പോസ്റ്റുകള്‍

മേയ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വെച്ചൂച്ചിറ മധുവിന്റെ സംഭവബഹുലമായ ജീവിതകഥ

ഇമേജ്
 വായനക്കുറിപ്പുകള്‍ വെച്ചൂച്ചിറ മധു എന്ന പ്രശസ്തനായ പത്രപ്രവര്‍ത്തകനും ഞാനും മാതൃഭൂമിയില്‍ ഏതാണ്ട് ഒരേ കാലത്താണ് പ്രവര്‍ത്തിച്ചത്. ആത്മകഥ എഴുതുമ്പോള്‍ വിളിച്ചിരുന്നു. ചില സംഭവങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് ഓര്‍മ പുതുക്കുകയും ചെയ്തിരുന്നു. പുസ്തകത്തിന്റെ പ്രകാശനം ഏപ്രിലില്‍ നടന്നു. ചെറുയ പുസ്തകമൊന്നുമല്ല-336 പേജു വരും കൃതി.  സംഭവബഹുലമാണ് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനകാലം, എല്ലാ അര്‍ത്ഥത്തിലും. അതുകൊണ്ടുതന്നെ വായിക്കാന്‍ നല്ല കൗതുകം ഉണ്ടായിരുന്നു. മാതൃഭൂമിയുമായോ കേരള രാഷ്ട്രീയവുമായോ സമകാലിക പത്രപ്രവര്‍ത്തനമായോ ബന്ധമുള്ള ആര്‍ക്കും ഈ പുസ്തകം വായിക്കാതെ വിടാന്‍ പറ്റില്ല. അത്രയേറെ വിവരങ്ങള്‍, പലതും വിവാദപരമായവ .... ഈ പുസ്തകത്തിലുണ്ട്. സത്യത്തിന്റെ സാക്ഷി എന്നാണ് പുസ്തകത്തിന്റെ പേര്. എഴുതിയതെല്ലാം 99 ശതമാനം സത്യമാണെന്നും എന്നാല്‍ എല്ലാ സത്യങ്ങളും എഴുതിക്കാണില്ലെന്നും മധു ഗ്രന്ഥാവസാനം എഴുതിയിട്ടുണ്ട്.   ഞങ്ങള്‍ പത്തിലേറെപ്പേര്‍ ഏതാണ്ട് ഒരേ കാലത്താണ് മാതൃഭൂമിയില്‍ ചേര്‍ന്നത് എന്നു പറഞ്ഞല്ലോ. ഞങ്ങളുടെ കൂട്ടത്തില്‍ വ്യത്യസ്തമായ ശൈലിയുള്ള ഒരു പത്രപ്രവര്‍ത്തകനാണ് മധു. അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്ത