വ്യാജവാര്‍ത്തകളില്‍ ജനാധിപത്യം മുങ്ങിച്ചാവാതിരിക്കാന്‍.....
വ്യാജവാര്‍ത്തകളില്‍ ജനാധിപത്യം മുങ്ങിച്ചാവാതിരിക്കാന്‍..... എന്‍.പി രാജേന്ദ്രന്‍ മനുഷ്യന്റെ ആയുസ് കൂടുകയാണ്. വൈദ്യശാസ്ത്രം വളര്‍ന്നാല്‍ രോഗങ്ങളും മരണവും ഇല്ലാതാവും. ആയുസ് കൂടൂം. അതെത്ര കൂടാം എന്നതിനെക്കുറിച്ച് ചില പ്രവചനങ്ങള്‍ വൈദ്യശാസ്ത്രലേഖനങ്ങളില്‍ വായിച്ചിട്ടുണ്ട്. ശരാശരി മനുഷ്യായുസ് വെറും 25 ആയിരുന്ന കാലം അതിവിദൂരഭൂതകാലത്തൊന്നുമല്ല. 1960-ല്‍ ജനിച്ചവരുടെ ആയുസ് ശരാശരി 52.5 ആയിരുന്നു. 2019-ല്‍ ജനിച്ചവരുടേത് 85 വരെ ഉയരും. അതിനും ശേഷം, രോഗം പിടിപെട്ട് ആരും മരിക്കാത്ത അവസ്ഥ കൈവരിക്കുമെന്നും മനുഷ്യായുസ് നൂറിനുമേല്‍ കടക്കുമെന്നും വിദഗ്ദ്ധരുടെ പ്രവചനങ്ങള്‍ ഉണ്ടായി. കൊറോണയുടെ വരവിനു ശേഷം ഈ പ്രവചനങ്ങള്‍ നിലനില്‍ക്കുമോ എന്നാര്‍ക്കും പറയാനാവില്ല. എല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. മനുഷ്യന്റെ ഓവര്‍സ്പീഡിലുള്ള പാച്ചിലിനു കൊറോണ പോലുള്ള സഡണ്‍ ബ്രേക്കുകള്‍ വരുമ്പോള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഒരു മേഖലയുടെയും ഭാവിയെക്കുറിച്ച്്് ഒന്നും പ്രവചിക്കാനാവില്ല എന്നു വരുന്നു. സങ്കല്പങ്ങളും പ്രതീക്ഷകളും പ്രവചനങ്ങളും നിരര്‍ത്ഥകമാകും. സോപ്പുവെള്ളം തട്ടിയാല്‍ ചത്തുപോകുന്ന ഒരു സൂക്ഷ്മജീവി മനുഷ്യവംശത്തിനു