പോസ്റ്റുകള്‍

ഓഗസ്റ്റ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേണം മാധ്യമങ്ങളുടെ മേലെയും ഒരു കണ്ണ്

ഇമേജ്
 വേണം മാധ്യമങ്ങളുടെ മേലെയും ഒരു കണ്ണ് പുതിയ മലയാള മാധ്യമപ്രവര്‍ത്തകര്‍ സൃഷ്ടിക്കുന്ന മാധ്യമസംസ്‌കാരത്തിന്റെ ഒരവലോകനമാണ്. ഇരുപത് ലേഖനങ്ങളും മൂന്നു ജീവചരിത്ര പരിചയപ്പെടുത്തലുകളും അടങ്ങിയതാണ് പുസ്തകം. ആത്മവിമര്‍ശനപരമാണ് മിക്ക ലേഖനങ്ങളും. മാധ്യമരംഗത്തെ തന്റെ ഗുരുനാഥന്മാരായിരുന്ന വി.എം. കൊറാത്ത്, വി. എം ബാലചന്ദ്രന്‍, ടി.വേണുഗോപാലന്‍ എന്നിവരെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയുംചെയ്യുന്നു.    നവം.2014 കേരള മീഡിയ അക്കാദമി പ്രസിദ്ധീകരണം. ഈ പുസ്തകത്തെക്കുറിച്ച്  മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ പ്രശസ്ത നിരൂപകന്‍ ഡോ.ഷാജി ജേക്കബ് എഴുതിയ ലേഖനത്തിന്റെ ലിങ്ക് ചുവടെ... https://www.marunadanmalayalee.com/column/pusthaka-vich-ram/madhyamangal-vicharavum-vimarsanavum-by-shaji-jacob-12693

പത്രാനന്തര വാര്‍ത്തയും ജനാധിപത്യവും

ഇമേജ്
  പത്രാനന്തര വാര്‍ത്തയും ജനാധിപത്യവും  ആനുകാലികങ്ങളിലും മാധ്യമപ്രസിദ്ധീകരണങ്ങളിലും എഴുതിയ ലേഖനങ്ങളുടെ സമാഹാരം.  മാധ്യമസദാചാരം, ആഗോളീകരണവും മാധ്യമങ്ങളും, പത്രാനന്തരകാലത്തെ ഫോര്‍ത്ത് എസ്റ്റേറ്റ്, പംക്തിയെഴുത്തി്‌ന്റെ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായുള്ളത്. മാധ്യമരംഗത്തെ തിളങ്ങുന്ന താരങ്ങളായിരുന്ന ഗൗരി ലങ്കേഷ്, എന്‍.വി കൃഷ്ണവാരിയര്‍, ബി.ജി. വര്‍ഗീസ്, കെ.ജയചന്ദ്രന്‍, ഷുജാത് ബുക്കാരി, ഡാസ്‌നി കവാന ഗലീച്യ എന്നിവരെ ഓര്‍മിക്കുന്നു ലേഖകന്‍.  സപ്തംബര്‍ 2019 പേജ് 144 ജി.വി ബുക്‌സ് കതിരൂര്‍ തലശ്ശേരി  പത്രാനന്തര വാര്‍ത്തയും ജനാധിപത്യവും എന്ന പുസ്തകത്തെക്കുറിച്ച് പ്രമുഖ നിരൂപകന്‍ ഡോ.ഷാജി ജേക്കബ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ എഴുതിയ നിരീക്ഷണം ചുവടെ ലിങ്കില്‍... https://www.marunadanmalayalee.com/column/pusthaka-vich-ram/pathrananthara-varthayum-janadhipathyavum-n-p-rajendran-197359

പത്രകഥകള്‍, കഥയില്ലായ്മകള്‍

ഇമേജ്
 പത്രകഥകള്‍, കഥയില്ലായ്മകള്‍ മാധ്യമ ചരിത്രത്തിലെ,  മലയാള മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട കുറെ കൗതുകങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കേരളത്തിന് അകത്തും പുറത്തും പ്രവര്‍ത്തിച്ച 25 ലേറെ മാധ്യമപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍... പാര്‍ട്ടി രഹസ്യം ചോര്‍ത്താന്‍ ദേശാഭിമാനി ലേഖകനെ സി.ഐ.എ സമീപിച്ചതെങ്ങനെ? അടിയന്തരമാവസ്ഥക്കാലത്ത് സംഭവിച്ചതെന്ത്്? ഐക്യകേരളത്തിലെ ആദ്യത്തെ തൂക്കിക്കൊല കാണാന്‍ എന്തുകൊണ്ട് ആ പത്രപ്രവര്‍ത്തകന്‍ പോയില്ല? മൂഹമ്മദാലി  ജിന്ന എന്തുകൊണ്ട് മാതൃകാപത്രാധിപരായി? അങ്ങനെ കുറെ ചോദ്യങ്ങള്‍.  ലോകപ്രശസ്ത പത്രാധിപര്‍ പോത്തന്‍ ജോസഫ്, ടി.ജെ.എസ് ജോര്‍ജ്ജ്, പവനന്‍, പുത്തൂര്‍ മുഹമ്മദ്, കെ.സി.ജോണ്‍, കെ.ആര്‍.ചുമ്മാര്‍,സഞ്ജയന്‍, കെ.ജയചന്ദ്രന്‍, കെ.ഗോപാലകൃഷ്ണന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങി നിരവധി പ്രമുഖര്‍ ഈ കഥകളിലെ കഥാപാത്രങ്ങളാണ്..... ആകെ പേജ് 144  ഏപ്രില്‍ 2018 കൈരളി ബുക്‌സ് കണ്ണൂര്‍ 

മലയാള മാധ്യമം അകവും പുറവും-1956-2016

ഇമേജ്
 മലയാള മാധ്യമം അകവും പുറവും-1956-2016 കേരളമുണ്ടായി അറുപതു വര്‍ഷത്തിനിടയില്‍ മലയാള പത്രമാധ്യമങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായി എന്ന് ഒരു ഓട്ടപ്രദക്ഷിണത്തിലൂടെ ഓടിച്ചുനോക്കുകയാണ് ഇവിടെ. മുഖവുരയില്‍ സൂചിപ്പിച്ച ഒരു കാര്യം ഇവിടെ ആവര്‍ത്തിക്കുന്നു- അറുപത് വര്‍ഷം സംഭവിച്ചതെല്ലാം ഇവിടെ വിസ്തരിക്കുക സാധ്യമല്ല. ഇതൊരു ഓട്ടപ്രദക്ഷിണം മാത്രമാണ്.  കേരളമുണ്ടാകും മുന്‍പ് ജനിച്ച കേരളം, പത്രങ്ങളെ ഞെട്ടിച്ച ജനവിധി, ലോകം കേരളത്തില്‍ കണ്ണു നട്ടപ്പോള്‍, കടുത്ത മത്സരം അസാമാന്യ വളര്‍ച്ച, പ്രൊഫഷനലിസത്തിന്റെ വരവ്, ന്യൂസ് റൂമുകളിലെ കൂട്ടമരണ്ം, കുനിയുകയും ഇഴയുകയും ചെയ്ത കാലം, ജനാധിപത്യസംസ്‌കാരം വളര്‍ത്താന്‍ പേനയെടുത്തവര്‍, വൈകീട്ട് വായിക്കുന്ന വാര്‍ത്തകള്‍, അസംഖ്യം മാധ്യമങ്ങള്‍, അപൂര്‍വം വനിതകള്‍, മലയാളത്തിന്റെ അഭിമാനങ്ങള്‍, ഇ ഇത്തിരി രാഷ് ട്രീയം ഇത്തിരി നര്‍മം, സ്ഥാപനങ്ങളും സംരംഭങ്ങളും, ഇന്ദ്രപ്രസ്ഥത്തില്‍ കേരളത്തിന്റെ പ്രതിനിധികള്‍, കളിയുടെ കാര്യം കുറച്ച് ചരിത്രവും, നിലനില്‍ക്കാന്‍ ക്ലേശിക്കുന്ന ഇ മാധ്യമം, സുവര്‍ണകാലം പിന്നിട്ട ആനുകാലികങ്ങള്‍, വിനോദം വിനോദം വിനോദം, ചില വിജയഗാഥകള്‍, ചില പരാജയങ്ങള്‍, പത്രങ്ങ

യു.എസ് ന്യൂസ് റൂമുകളിലും കറുത്തവര്‍ ഉണരുന്നു

മെയ് അവസാനം ഒരു കറുത്ത വര്‍ഗക്കാരനെ വെളുത്ത പൊലീസുകാരന്‍ തെരുവില്‍  കാല്‍കൊണ്ടു കഴുത്തു ഞെരിച്ചു കൊന്നതിനെത്തുടര്‍ന്ന് യു.എസ്സില്‍ ആളിക്കത്തിയ ജനരോഷം ജുലൈ അവസാനമായിട്ടും കെട്ടടങ്ങിയിട്ടില്ല. മാധ്യമങ്ങളുടെ ഉള്ളടക്കം നിര്‍ണ്ണയിക്കുന്ന ന്യൂസ് റൂമുകളില്‍ ഇത് പുതിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുന്നു. വിഷയം പഴയതുതന്നെ-ന്യൂസ്റൂമുകളില്‍ കറുത്തവര്‍ക്കു മതിയായ പ്രാതിനിധ്യമുണ്ടോ? ഇന്ത്യയിലെ 'കറുത്ത'വരുടെ ന്യൂസ്റൂം പ്രാതിനിധ്യത്തെക്കുറിച്ച് ആരും അധികം ചര്‍ച്ച ചെയ്യാറില്ല. അപൂര്‍വമായി ചിലപ്പോഴൊക്കെ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നു മാത്രം. പക്ഷേ, അമേരിക്കയില്‍ അങ്ങനെയല്ല. വെളുത്തവര്‍ നടത്തുന്നതാണ് മിക്കവാറും എല്ലാ വന്‍മാധ്യമങ്ങളും. ഈ മാധ്യമങ്ങളിലും, വേണ്ടത്ര കറുത്തവര്‍ ഉണ്ടോ എന്നു മാനേജ്മെന്റുകള്‍തന്നെ അന്വേഷിക്കാറുണ്ട്, വിലയിരുത്താറുമുണ്ട്. മുന്‍പ് എ.എസ്.എന്‍.ഇ (അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ്് എഡിറ്റേഴ്സ്) ന്യൂസ്റൂം ഡൈവേഴ്സിറ്റി സര്‍വെ എന്ന പേരില്‍ ആയിരുന്നു ന്യൂസ് റൂമുകളിലെ വെള്ളക്കാരല്ലാത്തവരുടെ പ്രാതിനിധ്യത്തെക്കുറിച്ച് സര്‍വെ നടത്താറുള്ളത്. ഏറ്റവുമൊടുവില്‍ 2019-ല്‍ നടന്ന സര്‍വെയില്