പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകള്‍
പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകള്‍ പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകള്‍. എന്‍.പി രാജേന്ദ്രന്‍ 1954 ല്‍ തലശ്ശേരി മണ്ണയാട്ട് ജനിച്ചു. അച്ഛന്‍ ഇ.നാരായണന്‍ നായര്‍. അമ്മ എന്‍.പി ലക്ഷ്മിയമ്മ. സര്‍ക്കാര്‍ സര്‍വീസ് നിയമനവും കലിക്കറ്റ് യൂനിവേഴ്‌സിറ്റി ഓഫീസ് നിയമനവും ഉപേക്ഷിച്ച് 1981 ല്‍ മാതൃഭൂമിയില്‍ ജേണലിസ്റ്റ് ആയി. ഡെപ്യൂട്ടി എഡിറ്റര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, കലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, കേരള മീഡിയ അക്കഡമി വൈസ് ചെയര്‍മാന്‍-ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പതിനഞ്ച് പുസ്തകങ്ങള്‍ എഴുതി. ആയിരത്തിലേറെ മാധ്യമലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 22 വര്‍ഷം മാതൃഭൂമി പത്രത്തില്‍ 'വിശേഷാല്‍പ്രതി എന്ന പംക്തി ആഴ്ച തോറും കൈകാര്യം ചെയ്തു. കൃതികള്‍ * മതിലില്ലാത്ത ജര്‍മനിയില്‍-(1992-ല്‍ കറന്റ് ബുക്‌സ് പ്രസിദ്ധപ്പെടുത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ലേഖനമായി) * പത്രം ധര്‍മം നിയമം-2007 ല്‍ വ്യൂപോയന്റ് ബുക്‌സ് * ഫോര്‍ത്ത് എസ്റ്റേന്റിന്റെ മരണം വിശേഷാല്‍പ്രതി * വീണ്ടും വിശേഷാല്‍പ്രതി * മാറുന്ന ലോകം മാറുന്ന മാധ്യമലോകം * ബംഗാള്‍-ചില അപ്രിയസത്