Somanath wanted to talk more---
സോമനാഥിന്റെ ജന്മനാടായ വള്ളിക്കുന്നു അക്കാണിക്കലിലേക്ക്, എന്റെ തലശ്ശേരി ഇല്ലിക്കുന്നിലേക്ക് ഏറെയൊന്നും ദൂരമില്ല. പക്ഷേ, ഞങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദമുണര്‍ന്നത് ഞാന്‍ കോഴിക്കോട്ടും സോമന്‍ തിരുവനന്തപുരത്തും സൗഹൃദ്ദമുണര്‍ത്തിയ ശേഷം മാത്രമായിരുന്നു. 1981-ലാണ് ഞാന്‍ എത്തിയതെങ്കിലും പത്തു വര്‍ഷത്തോളം കഴിഞ്ഞാവാം സോമനുമായുള്ള സൗഹൃദം എന്നോര്‍ക്കുന്നു. എന്നാല്‍ എവിടെ എപ്പോള്‍തുടങ്ങി എന്നു പറയാവാല്ല. അതിവേഗം തുടങ്ങുന്നതായിരുന്നല്ലോ സോമന്റെ സൗഹൃദംയ. തീര്‍ച്ചയായും, ഒന്നു കാണുംമുന്‍പേതന്നെ സോമനാഥ് എല്ലാവരുടെയും ഉറ്റ സുഹൃത്തായിരുന്നുവല്ലോ. ഞാനും സോമനും, മറ്റൊരു അര്‍ത്ഥത്തില്‍, ഒരേ സമയം അടുത്ത സുഹൃത്തുക്കളും ഒപ്പം എതിരാളികളുമായിരുന്നു! കാല്‍നൂറ്റാണ്ടോളം മുന്‍പ് ഞാന്‍ മാതൃഭൂമിയില്‍ വിശേഷാല്‍പ്രതി എന്ന പേരില്‍ തിങ്കളാഴ്ചതോറും ഒരു രാഷ്ട്രീയപംക്തി തുടങ്ങിയിരുന്നു. ഞാന്‍ സ്വമേധയാ എഴുതിയതൊന്നുമായിരുന്നില്ല. മനോരമയും അതിനുംമുന്‍പ് വേറെ രാഷ്ട്രീയ ആനുകാലികങ്ങളും പലതരം വിമര്‍ശനങ്ങളും പരിഹാസങ്ങളും എഴുതിയിരുന്നു. അത്തരം എന്തെങ്കിലും ഒരു പംക്തി മാതൃഭൂമിയും തുടരണം എന്നു ഒരു ചര്‍ച്ചയില്‍ സഹപ്രവര്‍ത്തകര്‍ നിര്‍ദ്ദേ