പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വര്‍ണ്ണക്കടത്തും അധോലോകവും പിന്നെ നമ്മുടെ രാഷ്ട്രീയ ധാര്‍മികതയും

ഇമേജ്
കേരളരാഷ്ട്രീയത്തിലെ കത്തുന്ന വിവാദത്തെക്കുറിച്ചുള്ള  എന്‍.പി രാജേന്ദ്രന്റെ ലേഖനം ട്രൂകോപ്പിതിങ്ക് ഓണ്‍ലൈന്‍ മാഗസീനില്‍ വായിക്കുക https://truecopythink.media/np-rajendran-on-gold-smuggling-case-and-political-governance?utm_source=whatsapp&utm_medium=WA&utm_campaign=Whatsapp%20Link
ഇമേജ്
   "പത്രാനന്തരവാര്‍ത്തയും ജനാധിപത്യവും "-  എന്‍.പി രാജേന്ദ്രന്റെ പുസ്തകത്തെക്കുറിച്ച് ഡോ.ഷാജി ജേക്കബ്‌ മറുനാടന്‍ മലയാളി  വെബ് സൈറ്റില്‍ എഴുതിയ പുസ്തക പരിചയം വായിക്കുക https://www. marunadanmalayalee.com/column/ pusthaka-vich-ram/ pathrananthara-varthayum- janadhipathyavum-n-p- rajendran-197359

അര്‍ണാബ് ഗോസ്വാമി പ്രതിഭാസം

ഇമേജ്
 'അര്‍ണബ് ഈ കാലത്തിന്റെ ദൃഷ്ടാന്തമാണ്. അദ്ദേഹം ഇന്ത്യന്‍ ഭൂരിപക്ഷാധിപത്യവാദമാണ് ഓരോ ദിവസവും ടെലിവിഷനില്‍ അവതരിപ്പിക്കുന്നത്...... '  ' സനാതനധര്‍മ്മം പിന്തുടരുന്ന എണ്‍പതു ശതമാനം ഹിന്ദുക്കളുള്ള ഈ രാജ്യത്ത് രണ്ടു സന്ന്യാസിമാര്‍ പകല്‍വെളിച്ചത്തില്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു. ഹിന്ദുവാകുന്നത് ഇവിടെ ഒരു കുറ്റകൃത്യമായിരിക്കുന്നു. എന്റെ രാജ്യത്ത് ഞാന്‍ ഇതു അംഗീകരിക്കില്ല. ഇതെന്റെ രാജ്യമാണ്. ഒരു പാതിരിയോ മൗലവിയോ ആയിരുന്നു ഇങ്ങനെ കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ഇതുപോലെ എല്ലാവരും മിണ്ടാതിരിക്കുമോ?' ഇതൊരു ഹിന്ദുത്വ സംഘടനാനേതാവിന്റെ പ്രസംഗമൊന്നുമല്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ദിവസവും സന്ധ്യക്കു ശേഷം താല്പര്യപൂര്‍വം കാണുകയും ആവേശം കൊള്ളുകയും ചെയ്യുന്ന ഒരു ടെലിവിഷന്‍ ചാനലിലെ അവതാരകന്‍ കൂടിയായ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയുടെ ആക്രോശമാണ്. ആക്രോശമാണ് അര്‍ബിന്റെ സാധാരണരീത. മഹാരാഷ്ട്രയിലെ പാല്‍ഘോര്‍ ഗ്രാമത്തില്‍ രണ്ടു സന്ന്യാസിമാരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു എന്നറിഞ്ഞാണ് അര്‍ണബ് ഗോസ്വാമി 'ആക്രോശാസക്ത'നായത്. കൊല്ലപ്പെട്ടത് ഹിന്ദു സന്ന്യാസിമാരാണ്. കോണ്‍ഗ്രസ് കൂട്ടുകെട