പഴയ പത്രങ്ങള്‍ എങ്ങനെ വായിക്കാം?

പഴയ പത്രങ്ങള് എങ്ങനെ വായിക്കാം?

ഈയിടെ മാതൃഭൂമി ഓണ്ലൈന് വിഭാഗത്തില് ഡിജിറ്റൈസ് ചെയ്ത് സൂക്ഷിച്ച പഴയ പുസ്തകങ്ങ ളെക്കുറിച്ച് എഴുതിയപ്പോല് ചിലരെല്ലാം പഴയ പത്രങ്ങള് ഡിജിറ്റൈസ് ചെയ്തത് വായിക്കാന് പറ്റുമോ എന്നു ചോദിച്ചിരുന്നു. അവരെ നിരാശപ്പെടുത്തുന്ന മറുപടിയാണ് നല്കേണ്ടിവന്നത്.
ഇതിനെക്കുറിച്ച് ചിലതുകൂടി പറയേണ്ടതുണ്ടെന്നു തോന്നി. ഇന്ത്യയിലെ പത്രങ്ങള് അവരുടെ പഴയ പേജുകള് ജനങ്ങള്ക്കു നിഷേധിച്ചിരിക്കുകയാണ്. ഈ പത്രങ്ങളെയെല്ലാം വളര്ത്തി വലുതാക്കിയത് വായനക്കാരാണ്. പക്ഷേ, പഴയ ഒരു പേജ് എന്താവശ്യത്തിനായാലും ആവശ്യക്കാര്ക്ക് ലഭ്യമാക്കുന്നതിന്് ഒരു ക്രമമോ വ്യവസ്ഥയോ ഉണ്ടാക്കിയിട്ടില്ല ഇതുവരെ. പലര്ക്കും ശേഖരമേ ഇല്ല. ചിലര് ക്രൂരമായി നിഷേധിക്കും.
ദേശീയപത്രങ്ങളുടെ കൂടി നിലപാടുകള് പരിശോധിച്ച ശേഷം 2015 മാര്ച്ച് 16-ന് ദ് ഹൂട്ട് എന്ന മാധ്യമകാര്യ ഓണ്ലൈന് പ്രസിദ്ധീകരണത്തില്, വായനക്കാരോടും ചരിത്രാന്വേഷകരോടും വരുംതലമുറയോടും തന്നെ കടുത്ത അപരാധമാണ് പത്രങ്ങള് ചെയ്യുന്നതെന്ന് വിവരിക്കുന്ന ഒരു ലേഖനം ( The 'first draft' of history: where is it?) ഞാന് എഴുതിയിരുന്നു.
എല്ലാ വികസിതരാജ്യങ്ങളിലും ഇതിന് സമഗ്രമായ പദ്ധതികളുണ്ട്. ബ്രിട്ടീഷ് ന്യൂസ് പേപ്പര് ആര്ക്കൈവ് സൈറ്റില് പോയി നോക്കൂ- ഇന്നലെ വരെ അവര് 4.39 കോടി പത്രപേജുകള് ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയില് 1603 മുതലുള്ള വാര്ത്താപത്രികകള് ലഭ്യമാണ്. ബൈന്ഡ് ചെയ്ത ഏഴെട്ടുലക്ഷം വോള്യങ്ങള് വരും ഇത്. ഫീസ് അടച്ച് ഏതും വായിക്കാം, ഡൗണ്ലോഡ് ചെയ്‌യാം. ഓരോ ദിവസവും അത് കൂടിക്കൊണ്ടിരിക്കുന്നു. അമേരിക്കയില് നാഷനല് ഡിജിറ്റല് ന്യൂസ്‌പേപ്പര് പ്രോഗ്രാം എന്നൊരു പദ്ധതി തന്നെ ഉണ്ട്. ലോകരാജ്യങ്ങളുടെയെല്ലാം നിലയിലേക്കു ഇന്ത്യ എന്നാണാവോ എത്തുക!

29July 2021 in FB

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്