എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?
എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല? ചിന്തകനും പണ്ഡിതനും എഴുത്തുകാരനുമായ എം.പി വീരേന്ദ്രകുമാര്‍ നാലു പതിറ്റാണ്ടോളം മാതൃഭൂമിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ആയില്ല? പത്രവായനക്കാര്‍ ആരെങ്കിലും ഈ ചോദ്യം ചോദിച്ചതായി അറിയില്ല. ചീഫ് എഡിറ്ററും മാനേജിങ്ങ് ഡയറക്റ്ററും തമ്മില്‍ ചുമതലാപരമായ വ്യത്യാസം എന്ത് എന്ന് അറിയാത്തവരോ അറിയാന്‍ താല്പര്യമില്ലാത്തവരോ ആവും മിക്ക വായനക്കാരും. മാതൃഭൂമി പത്രത്തില്‍ മലയാള മനോരമ എഡിറ്റോറില്‍ ഡയറക്റ്ററും പ്രമുഖ പത്രാധിപരുമായ തോമസ് ജേക്കബ് എഴുതിയ അനുസ്മരണ ലേഖനത്തിന്റെ തലക്കെട്ട് ഇതായിരുന്നു-വീരേന്ദ്രകുമാര്‍ മാതൃഭൂമിക്കു കിട്ടാതെ പോയ ചീഫ് എഡിറ്റര്‍. ദീര്‍ഘമായ ലേഖനത്തിന്റെ അവസാന ഖണ്ഡികയില്‍ ആ പരാമര്‍ശം ആവര്‍ത്തിക്കപ്പെടുക മാത്രം ചെയ്തു. പിന്നീട്, അനുശോചനയോഗങ്ങളില്‍ പല പത്രപ്രവര്‍ത്തകരും ഈ ചോദ്യം ആവര്‍ത്തിക്കുന്നതും കേട്ടു. എം.പി വീരേന്ദ്രകുമാര്‍ മാതൃഭൂമി മാനേജിങ്ങ് ഡയറക്റ്ററായി ചുമതലയേറ്റ് രണ്ട് വര്‍ഷത്തിനിടയില്‍ ആ സ്ഥാപനത്തില്‍ എഡിറ്റോറില്‍ ജോലിക്കു ചേര്‍ന്ന ഞാനോ മാതൃഭൂമിയിലെ മറ്റേതെങ്കിലും പത്രപ്രവര്‍ത്തകനോ ഇങ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ