സ്പ്രിന്‍ക്ലര്‍ സ്‌പെല്ലിങ് മിസ്റ്റേക്കുകള്‍
തുടക്കത്തിലേ ചില്ലറ സ്‌പെല്ലിങ് മിസ്റ്റേക്കുകള്‍ ഉണ്ട് ഈ സ്പ്രിന്‍ക്ലര്‍ ഏര്‍പ്പാടില്‍ എന്നു തന്നെ കരുതണം. തോട്ടത്തില്‍ വെള്ളം ചീറ്റാന്‍ ഉപയോഗിക്കുന്ന സ്പ്രന്‍ക്ലറുകളെക്കുറിച്ചേ നമ്മള്‍ സാധാരണക്കാര്‍ക്ക് കേട്ടറിവ് കാണൂ. ഇത് അതല്ല. ഒരു അക്ഷരത്തിന്റെ-E -യുടെ കുറവുണ്ട് മലയാളി സ്റ്റാര്‍ട്ടപ്പ് മിടുക്കന്‍ റജി തോമസ്് നടത്തുന്ന സോഫ്‌റ്റ്വേര്‍ കമ്പനിയുടെ പേരിന്. -SPRINKLR. ഇങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഇല്ലെങ്കിലും ഇതൊരു മിസ്‌റ്റേക് അല്ലേയല്ല. പേരിന് അര്‍്ത്ഥമുണ്ടാകണമെന്നു നിയമമില്ല. ഇവരുമായി ബന്ധപ്പെടുത്തിയുള്ള കേരള കൊറോണ സോഫ്‌റ്റ്വേര്‍ ഇടപാടില്‍ സ്‌പെല്ലിങ്ങ് മിസ്റ്റേക്ക് ഉണ്ടോ എന്നതാണ് ചോദ്യം. അതൊരു ഭരണനിര്‍വഹണ പ്രശ്‌നമാണ്, രാഷ്ട്രീയപ്രശ്‌നവുമാണ്. ഇത്തരം മിക്ക വിവാദങ്ങളുടെയും കാര്യത്തിലെന്ന പോലെ, ഇവിടെയും, എല്ലാം അറിയേണ്ട പൗരന് ഇക്കാര്യത്തില്‍ വലിയ പിടിപാടൊന്നും കാണില്ല. രണ്ടു പക്ഷത്തും നിന്നുകൊണ്ട് കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വേര്‍ വിദഗ്ദ്ധരെയും മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ടുകളെയും വെല്ലുന്നു വാദങ്ങള്‍ നേതാക്കളും മാധ്യമങ്ങളും അടിച്ചുവീശും. ജനത്തിന്റെ കണ്‍ഫ്യൂഷന്‍ കൂടുകയേ ഉള്ളൂ. രണ്ടു പക്