വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി
ഫോര്‍ത്ത് എസ്റ്റേറ്റും വെറും വ്യവസായം മാത്രം.. . എന്‍.പി രാജേന്ദ്രന്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ ബലവും പ്രതീക്ഷയും ആയിരുന്ന വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റ് ഇനി നിയമപുസ്തകത്തിലില്ല. രാജ്യത്തെ പതിമൂന്നു നിയമങ്ങള്‍ ഒറ്റ നിയമത്തിന്‍ കീഴില്‍ കൊണ്ടു വരിക എന്ന ഉദ്ദേശ്യത്തോടെ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതോടെയാണ് വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റ് അപ്രത്യക്ഷമായത്. ജനാധിപത്യ രാജ്യങ്ങളിലെല്ലാം ഫോര്‍ത്ത് എസ്റ്റേറ്റായി അംഗീകരിക്കപ്പെട്ട മാധ്യമപ്രവര്‍ത്തനത്തിന്റെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുമായി, 1955-ല്‍ അതികായന്മാര്‍ നിറഞ്ഞ ഇന്ത്യന്‍ പാര്‍ലമെന്റ് ഏറെ ചര്‍ച്ചകള്‍ നടത്തി രൂപം നല്‍കിയ നിയമമാണ്, മഹാമാരിയുടെ മറവില്‍ ഒരു ചര്‍ച്ച പോലുമില്ലാതെ പതുക്കെ ഇല്ലാതാക്കിയത്. വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റില്‍ വ്യവസ്ഥ ചെയ്തതിന്റെ ബലത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വേജ് ബോര്‍ഡുകളെ നിയമിക്കുന്നത്. ഇന്ത്യയില്‍ വേതനനിര്‍ണ്ണയത്തിന് വേജ് ബോര്‍ഡ് ഉള്ള ഏക വ്യവസായം അച്ചടിമാധ്യമങ്ങള്‍ മാത്രമായിരുന്നു. ആദ്യകാലത്ത് അഞ്ച