സര്‍ക്കാറിന്റെ മദ്യാസക്തി

മദ്യ ഉപയോക്താക്കളെ കുടിയന്മാര്‍ എന്നു വിളിക്കുകയാണ് നമ്മുടെ പൊതുരീതി. സംസ്ഥാനഭരണകൂടത്തെ പൊതുവെയും ധനവകുപ്പിനെ പ്രത്യേകിച്ചും താങ്ങിനിര്‍ത്തുന്ന ഈ കൂട്ടരെ അവഹേളിക്കാന്‍ പാടില്ല. മദ്യ ഉപയോക്താവ് എന്നേ വിളിക്കാവൂ. മാന്യ മദ്യ ഉപയോക്താവ് എന്നായാലും വിരോധമില്ല. എന്തായാലും, കൊറോണ ബാധിതരോടുള്ള കരുണയേക്കാള്‍ കൂടുമോ മാന്യ മദ്യ ഉപയോക്താക്കളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരുണ എന്നൊരു സംശയം പലര്‍ക്കുമുണ്ട്. ഒരു ഘട്ടത്തില്‍. സംസ്ഥാനത്തെ മിക്കവാറുമെല്ലാ അവശ്യ ഏര്‍പ്പാടുകളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചപ്പോഴും ബാറുകളും ബെവറേജസ് കടകളും അടക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുകയുണ്ടായില്ല. മദ്യ ഉപയോക്താക്കളോട് ജന്മവിരോധം കൊണ്ടുനടക്കുന്ന മദ്യവിരുദ്ധസംഘടനക്കാരും വേറെ ചില കൂട്ടരും മദ്യക്കടയടപ്പിക്കണം എന്ന് രാപകല്‍ ആവശ്യപ്പെട്ടിരുന്നു. കൊറോണയ്ക്ക് തെല്ലെങ്കിലും പേടിയുള്ള ഒരു സാധനം ആല്‍ക്കഹോള്‍ ആണെന്ന് മദ്യവിരുദ്ധര്‍ അറിയേണ്ട കാര്യമില്ലല്ലോ.... ഷട്ഡൗണ്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ നല്ല വാക്കുകളിലൂടെ വിശേഷിപ്പിക്കപ്പെടുന്ന അടച്ചിടല്‍ ആരംഭിച്ചപ്പോള്‍ മദ്യശാലകളെ അതില്‍ പെടുത്തിയിരുന്നില്ല. ഇക്കാര്യം വിശദീകരിക്കാന്‍