പോസ്റ്റുകള്‍

ജനുവരി, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്

മുഖ്യശത്രുവാണെങ്കിലും കോണ്‍ഗ്രസ്സിനു സി.പി.എമ്മിന്റെ ആദര്‍ശശുദ്ധിയില്‍ നല്ല വിശ്വാസമായിരുന്നു എന്നു വേണം കരുതാന്‍. കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടിയെ എല്‍.ഡി.എഫില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതുവരെ ആ വിശ്വാസം നിലനിന്നു. കെ.എം.മാണിയുടെ പാര്‍ട്ടി, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന അഞ്ചു വര്‍ഷം കൊണ്ട് ഉണ്ടാക്കിയ ചീത്തപ്പേര് ആ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇല്ലാത്തതാണ്. മദ്യക്കോഴയും നോട്ടെണ്ണല്‍ യന്ത്രവും ഉള്‍പ്പെടെ നിരവധി അപവാദങ്ങള്‍...കോടികളുടെ കൊടുക്കല്‍വാങ്ങലുകള്‍.. എല്ലാം തുറന്നുകാട്ടി  സി.പി.എം നടത്തിയ സമരങ്ങള്‍ക്കും  അണികള്‍ വാങ്ങിക്കൂട്ടിയ ലാത്തിയടികള്‍ക്കും കൈയും കണക്കുമില്ല. ആ കെ.എം. മാണിയെ വിശുദ്ധവേഷം കെട്ടി എല്‍.ഡി.എഫിലേക്കു കൊണ്ടുവരാന്‍ സി.പി.എം തീരുമാനിക്കുന്ന പ്രശ്‌നമില്ല, തീരുമാനിച്ചാല്‍ സി.പി.എം അണികള്‍ അതു സഹിക്കില്ല, അവര്‍ കലാപം ചെയ്യും എന്നെല്ലാം ധരിച്ചിരിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇതില്‍പരം വലിയ ഒരബദ്ധം കോണ്‍ഗ്രസ് നേതൃത്വത്തിനു പറ്റാനില്ല.  മാണിക്കു ശേഷമുള്ള കേരള കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ് ലവലേശം വകവെച്ചിരുന്നില്ല. ജോസ് കെ.മാണി എങ്ങുപോകാന്‍ എന്നവര്‍ പുച

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

  ഇന്ന് വിജയ്ദിവസ് *1971-ലെ യുദ്ധത്തില്‍ പാകിസ്താനെ കീഴടക്കിയ ദിനം *നാട്ടുയുദ്ധത്തിന്റെ ഫലം ഇന്നു ഉച്ചയോടെ അറിയാം * ഇന്ന് ഡിസംബര്‍ 16. 1971-ലെ യുദ്ധത്തില്‍ പാകിസ്താന്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞ ദിവസം. നമ്മുടെ രാജ്യത്തിന് ഇത് വിജയ് ദിവസ്. അഭിമാനവിജയത്തിന്റെ 49-ാം വാര്‍ഷികദിനമായ ബുധനാഴ്ച നമ്മുടെ കേരളത്തിലും ഒരു നാട്ടുയുദ്ധത്തിന് അവസാനമാകും. തദ്ദേശതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഫലം ഉച്ചയോടെ ഏതാണ്ട് പൂര്‍ണ്ണമായി അറിയാം. ഒപ്പം ആര് അടിയറവ് പറയുമെന്നും ആരുടെ വിജയദിവസം ആണെന്നും വ്യക്തമാകും. ഇന്ത്യന്‍ സേനയെപ്പോലെ രാജകീയ വരവാണ് ഇടത്-വലതുമുന്നണികളുടെ സ്വപ്നം. ബംഗ്ളാദേശ് പിറന്നതുപോലെ കേരളത്തില്‍ അധികാരപ്പിറവിക്കായി കാത്തുനില്‍ക്കുകയാണ് എന്‍.ഡി.എ സഖ്യം . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളിലെക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം-2020 ഡിസംബര്‍ 16- മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതാണ് ഇത്. ചരിത്രത്തില്‍ ഇന്ത്യ നേടിയ ഏറ്റവും വലിയ സൈനികവിജയത്തെ പ്രകീര്‍ത്തിക്കുകയാണോ അതല്ല പരിഹസിക്കുകയാണോ വാര്‍ത്തയുടെ ഉദ്ദേശ്യമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പ

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നുവോ?

മീഡിയബൈറ്റ്‌സ് ജനാധിപത്യരാജ്യങ്ങളെല്ലാം പൗരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. ഇത്രയും കാലം ആ സ്വാതന്ത്ര്യം പൗരന്മാരും മാധ്യമങ്ങളുമെല്ലാം ഉപയോഗപ്പെടുത്തിയതുകൊണ്ട് ഒരു ദോഷവും ലോകത്ത് ആര്‍ക്കും ഉണ്ടായിട്ടില്ല. അപ്പോള്‍ സാമൂഹ്യമാധ്യമ സ്വാതന്ത്ര്യമോ? എന്തുകൊണ്ടാണ് അതിനെക്കുറിച്ച് പല പല മുറവിളികള്‍ ഉയരുന്നത്? അതു നിയന്ത്രിക്കുമെന്ന മുന്നറിയിപ്പ്്് ഉയര്‍ന്നുവരുന്നത്? പൊതുവായ അഭിപ്രായസ്വാതന്ത്ര്യവും സാമൂഹ്യമാധ്യമത്തിലെ അഭിപ്രായസ്വാനന്ത്ര്യവും തമ്മിലുള്ള വലിയ അന്തരമുണ്ട്്. മുന്‍പ് അഭിപ്രായസ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും ഉണ്ട് എന്നാണ് തത്ത്വവും നിയമവും എങ്കിലും അത് ഉപയോഗപ്പെടുത്തിയിരുന്നത് ചെറിയ ശതമാനമാളുകള്‍ മാത്രമായിരുന്നു. മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ ഒരു സംവിധാനവും കൈവശമുണ്ടായിരുന്നില്ല. മൈക്കിനു മുന്നില്‍ നിന്നു പ്രസംഗിക്കാനോ പത്രത്തില്‍ ലേഖനമെഴുതാനോ പുസ്തകം അച്ചടിച്ചിറക്കാനോ കഴിവുന്നവര്‍ കുറച്ചുപേര്‍ മാത്രം. മാധ്യമങ്ങളിലെ അഭിപ്രായപംക്തിയില്‍ ഒരു പാരഗ്രാഫ് എഴുതാന്‍ അവസരം ലഭിക്കുന്നതു പോലും അത്യപൂര്‍വം ആളുകള്‍ക്കാണ്. ഇംഗ്‌ളണ്ടില്‍ പണ്ട് പത്രങ്ങളുടെ മ