ട്രംപ്ജിനു കോടികളുടെ നമസ്‌തെ!

തെറ്റിദ്ധരിക്കരുത്. കോടികളുടെ നമസ്‌തെ എന്നു പറഞ്ഞതിന് അര്‍ത്ഥം കോടിക്കണക്കിനാളുകള്‍ നമസ്‌തെ പറഞ്ഞു എന്നല്ല. കോടിക്കണക്കിന് രൂപ നമസ്‌തെ പറയാന്‍ ചെലവാക്കി എന്നാണ്. വന്‍സ്വീകരണമാണ് ഇവിടെ ഒരുക്കിയത് എന്നു ചുരുക്കം. അതിനെക്കുറിച്ച് വീരവാദം മുഴക്കിയത് അതിഥിയായ അമേരിക്കന്‍ പ്രസിഡന്റ് തന്നെയാണ്. ആദ്യം പറഞ്ഞത് ഗുജറാത്തില്‍ എഴുപത് ലക്ഷം ആളുകള്‍ തന്നെ വരവേല്‍ക്കും എന്നായിരുന്നു. ശരിയായി അമേരിക്കന്‍ ഇംഗ്‌ളീഷില്‍ പറയാന്‍ അറിയാത്ത ആരോ ഏഴു ലക്ഷം എന്നതിനു ഏഴു മില്യന്‍ എന്നു പറഞ്ഞുകൊടുത്തതാണോ എന്നു സംശയിക്കണം. അതും പോരാഞ്ഞിട്ട് ട്രംപ്ജി തന്നെ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം ഒരു കോടിയായി ഉയര്‍ത്തുകയും ചെയ്തു. വീമ്പു പറയാന്‍ എവിടെയും ജി.എസ്.ടിയൊന്നും കോടുക്കേണ്ടതില്ലല്ലോ. നമ്മുടെ പ്രധാനമന്ത്രി അഞ്ചുമാസം മുമ്പ് മോദി ഹൂസ്റ്റണില്‍ ചെന്നപ്പോള്‍ ലക്ഷക്കണക്കിനു പേര്‍ 'ഹൗ ഡു യു ഡു മോദി' ( ഇതിന്റെ ഷോര്‍ട് ഫോമാണ് ഹൗഡി മോദി ) എന്നു ചോദിച്ച് അദ്ദേഹത്തെ സ്വാഗതം ചെയ്‌തെന്നാണല്ലോ ഐതിഹ്യം. ഇതിലൊരു ചെറിയ പ്രശ്‌നമുണ്ട്. അമേരിക്കയില്‍ ചെന്നാലും ഇന്ത്യയില്‍ നിന്നാലും മോദിജിയെ സ്വീകരിക്കാന്‍ പാഞ്ഞെത്തുക ഇന്ത്