പോസ്റ്റുകള്‍

നവംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാധ്യമങ്ങള്‍ പരസ്പരം പൊരുതിയ കാലം

  അമേരിക്കയിലെ ഇരട്ട ഗോപുരം ഭീകരര്‍ വിമാനം കൊണ്ടിടിച്ച് തകര്‍ത്തത് ഒരു ചരിത്രസംഭവമായിരുന്നല്ലോ. ലോകമെങ്ങുമുള്ള പത്രാധിപന്മാര്‍ ഈ വാര്‍ത്ത എങ്ങനെ, എന്ത് വാക്കുകള്‍ ഉപയോഗിച്ച്, ഏതു ചിത്രം ചേര്‍ത്ത് ഒന്നാം പേജില്‍ അവതരിപ്പിക്കണമെന്നു തീരുമാനിക്കാനാവാതെ അന്തംവിട്ടിരുന്നിട്ടുണ്ട്. വാക്കുകള്‍ അല്ല ദൃശ്യമാണ് പ്രധാനം എന്നു കരുതിയവര്‍ ഒരു കൂറ്റന്‍ വര്‍ണചിത്രത്തില്‍ ഒതുക്കി ഒന്നാം പേജ്. ചിത്രങ്ങളെല്ലാം ജനങ്ങള്‍ ആവര്‍ത്തിച്ചു കണ്ടതല്ലേ എന്നു സ്വയം ചോദിച്ച് ചില പത്രാധിപന്മാര്‍ ഒന്നാം പേജ് നിറയെ ആ സംഭവത്തിന്റെ വാര്‍ത്തകള്‍ മാത്രം കൂറ്റന്‍ തലക്കെട്ടുകളോടെ നിരത്തി.   വാക്കുകള്‍ക്കു മാത്രമല്ല ദൃശ്യങ്ങള്‍ക്കും പ്രസക്തിയില്ലാതാകുന്ന അവസ്ഥ പത്രങ്ങള്‍ക്ക് അനുഭവപ്പെടുന്നതിന്റെ തുടക്കം അതായിരുന്നു എന്നു പറയാം. ടെലിവിഷനോട് പൊരുതാന്‍ കഴിയാതെ വന്നപ്പോള്‍ അതിശയോക്തികളുടെയും അതു നിരത്താനുള്ള തടിയന്‍ ഫോണ്ടുകളുടെയും ഉപയോഗത്തില്‍ ആശ്വാസം കണ്ടെത്തുകയായിരുന്നു ലോകമെമ്പാടുമുള്ള പത്രങ്ങള്‍. 98 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു രാജ്യത്ത് രണ്ട് കെട്ടിടം മാത്രമാണ് തകര്‍ന്നുവീണതെങ്കിലും അതിനു ചരിത്രപ്രാധാന്യമുണ്

ടി.ആര്‍.പി. തട്ടിപ്പ്അങ്ങാടിപ്പാട്ടായ ചാനല്‍ രഹസ്യം

ഇമേജ്
എല്ലാ അഴിമതികളെയും തെറ്റുകുറ്റങ്ങളെയും ജനങ്ങള്‍ക്കു വേണ്ടി തുറന്നു കാട്ടുന്നു എന്ന് അവകാശപ്പെടുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് സിംഹങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെന്താണ്?  കുറച്ചായി ഇന്ത്യന്‍ വാണിജ്യതലസ്ഥാനത്തെ ചര്‍ച്ച ഇതാണ്. വന്‍കിട ദൃശ്യമാധ്യമങ്ങള്‍ തങ്ങളുടെ പരസ്യവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി വന്‍കിട കമ്പനികളെപ്പോലും വഞ്ചിക്കുകയായിരുന്നു. ഒപ്പം അവര്‍, തങ്ങളുടെ സഹജീവികളായ മറ്റ് ദൃശ്യമാധ്യമങ്ങളെയും വഞ്ചിക്കുകയായിരുന്നു.   അര്‍ണാബ് ഗോസ്വാമി ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം സ്വകാര്യസ്ഥാപനങ്ങളുടെ ആകെ പരസ്യച്ചെലവിന്റെ 37 ശതമാനം ടെലിവിഷന്‍ ചാനലുകള്‍ക്കാണ് ലഭിച്ചത്. 25,000 കോടി രൂപ വരുമിത്. ഇന്ത്യയിലാകെയുള്ള ആയിരത്തോളം ചാനലുകളുടെയും മുഖ്യവരുമാനമാര്‍ഗമാണിത്. കേബ്ള്‍ വഴി കിട്ടുന്നത് കുറവാണ്. മിക്കതും സൗജന്യവിതരണമാണ്. പരസ്യത്തിന്റെ തോതും നിരക്കും നിശ്ചയിക്കുന്നത്് എത്ര വീടുകളില്‍ എത്ര നേരം ഏത് ചാനലുകള്‍ കാണുന്നു എന്നു നോക്കിയാണ്. 45000 വീടുകള്‍ തിരഞ്ഞെടുത്ത് അവിടത്തെ ടി.വി.കളില്‍ ഘടിപ്പിച്ച നിരീക്ഷണയന്ത്രം നോക്കിയാണ് ഇത് തീരുമാനിക്കുക. ഏതെല്ലാം വീടുകളിലാണ് ഈ അളവുയന്ത്രം ഘടിപ്പിച്ചിട്ടുള്ളതെന്നത് രഹസ്യമാണ്