പോസ്റ്റുകള്‍

ഒക്‌ടോബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മലയാള പത്രപംക്തി എഴുത്തും ചരിത്രവും

ഇമേജ്
  ......അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയും വ്യത്യസ്തമായി ചിന്തിക്കുകയും ചെയ്യുന്നതില്‍ അഗ്രഗണ്യരാണ് മലയാളികള്‍ .വിവരവും വാര്‍ത്തയും സ്വതന്ത്രമായി ലഭിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ എല്ലാക്കാര്യവും ധൈഷണികമായി വിലയിരുത്തപ്പെടും .സ്വാഭാവികമായി അത് ഭരണകര്‍ത്താക്കളുടെയോ മേലാളരുടെയോ അഭിപ്രായമാകില്ല . സമൂഹത്തിന്റെ വികാരം ധരിപ്പിക്കാന്‍ സ്വന്തം   തല രാജാവിന് എപ്പോഴും സമര്‍പ്പിക്കുന്ന വിദൂഷകനെപ്പോലെ സത്യം കാണുകയും അതിന്റെ ആന്തരാര്‍ത്ഥങ്ങള്‍ കണ്ടു ഒരു സമൂഹത്തിനു വേണ്ടി കാര്യങ്ങള്‍ പച്ചയായി അവതരിപ്പിക്കുകയും ചെയ്യുന്നവരാണ് ആധുനിക യുഗത്തിലെ പങ്ക്തികാരന്മാര്‍.അവരില്‍ അധികാരികള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നവരുമുണ്ടാകം .ഒന്നുകില്‍ അവര്‍ സത്യം കണ്ടറിയും  അല്ലെങ്കില്‍ ജനം അവരെ നിരാകരിക്കും. ഈ സത്യാനന്തര കാലഘട്ടത്തിലും വ്യാജപ്രവാചകന്മാര്‍ക്കും പിണിയാളുകള്‍ക്കും ഏറെ നിലനില്‍പ്പില്ല ഈ സവിശേഷമായ സത്യം മാധ്യമ ചരിത്ര രചന ഒരു ദൌത്യമായി എടുത്തിരിക്കുന്ന എന്‍ പി രാജേന്ദ്രന്‍ തന്റെ പുതിയ പഠനത്തില്‍ മാധ്യമ പംക്തി  എഴുത്തും ചരിത്രവും എന്ന പുസ്തകത്തിലൂടെ ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു . പത്രപംക്തിയുടെ ജനനം, പ്രമുഖര

sidhikk kaappan സിദ്ധിക്ക് കാപ്പന്റെ ''രാജ്യദ്രോഹപ്രവര്‍ത്തനം''

 സിദ്ധിക്ക് കാപ്പന്റെ 'രാജ്യദ്രോഹപ്രവര്‍ത്തനം' ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ സിദ്ധിക്ക് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത് അദ്ദേഹം ഉത്തരപ്രദേശിലെ ഹത്രാസ്സിലേക്കു പോകുംവഴിക്കാണ്. ഒരുപാട് പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഹത്രാസിലേക്കു പോയിട്ടുണ്ട്. അവരെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ലല്ലോ സിദ്ധിക്കിനെ മാത്രം എന്തു കൊണ്ട് അറസ്റ്റ് ചെയ്തു എന്ന ചോദ്യം, കാപ്പനെ അറസ്റ്റ് ചെയ്യാനും രാജ്യദ്രോഹക്കേസ്സില്‍ പെടുത്താനും മതിയായ എന്തോ കാരണമുണ്ടെന്നതിന്റെ സൂചനയായി ചില 'രാജ്യസ്‌നേഹികള്‍' ഉന്നയിക്കുന്നുണ്ട്. വേറെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നതിന് എന്താണ് തെളിവ്? ഹത്രാസിലേക്കു പോയ ദേശീയനേതാക്കളെപ്പോലും തടയുകയും തള്ളിയിടുകയും മടക്കി അയക്കുകയുമൊക്കെ ചെയ്തത് വാര്‍ത്തയാകുന്നുണ്ട്. സിദ്ധിക്ക് മലയാളിയായതു കൊണ്ടാണ് അദ്ദേഹത്തിന്റെ അറസ്റ്റ് ചെറിയ വാര്‍ത്തയായെങ്കിലും ഇവിടെ വന്നത്. ദേശീയ മാധ്യമങ്ങള്‍ക്ക് ഹത്രാസ് ഒരു സംഭവമേ അല്ലല്ലോ. ദല്‍ഹിയില്‍നിന്നു ഒരു മുസ്ലിം പത്രപ്രവര്‍ത്തകന്‍ രണ്ടോ മൂന്നോ മുസ്ലിം  യുവാക്കള്‍ക്കൊപ്പം ഹത്രാസിലേക്കു പുറപ്പെട്ടു എന്നതുതന്നെ യോഗിയുടെ പൊലീസില്‍ സംശയ

അട്ടപ്പാടി അറിവുകള്‍, അനുഭവങ്ങള്‍

ഇമേജ്
   പാലക്കാടിനെപ്പോലെ ഭൂപ്രകൃതിയും കാലാവസ്ഥയും മനുഷ്യരും ഭാഷയുമെല്ലാം ഇത്രയേറെ ഭിന്നവും വൈവിദ്ധ്യപൂര്‍ണവുമായ മറ്റൊരു ജില്ല ഇല്ലെന്നു തോന്നാറുണ്ട്. പാലക്കാട് എന്നു കേള്‍ക്കുമ്പോഴേ മനസ്സില്‍ വരിക പച്ച നിറഞ്ഞ നെല്‍പാടങ്ങളും വൃക്ഷത്തോപ്പുകളും മഴയും വേണ്ടുവോളമുള്ള പാലക്കാടന്‍ ഗ്രാമങ്ങളാണ്. പാലക്കാട് അതാണ്, മറ്റു പലതുമാണ്. ഓരോ ഇടവും വേറെ വേറെ ചിത്രങ്ങളും ശബ്ദങ്ങളും ഗന്ധങ്ങളും മുഖങ്ങളുമായി എന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. പേരില്‍തന്നെ ട്രെയ്ന്‍ ഇരമ്പമുള്ള ഷൊര്‍ണ്ണൂര്‍, മണ്ണാര്‍ക്കാട് മല കടന്ന് അപ്പുറത്ത് നിത്യഹരിത വനമായ സൈലന്റ് വാലി, അതിനെ വളഞ്ഞ് അര്‍ദ്ധ മരുഭൂമി പോലെ അട്ടപ്പാടി. ജലസമൃദ്ധിയുടെ കൃഷിയിടങ്ങള്‍ മാത്രമുള്ള നിരവധി ഗ്രാമങ്ങള്‍, ജില്ലാ ആസ്ഥാനത്തുനിന്ന് മലമ്പുഴയും കടന്ന് വാളയാറിലേക്ക് നീങ്ങിയാല്‍ മണ്ണിനും കാറ്റിനും തമിഴ് ഗന്ധം..... വളരെയൊന്നും അകലെയല്ല ചിറ്റൂരും പരിസരവും. അടുത്തുതന്നെയാണെങ്കിലും കൊഴിഞ്ഞമ്പാറ വേറെ ഭൂമിയാണ്. പറമ്പിക്കുളം നിബിഡവനം കാണാന്‍ വരണ്ട തമിഴ് ഭൂമി താണ്ടണം........ എന്തെല്ലാം വൈവിദ്ധ്യങ്ങള്‍. അകലെ തലശ്ശേരിയില്‍ നിന്നുവന്ന എനിക്ക് ഓരോ പ്രദേശത്തു ചെന്നപ്പോഴും തോന

മത പാര്‍ട്ടികളും തിരഞ്ഞെടുപ്പു രാഷ്ട്രീയവും

  ആ ര്‍ക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിക്കാന്‍ പൗരന് അവകാശമുണ്ട്. ആരുടെ വോട്ടും, വേണ്ട എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. അതു നടപ്പുള്ള കാര്യവുമല്ല..... @ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടാക്കാന്‍ യു.ഡി.എഫ് ഔദ്യോഗികമായി ശ്രമിക്കുന്നതായി യാതൊരു അറിവും എനിക്കില്ല. നടക്കാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. അതില്‍ കക്ഷിരാഷ്ട്രീയത്തിന് എത്രത്തോളം പ്രസക്തിയുണ്ട് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണുമെങ്കിലും നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുപോലെ രാഷ്ട്രീയം മാത്രം പ്രസക്തമായ ഒന്നല്ല എന്ന് ആരും സമ്മതിക്കും. എതിര്‍കക്ഷിക്കാരുടെ വീടുകളില്‍ കയറിച്ചെന്നും വോട്ടുചോദിക്കും എല്ലാവരും. അതൊരു സാമാന്യമര്യാദ കൂടിയാണ്.  വോട്ടെടുപ്പ് ഒന്നും ഇല്ലാത്ത സമയത്തു മാത്രമേ ഈ കൂട്ടരുടെ വോട്ടുവേണ്ട മറ്റേക്കൂട്ടരുടെ വോട്ട് വേണ്ട എന്നൊക്കെ പാര്‍ട്ടികള്‍ പൊങ്ങച്ചം പറയാറുള്ളൂ. വോട്ടെടുപ്പ് അടുക്കുമ്പോള്‍ അതുനില്‍ക്കും. ആര്‍ക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിക്കാന്‍ പൗരന് അവകാശമുണ്ട്. ആരുടെ വോട്ടും, വേണ്ട എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല

ഭൂരിപക്ഷ പ്രീണനം മാധ്യമ അജന്‍ഡ

സമീപനാളുകളില്‍ വീണ്ടും കേട്ടു മാതൃഭൂമി ബഹിഷകരണത്തിനുള്ള മുറവിളി. സാമൂഹ്യപ്രവര്‍ത്തകയായ കെ.അജിത ആണ് മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് കവി അന്‍വര്‍ അലിയും നിരൂപകന്‍ എന്‍.ശശിധരനും മാതൃഭൂമി വാങ്ങില്ലെന്നും എഴുതില്ലെന്നും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തില്‍ മാതൃഭൂമി എഡിറ്റോറിയല്‍ പേജ് ഉള്‍പ്പെടെ രണ്ടു പേജ് നിറയെ മോദിസ്തുതി വാരിവിതറിയതാണ് ഒടുവിലത്തെ പ്രകോപനം. ഇത് വര്‍ഗീയ രാഷ്ട്രീയത്തെ പ്രീണിപ്പിക്കുന്നതിനുള്ള അതിഭക്തിയുടെ പ്രകടനം, മതനിരപേക്ഷതയുടെ മനസ്സും രാഷ്ട്രീയവും സര്‍വപ്രധാനമായി കാണുന്ന മാതൃഭൂമി വായനക്കാരെ ഒട്ടും സന്തോഷിപ്പിക്കില്ല, തീര്‍ച്ച. ' ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമി' ക്ക്് ഇപ്പോള്‍ നരേന്ദ്ര മോഡിയാണ്. എങ്കില്‍, സവര്‍ക്കറും ഗോദ്‌സെയും ആ പത്രത്തിന് ഇനി ചരിത്രം സൃഷ്ടിച്ച മഹാത്മാക്കളായേക്കാം.ഹാ കഷ്ടം'-എന്നാണ് അജിത തുടര്‍ന്ന് വിശദീകരിക്കുന്നത്.  മാതൃഭൂമി വായിക്കുന്നതിലും ഭേദം ജന്മഭൂമി വായിക്കുകയും ജനം ടി.വി കാണുകയുമാണെന്നും .... ഇത്തരം മുഖ്യധാരാ പത്രങ്ങളെ ആശ്രയിക്കേണ്ടതില്ലെന്ന് ഉ

ഇനിയും മരിച്ചിട്ടില്ലാത്ത വര്‍ക്കിങ്‌ ജേണലിസ്റ്റ്‌സ് ആക്റ്റ്

  2007-ല്‍ വ്യൂപോയന്റ് പ്രസിദ്ധപ്പെടുത്തിയ  'പത്രം ധര്‍മം നിയമം' എന്ന  എന്റെ  പുസ്തകത്തിലെ'ഇനിയും മരിച്ചിട്ടില്ലാത്ത വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റ്'   അധ്യായമാണ് ഇവിടെ എടുത്തു ചേര്‍ക്കുന്നത്. ഇപ്പോള്‍ മരിച്ചു കഴിഞ്ഞ    ആക്റ്റ്  ഉണ്ടായ സാഹചര്യത്തെ ക്കുറിച്ചാണ് ലേഖനം.  ക്ഷമിക്കണം, ചത്ത കുട്ടിയുടെ ജാതകം നോക്കുകയാണ്!    അന്ന് എഴുതിയതുതന്നെയാണ് ആ തലവാചകം! 😆😆 പത്രസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ഒരു നിയമനിര്‍മാണവും രാജ്യത്ത് ഉണ്ടാവുകയില്ല എന്നതാണ് അമേരിക്കന്‍ ഭരണഘടനയില്‍ കൊണ്ടുവന്ന ആദ്യഭേദഗതി. അക്കാരണം കൊണ്ടുതന്നെ ഫസ്റ്റ് അമന്‍ഡ്്‌മെന്റ് എന്ന പ്രയോഗം അമേരിക്കയില്‍ പത്രസ്വാതന്ത്ര്യത്തിന്റെ പര്യായപദമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ഫസ്റ്റ് അമന്‍ഡ്‌മെന്റിനും,ഒന്നാമത്തെ ഭേദഗതിക്ക്,ണ്‍ണ്‍ണ്‍പത്രസ്വാതന്ത്ര്യവുമായി ബന്ധമുണ്ടെന്ന് പറയാം, അമേരിക്കയുടേതിന് നേരെ വിപരീതമായ ബന്ധമാണെന്നു മാത്രം. ഭരണഘടന നിലവില്‍ വന്ന് പതിനഞ്ച് മാസത്തിനകം കൊണ്ടുവന്ന ഭേദഗതിബില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് ചില പരിധികള്‍ ഏര്‍പ്പെടുത്തുന്നതിനുള്ളതായിരുന്നു. ഭരണഘടനയിലെ 19(1)(എ) ല്‍ വ്യവസ്ഥ ചെയ്തിരിക