പോസ്റ്റുകള്‍

അപശബ്ദം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Priyadarshan talks/ മാധ്യമ ചരിത്രഗവേഷണത്തിലെ പ്രിയദര്‍ശനന്‍ വഴികള്‍

ഇമേജ്
'മലയാള പത്രപ്രവര്‍ത്തനം ഉദയവികാസംഗങ്ങള്‍'  എന്ന പ്രിയദര്‍ശനന്റെ ഒടുവിലത്തെ സമഗ്രപഠനം കേരള മീഡിയ അക്കാദമി പ്രസിദ്ധപ്പെടുത്തിയാണ്. 333 മുപ്പതിലേറെ വലുപ്പമുള്ള ഈ രചന സമഗ്രവും ആധികാരികവുമാണ്. ശ്രീ പ്രിയദര്‍ശനന്റെ എണ്ണമറ്റ പഠനങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രന്ഥത്തെക്കുറിച്ച് ആദ്യമലേഖനായ എന്‍.പി രാജേന്ദ്രന്‍  നടത്തിയ നിരീക്ഷളാണ് ഈ ഗ്രന്ഥത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുള്ളത്.  പ്രിയദര്‍ശനന്‍ സാറിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ കേള്‍ക്കുക...   മാധ്യമ ചരിത്രഗവേഷണത്തിലെ   പ്രിയദര്‍ശനന്‍ വഴികള്‍   മലയാള പത്രചരിത്രരംഗത്ത് ജി.പ്രിയദര്‍ശനനോളം ഗവേഷണങ്ങളും രചനകളും, എണ്ണത്തിലും ഗുണത്തിലും, നടത്തിയ മറ്റൊരാളില്ല. ഇരുപത്തഞ്ചോളം ചരിത്രപഠന കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. അതില്‍ ഇരുപതും മലയാള പത്രചരിത്രമേഖലയിലെ ഗവേഷണങ്ങളുടെ ഫലങ്ങളാണ്. ഏഴു വാല്യങ്ങളിലായി  ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ എഴുതിയ കേരള സാഹിത്യ ചരിത്രം മലയാളത്തില്‍ രചിക്കപ്പെ' ഏറ്റവും വലുതും സമഗ്രവുമായ ചരിത്രഗ്രന്ഥമാണെും അതില്‍ കുറെയെല്ലാം പത്രചരിത്രവും ഉള്‍ക്കൊള്ളുുണ്ട് എുമുള്ള കാര്യം വിസമരിക്കുകയല്ല. മൂര പതിറ്റാണ്ടായി ജീവിതം പത്രചരിത്ര രചനയ്ക്ക

സ്പ്രിന്‍ക്ലര്‍ സ്‌പെല്ലിങ് മിസ്റ്റേക്കുകള്‍

തുടക്കത്തിലേ ചില്ലറ സ്‌പെല്ലിങ് മിസ്റ്റേക്കുകള്‍ ഉണ്ട് ഈ സ്പ്രിന്‍ക്ലര്‍ ഏര്‍പ്പാടില്‍ എന്നു തന്നെ കരുതണം. തോട്ടത്തില്‍ വെള്ളം ചീറ്റാന്‍ ഉപയോഗിക്കുന്ന സ്പ്രന്‍ക്ലറുകളെക്കുറിച്ചേ നമ്മള്‍ സാധാരണക്കാര്‍ക്ക് കേട്ടറിവ് കാണൂ. ഇത് അതല്ല. ഒരു അക്ഷരത്തിന്റെ-E -യുടെ കുറവുണ്ട്  മലയാളി സ്റ്റാര്‍ട്ടപ്പ് മിടുക്കന്‍ റജി തോമസ്് നടത്തുന്ന സോഫ്‌റ്റ്വേര്‍ കമ്പനിയുടെ പേരിന്. -SPRINKLR. ഇങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഇല്ലെങ്കിലും ഇതൊരു മിസ്‌റ്റേക് അല്ലേയല്ല. പേരിന് അര്‍്ത്ഥമുണ്ടാകണമെന്നു നിയമമില്ല. ഇവരുമായി ബന്ധപ്പെടുത്തിയുള്ള കേരള കൊറോണ സോഫ്‌റ്റ്വേര്‍ ഇടപാടില്‍ സ്‌പെല്ലിങ്ങ് മിസ്റ്റേക്ക് ഉണ്ടോ എന്നതാണ് ചോദ്യം. അതൊരു ഭരണനിര്‍വഹണ പ്രശ്‌നമാണ്, രാഷ്ട്രീയപ്രശ്‌നവുമാണ്.   ഇത്തരം മിക്ക വിവാദങ്ങളുടെയും കാര്യത്തിലെന്ന പോലെ, ഇവിടെയും, എല്ലാം അറിയേണ്ട പൗരന് ഇക്കാര്യത്തില്‍ വലിയ പിടിപാടൊന്നും കാണില്ല. രണ്ടു പക്ഷത്തും നിന്നുകൊണ്ട് കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വേര്‍ വിദഗ്ദ്ധരെയും മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ടുകളെയും വെല്ലുന്നു വാദങ്ങള്‍ നേതാക്കളും മാധ്യമങ്ങളും അടിച്ചുവീശും. ജനത്തിന്റെ കണ്‍ഫ്യൂഷന്‍ കൂടുകയേ ഉള്ളൂ. രണ്ടു പക്

കൊറോണ പഴുതില്‍ ഒരു കേന്ദ്ര ഇരുട്ടടി

ഇമേജ്
ബി.ജെ.പി കേന്ദ്രഭരണം നേടിയതു മുതല്‍ ഒരു ഫ്രഷ് ഐഡിയ കുറേശ്ശെയായി പ്രചരിക്കുന്നുണ്ടായിരുന്നു. എങ്കിലും, അഞ്ചു വര്‍ഷം ഒന്നും ചെയ്തില്ല. രണ്ടാം വട്ടം കൂടിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നപ്പോഴും തെല്ല് മടിച്ചുനിന്നു എങ്കിലും, ബി.ജെ.പി എം.പിമാര്‍ സ്വകാര്യം പറയുന്നുണ്ടായിരുന്നുവത്രെ-വൈകാതെ ഞങ്ങള്‍ എം.പി വികസനഫണ്ടിന്റെ കഥകഴിക്കും! ആദ്യംകിട്ടിയ അവസരത്തില്‍തന്നെ അവര്‍  കഴിച്ചു, ആ കഥ.  രാജ്യം കൊറോണയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും എം.പിയുടെ തലയില്‍, എം.പി ഫണ്ട് തങ്ങള്‍ക്ക് വേണ്ട, സര്‍ക്കാര്‍ എടുത്തോട്ടെ എന്നൊരു ചിന്ത പൊട്ടിമുളയ്ക്കുമായിരുന്നോ? ഒരിക്കലുമില്ല. അവരെല്ലാം, സംസ്ഥാനസര്‍ക്കാറുകളുടെയും ജില്ലാഭരണകൂടങ്ങളുടെയും ഒപ്പം നിന്ന് കൊറോണയെ തടയാന്‍ എന്തു സഹായം ചെയ്യാനാവും എന്ന തലപുകയ്ക്കുകയായിരുന്നു. അങ്ങനെ കക്ഷിരാഷ്ട്രീയം മറന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കെ ആണ് പൊടുന്നനെ ഇടിത്തീ വീണത്. അഞ്ചു കോടിയുടെയല്ല, അഞ്ചു രൂപയുടെ പദ്ധതി പോലും ഇനി എം.പി മാര്‍ക്ക് സ്വന്തം നാട്ടുകാര്‍ക്കുവേണ്ടി നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാറിന് കാശിന് ഇത്രയും

പുതിയ പിണറായി അവതാരം

ഇമേജ്
മുഖ്യമന്ത്രിയെ പരിഹസിക്കുകയാണ് എന്നു ധരിക്കരുത്. അതല്ല ഉദ്ദേശ്യം. കൊറോണ കൊണ്ട്  കേരളത്തിനുണ്ടായ പ്രയോജനങ്ങള്‍ എന്നൊരു ഉപന്യാസം എഴുതേണ്ടി വരികയാണെങ്കില്‍ അതില്‍ പ്രാധാന്യമുള്ള സ്ഥാനത്തുണ്ടാവുക നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാഴ്ചക്കിടയില്‍ ഉണ്ടായ അവിശ്വസനീയമായ ഭാവാന്തരമാണ്. ഇതു വിജയേട്ടന്‍ തന്നെയോ എന്നു പിണറായി പ്രദേശത്തുകാര്‍പോലും ചോദിച്ചുപോകുന്ന നല്ല നടപ്പുശീലം. എന്തതിശയമേ..... ഇപ്പോഴദ്ദേഹത്തിനു ശത്രുക്കളില്ല. മിത്രങ്ങളേ ഉള്ളൂ. എതിരാളികളില്ല,സഹായം നല്‍കേണ്ടവരേ ഉള്ളൂ. വിമര്‍ശനമില്ല,പരിഹാസമില്ല..പരിഗണനയേ ഉള്ളൂ. കൊറോണ ഇല്ലാത്ത സമയത്ത് വേറെ എന്തെങ്കിലും കാര്യത്തിന് പ്രധാനമന്ത്രി ജനങ്ങളോട് രാത്രി തട്ടിന്‍പുറത്ത് കയറിനിന്ന് കിണ്ണം കിണ്ണത്തിന്മേല്‍ അടിച്ച് ശബ്ദമുണ്ടാക്കാനോ ഇലക്്ട്രിക് ലൈറ്റ് അണച്ച്  മണ്ണെണ്ണ വിളക്ക് തെളിയിക്കാനോ ആഹ്വാനം ചെയ്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു പിണറായിയുടെ പ്രതികരണം എന്നു സങ്കല്‍പ്പിക്കാന്‍ പ്രയാസമൊന്നുമില്ല. മോദി പ്രധാനമന്ത്രിയുടെ പണിയെടുക്കണം, തപ്പു കൊട്ടിക്കാനും വിളക്ക് കൊളുത്തിക്കാനുമൊക്കെ ഇവിടെ വേറെ ആളണ്ടെന്നെങ്കിലും മിനിമം പറയുമായിരുന്ന

സര്‍ക്കാറിന്റെ മദ്യാസക്തി

ഇമേജ്
മദ്യ ഉപയോക്താക്കളെ കുടിയന്മാര്‍ എന്നു വിളിക്കുകയാണ് നമ്മുടെ പൊതുരീതി. സംസ്ഥാനഭരണകൂടത്തെ പൊതുവെയും ധനവകുപ്പിനെ പ്രത്യേകിച്ചും താങ്ങിനിര്‍ത്തുന്ന ഈ കൂട്ടരെ അവഹേളിക്കാന്‍ പാടില്ല. മദ്യ ഉപയോക്താവ് എന്നേ വിളിക്കാവൂ. മാന്യ മദ്യ ഉപയോക്താവ് എന്നായാലും വിരോധമില്ല. എന്തായാലും, കൊറോണ ബാധിതരോടുള്ള കരുണയേക്കാള്‍ കൂടുമോ മാന്യ മദ്യ ഉപയോക്താക്കളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ  കരുണ എന്നൊരു സംശയം പലര്‍ക്കുമുണ്ട്. ഒരു ഘട്ടത്തില്‍. സംസ്ഥാനത്തെ മിക്കവാറുമെല്ലാ അവശ്യ ഏര്‍പ്പാടുകളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചപ്പോഴും ബാറുകളും ബെവറേജസ് കടകളും അടക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുകയുണ്ടായില്ല. മദ്യ ഉപയോക്താക്കളോട് ജന്മവിരോധം കൊണ്ടുനടക്കുന്ന മദ്യവിരുദ്ധസംഘടനക്കാരും വേറെ ചില കൂട്ടരും മദ്യക്കടയടപ്പിക്കണം എന്ന് രാപകല്‍ ആവശ്യപ്പെട്ടിരുന്നു. കൊറോണയ്ക്ക് തെല്ലെങ്കിലും പേടിയുള്ള ഒരു സാധനം ആല്‍ക്കഹോള്‍ ആണെന്ന് മദ്യവിരുദ്ധര്‍ അറിയേണ്ട കാര്യമില്ലല്ലോ.... ഷട്ഡൗണ്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ നല്ല വാക്കുകളിലൂടെ വിശേഷിപ്പിക്കപ്പെടുന്ന അടച്ചിടല്‍ ആരംഭിച്ചപ്പോള്‍ മദ്യശാലകളെ അതില്‍ പെടുത്തിയിരുന്നില്ല. ഇക്കാര്യം വിശദീകരിക്കാന്‍

മഹാരാജാവിന്റെ ഘര്‍വാപസി

ഇമേജ്
പതിനഞ്ച് വര്‍ഷമെടുത്തു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുവരാന്‍. അതവരുടെ ഗുണം കൊണ്ടല്ല, നാട്ടുകാര്‍ വേറെ നിവൃത്തിയില്ലാതെ ചെയ്തതാവും. പാര്‍ട്ടി അതു വരെ നാമാവശേഷമാകാതെ നിലനിന്നല്ലോ, അത് അത്ഭുതം. ഇപ്പോഴിതാ ഭരണത്തില്‍ തിരിച്ചുവന്ന് പതിനഞ്ച് മാസം തികയും മുന്‍പ് ഇരിപ്പ് പ്രതിപക്ഷത്താകാന്‍ പോകുന്നു. കോണ്‍ഗ്രസ്സുകാര്‍തന്നെ ബി.ജെ.പിയെ പിടിച്ചുവലിച്ച് ഭരണക്കസേരയില്‍ കൊണ്ടുവന്ന് ഇരുത്തുകയാണ്. ഭരണത്തിലിരുന്നാല്‍ ഒരു സുഖവുമില്ല, എങ്ങനെയെങ്കിലും പ്രതിപക്ഷമാവണം കോണ്‍ഗ്രസ്സിന്. ഇന്നലെ വരെ കോണ്‍ഗ്രസ്സിന്റെ ഭാവി പ്രതീക്ഷയായിരുന്ന രാജപ്രമുഖനാണ്, ഓര്‍ക്കാപ്പുറത്ത് മറുകണ്ടംചാടി ബി.ജെ.പിയുടെ അത്ഭുതപ്രതീക്ഷയായി മാറിയത്. ബി.ജെ.പിയുടെ പതിവ് ഇതല്ല. മറ്റു കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍  കുത്തിത്തിരിപ്പിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ഗൂഢസംഘത്തെ നിയോഗിക്കുകയാണ് കീഴ് വഴക്കം. അവര്‍ പോയി കോടികള്‍ ഇറക്കി എം.എല്‍.എ കച്ചവടത്തിനു സ്റ്റാള്‍ തുറക്കും. റെയ്റ്റ് സംസ്ഥാനത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറും. മധ്യപ്രദേശ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായതുകൊണ്ട് പണം പുല്ലായി കത്തിക്കന്‍ തയ്യാറ

പാളിയ സാമ്പിള്‍ സെന്‍സര്‍ഷിപ്പ്

ഇമേജ്
കള്ളം പറയുക അത്ര എളുപ്പമല്ല. പറയാം, പക്ഷേ ആരും വിശ്വസിക്കില്ല എന്നേ ഉള്ളൂ. പിടിച്ചുനില്‍ക്കാന്‍ നല്ല ബുദ്ധിയും ഓര്‍മശക്തിയും വേണം. അതില്ലാത്തവര്‍ പറഞ്ഞാല്‍ പെട്ടെന്നു കള്ളി വെളിച്ചത്താവും. ഏഷ്യാനെറ്റ്, മീഡിയ വണ്‍ വാര്‍ത്താനിരോധനം പിന്‍വലിച്ചത് അവര്‍ മാപ്പ് പറഞ്ഞതുകൊണ്ടാണ് എന്നൊരു കേരളകേന്ദ്രന്‍ മന്ത്രി തട്ടിവിട്ടത് തന്റെ ഗമയൊന്ന് നാട്ടാര്‍ അറിയട്ടെ എന്നു വിചാരിച്ചാവണം. ചാനലിനെ വിലക്കിയതും താനറിയും അതു നീക്കിയതും താനറിയും അതിന്റെ കാരണവും താനറിയും എന്നു ജനങ്ങള്‍ ധരിക്കണമല്ലോ. ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞ വിവരം പക്ഷേ ഏഷ്യനെറ്റ് അറിഞ്ഞില്ല. മീഡിയവണ്‍ മാപ്പ് പറഞ്ഞതായി അവകാശവാദവുമില്ല.  അതു സാരമില്ല. പക്ഷേ, ചാനല്‍ മാപ്പു പറഞ്ഞ മഹാസംഭവം വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകറും അറിഞ്ഞില്ല. അദ്ദേഹം ഒരു സത്യവും അതിന്റെ ആഘാതം കുറക്കാന്‍ ഒരു അര്‍ദ്ധസത്യവും പറഞ്ഞു. ഏഷ്യാനെറ്റ് ഉടമ തന്നെ വിളിച്ചിരുന്നു എന്നത് സത്യം, പ്രധാനമന്ത്രിക്ക് ചാനല്‍ വിലക്കില്‍ അപ്രിയമുണ്ടെന്നത് അര്‍ദ്ധസത്യം. ഇവിടെയാണ് സത്യത്തിന്റെ കിടപ്പ്. ഏഷ്യാനെറ്റ് ഉടമ വെറും ഒരു ഉടമയല്ലെന്നും ബി.ജെ.പിയുടെ എം.പി ആണെന്നും മന്ത

ട്രംപ്ജിനു കോടികളുടെ നമസ്‌തെ!

ഇമേജ്
തെറ്റിദ്ധരിക്കരുത്. കോടികളുടെ നമസ്‌തെ എന്നു പറഞ്ഞതിന് അര്‍ത്ഥം കോടിക്കണക്കിനാളുകള്‍ നമസ്‌തെ പറഞ്ഞു എന്നല്ല. കോടിക്കണക്കിന് രൂപ നമസ്‌തെ പറയാന്‍ ചെലവാക്കി എന്നാണ്. വന്‍സ്വീകരണമാണ് ഇവിടെ ഒരുക്കിയത് എന്നു ചുരുക്കം. അതിനെക്കുറിച്ച് വീരവാദം മുഴക്കിയത് അതിഥിയായ അമേരിക്കന്‍ പ്രസിഡന്റ് തന്നെയാണ്. ആദ്യം പറഞ്ഞത് ഗുജറാത്തില്‍ എഴുപത് ലക്ഷം ആളുകള്‍ തന്നെ വരവേല്‍ക്കും എന്നായിരുന്നു. ശരിയായി അമേരിക്കന്‍ ഇംഗ്‌ളീഷില്‍ പറയാന്‍ അറിയാത്ത ആരോ ഏഴു ലക്ഷം എന്നതിനു ഏഴു മില്യന്‍ എന്നു പറഞ്ഞുകൊടുത്തതാണോ എന്നു സംശയിക്കണം. അതും പോരാഞ്ഞിട്ട് ട്രംപ്ജി തന്നെ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം ഒരു കോടിയായി ഉയര്‍ത്തുകയും ചെയ്തു. വീമ്പു പറയാന്‍ എവിടെയും ജി.എസ്.ടിയൊന്നും കോടുക്കേണ്ടതില്ലല്ലോ. നമ്മുടെ പ്രധാനമന്ത്രി അഞ്ചുമാസം മുമ്പ് മോദി ഹൂസ്റ്റണില്‍ ചെന്നപ്പോള്‍ ലക്ഷക്കണക്കിനു പേര്‍ 'ഹൗ ഡു യു ഡു മോദി' ( ഇതിന്റെ ഷോര്‍ട് ഫോമാണ് ഹൗഡി മോദി ) എന്നു ചോദിച്ച് അദ്ദേഹത്തെ സ്വാഗതം ചെയ്‌തെന്നാണല്ലോ ഐതിഹ്യം. ഇതിലൊരു ചെറിയ പ്രശ്‌നമുണ്ട്. അമേരിക്കയില്‍ ചെന്നാലും ഇന്ത്യയില്‍ നിന്നാലും മോദിജിയെ സ്വീകരിക്കാന്‍ പാഞ്ഞെത്തുക ഇന്ത്

കെജ്‌റി ഇരുതല വാള്‍

ഇമേജ്
സന്തോഷം കൊണ്ട് കരയാനും വയ്യ, സങ്കടം കൊണ്ട് ചിരിക്കാനും വയ്യ എന്ന അവസ്ഥയിലാണ് രാജ്യത്തെ പ്രതിപക്ഷം. ദല്‍ഹി തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചാണ് പറയുന്നത്. കെജ്‌റിവാളിന്റെ വാളേറ്റ് വീഴാത്ത ഒരു കക്ഷിയുമില്ല. ഏതാണ്ട് എല്ലാവരും പോര്‍ക്കളത്തില്‍ കിടപ്പാണ്. ചിലതിന് തലയില്ല, ചിലതിന് കാലില്ല, ചിലതിന് വാലില്ല, ചിലതിന് ജീവന്‍ തന്നെയില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റു വാരിയ ബി.ജെ.പിയുടെ ആറാം ഇന്ദ്രിയം പറഞ്ഞത് കെജ്‌റിവാളിനെ വീഴ്ത്തി ബി.ജെ.പി ഇക്കുറി ദല്‍ഹി ഭരിക്കും എന്നു തന്നെയായിരുന്നു. പക്ഷേ, വോട്ടെണ്ണിയപ്പോള്‍ രണ്ടക്കം തികഞ്ഞില്ല സീറ്റുനില. ആകെ ഒരു ആശ്വാസമേയുണ്ടായുള്ളൂ. കോണ്‍ഗ്രസ്സിനേക്കാള്‍ പല മടങ്ങു ഭേദമാണ് നില എന്നതു മാത്രം. . ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് നിന്ന കോണ്‍ഗ്രസ്സിന് മിക്കയിടത്തും കെട്ടിവച്ചത് കിട്ടിയില്ല. മൊത്തം 5.44 ശതമാനമാണ് കോണ്‍ഗ്രസ്സിനു കിട്ടിയത്. അയ്യോ പാവം.  എന്തൊരു പ്രതീക്ഷയായിരുന്നു! ആപ്പ് പാര്‍ട്ടിയെ മടുത്ത ജനം തങ്ങളെ ഭരണമേല്‍പ്പിക്കുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്, അല്ല മോഹിച്ചത്. വലിയ തിക്കും തിരക്കും ആയിരുന്നു ടിക്കറ്റ് കൗണ്ട

ഗവര്‍ണര്‍ തമാശകള്‍

ഇമേജ്
ഗവര്‍ണര്‍ എന്നൊരു തസ്തിക ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് ജനങ്ങള്‍ വല്ലപ്പോഴും കുറെ തമാശ ആസ്വദിക്കാനാണോ എന്നു സംശയിച്ചുപോകുന്നു. ചില ഗവര്‍ണര്‍മാര്‍ അവരുടെ നടപടികള്‍ കൊണ്ടുതന്നെ തമാശ ഉണ്ടാക്കും. ഗൗരവത്തില്‍ പറയുന്ന കാര്യങ്ങള്‍തന്നെയാണ് തമാശയാവുക. ഇത്തവണ വര്‍ഷാരംഭത്തില്‍ നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ഗവര്‍ണര്‍ജി തമാശ കൂട്ടിച്ചേര്‍ത്തത്. എഴുതിത്തയ്യാറാക്കിയ പ്രസംഗത്തില്‍ തമാശ ഉണ്ടാവില്ല. കാരണം, അതു വളരെ ഗൗരവപൂര്‍വം തയ്യാറാക്കുന്നതാണ്. ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്കു പ്രസംഗിക്കാന്‍ വേണ്ടിയാണ് എന്ന ബോധത്തോടെ ഏതെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥനോ പണ്ഡിതനോ തയ്യാറാക്കിയതായിരിക്കും. അതു പലരും വായിച്ചു കുറ്റമറ്റതാക്കിയിരിക്കും. പിന്നെ ഗവര്‍ണറുടെ ഓഫീസിലെ ഉന്നതന്മാരും ഓരോ വാചകവും രണ്ടു വട്ടം വായിക്കും. എവിടെയാണ് ഗവര്‍ണര്‍ക്ക് പാര ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്നു പറയാന്‍ കഴിയില്ലല്ലോ. അങ്ങനെയെല്ലാമുള്ള ഇത്തവണത്തെ പ്രസംഗത്തിനിടയില്‍ ഒരു പാരയുടെ തുടക്കമെത്തിയപ്പോള്‍ ഗവര്‍ണര്‍ ഒന്നു നിറുത്തി സദസ്സിലെ നോക്കിച്ചിരിച്ചുകൊണ്ട് പറയുകയാ-അഭിപ്രായവ്യവ്യത്യാസമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ആഗ്രഹം മാനിച്ച

പടുകൂറ്റന്‍ കെപിസിസി

ഇമേജ്
പാര്‍ട്ടിയുടെ നേതൃശേഷിയും ഭാരവാഹികളുടെ എണ്ണവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ എന്നു കണ്ടെത്താന്‍ ഇതുവരെ ആരും ഗവേഷണം നടത്തിയിട്ടില്ല.  വൈസ് പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റ്, ജനറല്‍ സിക്രട്ടറി, സിക്രട്ടറി തുടങ്ങിയ തസ്തികകളില്‍ ഇരിക്കുന്ന വന്‍പടയുടെ ആളെണ്ണം കൂടുന്നതിനനുസരിച്ച് പാര്‍ട്ടി ശക്തിപ്പെടുമോ അതല്ല, ഉള്ള വീര്യം തന്നെ ചോര്‍ന്നുപോവുമോ? ഒരു സത്യം പറയാം. പാര്‍ട്ടിക്ക് പണ്ടത്തെ ബലമൊന്നും ഇപ്പോഴില്ല. അത് ഭാരവാഹിശല്യം കൊണ്ടാണെന്നു പറയാനാവില്ല എന്നുമാത്രം. കോണ്‍ഗ്രസ്സില്‍ അംഗത്വമെടുക്കുമ്പോള്‍ തന്നെ ആളുടെ ചിന്ത ഏത് ഭാരമാണ് വഹിക്കേണ്ടത് എന്നതിനെക്കുറിച്ചാണ്. ഭാരംവഹിക്കാതെ അവര്‍ക്കു ജീവിക്കാന്‍ കഴിയില്ല.    കോണ്‍ഗ്രസ്, സി.പി.എം എന്നീ രണ്ടു പാര്‍ട്ടികളാണ് കേരളത്തില്‍ ബലത്തില്‍ ഒന്നും രണ്ടും റാങ്കില്‍ നില്‍ക്കുന്നത് എന്നാണ് പൊതുധാരണ. ഇതില്‍ ഒരു പാര്‍ട്ടിയുടെ ഭാരംമുഴുവന്‍ സംസ്ഥാനതലത്തില്‍ വഹിക്കുന്ന വാഹിയുടെ എണ്ണം ഒന്ന് ആണ്. ഒരേ ഒരു ഒന്ന്. ഒരു സിക്രട്ടറി മാത്രം. ജനറല്‍ സിക്രട്ടറി പോലുമല്ല, വെറും സിക്രട്ടറി. മറ്റേ പാര്‍ട്ടിയുടെ സംസ്ഥാനഭാരവാഹികളുടെ എണ്ണം ഇതെഴുതുന്ന സമയത്ത് 48 ആയിട്ടുണ്ട്. ഏതു

ഒരു മാവോയിസ്റ്റ് മാര്‍ക്‌സിസ്റ്റ് സംവാദം

ഇമേജ്
ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഭുപേഷ് ബാഗല്‍ ആണ്. വലിയ പുലിയൊന്നുമല്ല. കോണ്‍ഗ്രസ് ആണെന്നൊരു ദോഷവുമുണ്ട്. ഊരിപ്പിടിച്ച കഠാരകള്‍ക്കിടയിലൂടെ നടന്നുപോയതായൊന്നും അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പിലില്ല. പക്ഷേ, ആ മുഖ്യമന്ത്രി ഒരു മുഖ്യമന്ത്രിയും ചെയ്തിട്ടില്ലാത്ത ഒരു കാര്യം ചെയ്തിട്ടുണ്ട്. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആക്റ്റ്(എന്‍.ഐ.എ) റദ്ദാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നു. ബുര്‍ഷ്വാ പിന്തിരിപ്പനായ ഭൂപേഷ് ബാഗലുമായി മാര്‍ക്‌സിസ്റ്റ് വിപ്ലവകാരിയായ പിണറായി വിജയന്‍ സഖാവിനു ഒരു സാദൃശ്യവുമില്ല. മാര്‍ക്‌സിസത്തോട് വളരെയൊന്നും അകലെ അല്ലാത്ത മാവോയിസം എന്ന മഹാമാരി പിടിപെട്ടുവെന്ന കുറ്റം ചുമത്തി രണ്ട് ചെറുപ്പക്കാരെ പിണറായിയുടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിപ്പോള്‍ എന്‍.എ.എയുടെ തടവറയിലാണ്. അതില്‍ പിണറായി സഖാവിന് ചെറിയ പരിഭവം പോലുമില്ല. സംസ്ഥാന പൊലീസ് അറിയാതെ കേസ് ഏറ്റെടുത്തതിലും സര്‍ക്കാറിന് ലവലേശം പ്രതിഷേധമില്ല. ഇതാണ് പിന്തിരിപ്പന്‍മാരും വിപ്ലവകാരികളും തമ്മിലുള്ള വ്യത്യാസം. നിങ്ങളുടെ പാര്‍ട്ടി പാര്‍ലമെന്റില്‍ പാസ്സാക്

ഹോയ് എന്തൊരു അടിപൊളി...

ഇമേജ്
്അതിവേഗത്തില്‍ ഓടിച്ചുപോയ കാര്‍ റോഡരുകിലെ ചെളി മുഴുവന്‍ കുപ്പായത്തില്‍ തെറുപ്പിച്ചിട്ടും അതു ശ്രദ്ധിക്കാതെ ഹോയ് എന്തൊരു സ്പീഡ് എന്ന് അമ്പരപ്പോടെ ആനന്ദിക്കുന്ന ഒരു കഥാപാത്രം അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം സിനിമയിലുണ്ട്. ഹോയ് എന്തൊരു നിഷ്‌കളങ്കത, അല്ലെങ്കില്‍ മണ്ടത്തരം. രണ്ടു ദിവസമായി കേരളം, തകര്‍ന്നു വീഴുന്ന മരട് ഫ്‌ളാറ്റുകള്‍ നോക്കി  ഈ കഥാപാത്രത്തെപ്പോലെ ആനന്ദിക്കുന്നതാണ് കണ്ടത്. പത്തും പതിനെട്ടും തട്ടുകളില്‍ കായലോരത്ത് അങ്ങനെ തലയുയര്‍ത്തി നിന്നതാണ് ആ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍.(ഫ്‌ളാറ്റ് സമുച്ചയത്തെ വെറുതെ ഫ്‌ളാറ്റ് എന്നു പത്രങ്ങള്‍ കൊച്ചാക്കിപ്പറയുന്നതില്‍ ചില വായനക്കാര്‍ അമര്‍ഷം പ്രകടിപ്പിച്ചതു കണ്ടിരുന്നു. അതു കൊണ്ട് ഫ്‌ളാറ്റ് സമുച്ചയം എന്നുതന്നെ പരത്തിപ്പറയുകയാണ്) എന്തൊരു അഹന്തയിലായിരുന്നു ആ നില്‍പ്പ്. സുപ്രീം കോടതിയല്ല, കേന്ദ്രത്തിന്റെ അപ്പൂപ്പന്‍ വന്നാലും ഒരു കല്ലിളകില്ലെന്നായിരുന്നു ആ നില്‍പ്പിന്റെ അര്‍ത്ഥം. അത് അങ്ങനെയല്ലെന്ന്, ചരിത്രത്തിലാദ്യമായി ജനത്തിനു ബോധ്യമായി. നാലു സമുച്ചയങ്ങളിലെ 343 ഫളാറ്റുകള്‍ തവിടുപൊടിയായി. ഒന്നും ആര്‍ക്കും നേരാംവണ്ണം ഉണ്ടാക്കാനറിയില്ലെന്