പോസ്റ്റുകള്‍

ഫെബ്രുവരി, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിമര്‍ശനത്തിന്റെ വെളിച്ചം ജുഡീഷ്യറിയിലുമെത്തട്ടെ

  ഡെഡ്എന്‍ഡ് എന്‍.പി രാജേന്ദ്രന്‍ ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന മൂന്നു തൂണുകള്‍  നിരന്തരമായ നിരീക്ഷണത്തിനും വിമര്‍ശനത്തിനും അധിക്ഷേപത്തിനുമെല്ലാം വിധേയമാകുന്നുണ്ട്. തെറ്റുകള്‍ കണ്ടെത്താനും തിരുത്താനുമുള്ള അവസരമാണല്ലോ വിമര്‍ശനത്തിലൂടെ കൈവരുന്നത്. നിരന്തരവിമര്‍ശനം ഉണ്ടായിട്ടും ഇവയുടെ പ്രവര്‍ത്തനം കുറ്റമറ്റതായില്ലെന്നു വരാം. അത് വിമര്‍ശനം വേണ്ടെന്നു വെക്കാന്‍ കാരണമാവില്ല. വിമര്‍ശനം ഒട്ടും ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന്്് ആലോചിച്ചാല്‍ മതി, കാര്യം ബോധ്യപ്പെടും. ജനാധിപത്യത്തിന് മൂന്നല്ല നാലാണ് തൂണുകള്‍. അതിപ്രധാനമായ ഒരു നെടുംതൂണ്‍, ജുഡീഷ്യറി ഈ പ്രക്രിയയ്ക്കു പുറത്താണ്. ജുഡീഷ്യറിയെ നിരന്തരമായി നിരീക്ഷിക്കാന്‍ ജുഡീഷ്യറിക്കകത്തോ പുറത്തോ ഒരു സംവിധാനവുമില്ല. എല്ലാ ദൈവങ്ങളെയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനല്ലാതെ കോടതികളുടെ കുറ്റവും കുറവുമൊന്നും എഴുതാന്‍ സ്വാതന്ത്ര്യമില്ല. ജുഡീഷ്യറിയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും പൗരന്മാര്‍ക്കും നിരീക്ഷണ-വിമര്‍ശന അധികാരം നിഷേധിക്കുന്ന ഇന്നത്തെ സമ്പ്രദായം ഇനിയും അനന്തകാലം തുടരേണ്ട ദിവ്യവര