന്താണ് അര്‍ത്ഥം? നമ്മള്‍ ഇപ്പോള്‍ .ജീവിക്കുന്ന കാലം ഫാഷിസ്റ്റ് കാലമാണോ? ഇവിടെ ജനാധിപത്യവ്യവസ്ഥയാണോ നിലനില്‍ക്കുന്നത്, അതോ ഫാഷിസ്റ്റ് വ്യവസ്ഥയോ? പൊതുതിരഞ്ഞെടുപ്പിലൂടെ ഒരു ഫാഷിസ്റ്റ് സംഘത്തിന് അധികാരത്തില്‍ വരാനും അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരാനും സാധിക്കുമോ? ഈ ചോദ്യങ്ങള്‍ക്ക് നമുക്കു സ്വയം ബോധ്യമാകുന്ന ഉത്തരങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കാരണം, ഈ ചോദ്യങ്ങള്‍ മോദി ഭരണത്തെ ഫാഷിസ്റ്റ് ഭരണം എന്നു വിശേഷിപ്പിക്കുന്ന വിമര്‍ശകരോട് മോദിഭക്തന്മാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കൂടിയാണ്. ഫാഷിസ്റ്റ് കാലം എന്നത് നരേന്ദ്ര മോദിയുടെ ഭരണത്തിനുള്ള ഒരു പര്യായം ആയാണ് ഉപയോഗിക്കപ്പെടുന്നത് എന്നു മറന്നുകൂടാ. ഇന്ത്യയില്‍ ജനാധിപത്യം എല്ലാ അര്‍ത്ഥത്തിലും നില നില്‍ക്കുന്നു എന്നതും മറച്ചുവെച്ചുകുടാ. ഇന്ത്യന്‍ തിരഞ്ഞെടുപ്പുകള്‍ക്ക് പല ചീത്തപ്പേരുകളും ഉണ്ടെങ്കിലും അതു മുഴുക്കെ ഒരു തട്ടിപ്പ് പരിപാടി മാത്രമാണ് എന്നാര്‍ക്കും പറയാനാവില്ല. മോദി ഭരണകൂടം അധികാരത്തില്‍