ഐക്യകേരളത്തില്‍ ആദ്യം തൂക്കിലേറ്റപ്പെട്ട പാവം മാധവന്‍

1953 രണ്ടാം പകുതിയിലെന്നോ തിരുവനന്തപുരം പത്രങ്ങളില്‍ ഒരു വാര്‍ത്ത വന്നു. കൊലക്കുറ്റം ചെയ്ത മാധവന്‍ എന്നൊരു കൂലിത്തൊഴിലാളിയെ കോടതി വധശിക്ഷയ്ക്കു വിധിച്ചു എന്നായിരുന്നു വാര്‍ത്ത. ചെറിയ വാര്‍ത്ത. തിരുവിതാംകൂറില്‍ ഇല്ലാതിരുന്ന വധശിക്ഷ തിരിച്ചുവന്ന ശേഷം ഉണ്ടാകുന്ന ആദ്യത്തെ വിധിയാണ് ഇതെന്നൊന്നും വാര്‍ത്തയിലില്ലാതിരുന്നതിനാല്‍ ആളുകളില്‍ വാര്‍ത്ത വലിയ കൗതുകമൊന്നും ഉണ്ടാക്കിയില്ലെന്നും കെ.സി ജോണ്‍ എഴുതുന്നു. വാര്‍ത്ത പക്ഷേ, കെ.സി ജോണിനെ പിടിച്ചുലക്കുക തന്നെ ചെയ്തു മാധ്യമശ്രദ്ധയാകര്‍ഷിച്ച നിഷ്ഠൂര കൊലപാതകങ്ങള്‍, പ്രത്യേകിച്ചും വധിക്കപ്പെട്ടതു സ്ത്രീകളോ കുട്ടികളോ ആണെങ്കില്‍, വിചാരണ ചെയ്യുമ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതു പ്രതിയെ തൂക്കിക്കൊല്ലണം എന്നാണ്. കൊലയാളിയോളം പ്രതികാരവ്യഗ്രത പൊതുജനത്തിനും ഉണ്ട്. ഇല്ലെങ്കില്‍ അതുണ്ടാക്കാന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം കിണഞ്ഞു ശ്രമിക്കുകയും ചെയ്യും. വധശിക്ഷ പാടില്ല എന്നു പറയുന്നതുതന്നെ ഒരു കുറ്റകൃത്യമാണ് എന്നതാണ് ഇന്നത്തെ പൊതുമനോഭാവം. ഇതിനകത്തെ വൈരുധ്യം കൂടുതല്‍ പ്രകടമാവുകയാണ്. വധശിക്ഷ കുറഞ്ഞുവരുന്നു. പക്ഷേ, തൂക്കിക്കൊല വേണമെന്ന മുറവ