ബ്രണ്ണന്‍ പുരാണം: നേതാക്കള്‍ പറഞ്ഞതില്‍ പാതിയും പതിര്

എന്‍.പി രാജേന്ദ്രന്‍ അര നൂറ്റാണ്ട് കഴിഞ്ഞിട്ടായാലും, പഠിച്ച കോളേജ് ഒരു രാഷ്ട്രീയ ചര്‍ച്ചാവിഷയമായാല്‍ അവിടത്തെ പുര്‍വവിദ്യാര്‍ത്ഥികള്‍ക്ക് അതു കേട്ടില്ലെന്നു നടിക്കാന്‍ ആവില്ല. ചില്ലറ സംഘടനാബന്ധം കൂടി ഉണ്ടെങ്കില്‍ പറയുകയേ വേണ്ട.ഏതു ചര്‍ച്ചയിലും ഇടപെട്ടളയും! 1971-76 കാലത്ത് ബ്രണ്ണനില്‍ പഠിച്ച എന്റെ സഹവിദ്യാര്‍ത്ഥികളോ പരിചയക്കാരെങ്കിലുമോ ആണ് ഇപ്പോഴത്തെ വിവാദത്തിലെ കഥാപാത്രങ്ങളേറെയും. പിണറായി വിജയന്‍ ഒഴികെ. അദ്ദേഹം 1966-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി പോയതാണ്. ഇപ്പോള്‍ രണ്ടു പക്ഷത്തേയും മുന്‍ ബ്രണ്ണന്‍കാര്‍ പറയുന്നതില്‍ തെറ്റുകള്‍ കുറെയുണ്ട്്. പലതും പറയാതെ വിട്ടുകളയുന്നുമുണ്ട്. ബോധപൂര്‍വം പറയുന്ന കളവുകളും ഏറെ. കെ.സുധാകരന്‍ അദ്ദേഹത്തിന്റെ ബ്രണ്ണന്‍ ജീവിതത്തിലെ ഒരു അദ്ധ്യായം കര്‍ട്ടണ്‍ ഇട്ട് മറച്ചുപിടിക്കുന്നത് പഴയ കഥകള്‍ അറിയുവര്‍ക്ക് മനസ്സിലാകും. 1969-ല്‍ തുടങ്ങുന്നു ആ കാലം. ദേശീയാടിസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തപ്പോഴാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രണ്ടു പക്ഷമായി നിന്ന് രണ്ടു സ്ഥാനാര്‍ത്ഥികളെ