PM Kutty talks a lot മലയാളവും മതനിരപേക്ഷതയും വെടിഞ്ഞില്ല ബി.എം. കുട്ടി
വിഭജിക്കപ്പെട്ടപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ് മിക്കവരും പാകിസ്താനിലേക്ക് കുടിയേറിയത്. കൊടിയ വര്‍ഗീയ കലാപത്തിനിടയില്‍ അവര്‍ പലരും ഉടുതുണിക്ക് മറുതുണിയില്ലാതെ പാഞ്ഞുപോയവരാണ്. ബി.എം കുട്ടി എന്ന ബിയ്യാത്തില്‍ മൊഹിയുദ്ധീന്‍ കുട്ടി എന്ന തിരൂര്‍ വൈലത്തൂര്‍ ചിലവുകാരന്‍ തികച്ചും യാദൃച്ഛികമായാണ് അതിര്‍ത്തികടന്നത്. അതും വിഭജനം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം. ദല്‍ഹിയിലെ കോളേജ് പഠനത്തിനു ശേഷം 1949-ലാണ് ആദ്യം ബോംബെയില്‍ നിന്ന് സുഹൃത്തുക്കളാരോ വിളിച്ചപ്പോള്‍ കറാച്ചിയിലേക്കും പിന്നെ ലഹോറിലേക്കുമെല്ലാം സഞ്ചരിച്ച് പാകിസ്താന്‍ പൗരനായത്. 2019-ല്‍ മരിക്കുമ്പോള്‍ അദ്ദേഹം പാകിസ്താനില്‍ ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകനായിരുന്നു. പക്ഷേ, അപ്പോഴുമദ്ദേഹത്തിന്റെ മനസ്സു നിറയെ ഒരു മലയാളിയായിരുന്നു. ബി.എം കുട്ടിയെപ്പോലെ മറ്റൊരു മലയാളിയില്ല. ജോലികിട്ടിയും മറ്റു കാരണങ്ങളാലുമെല്ലാം വിദേശത്തേക്കു പോകുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത മറ്റനേകം-ലക്ഷക്കണക്കിനു തന്നെ കാണും- മലയാളികള്‍ ആ രാജ്യങ്ങളിലെ പൗരന്മാരായി അവിടെ മണ്ണടിഞ്ഞിട്ടുണ്ട്. പക്ഷേ, അവരില്‍നിന്നു വ്യത്യസ്തമായി ശത്രുരാജ്യം പോലെ കണക്കാക്കപ്പെ