പട്ടാളവിപ്ലവത്തിന് ദൃക്‌സാക്ഷിയായ ശിവറാം

പത്രജീവിതം എന്‍.പി.രാജേന്ദ്രന്‍ എങ്ങനെ സ്‌കൂപ്പുകള്‍ കണ്ടെത്താമെന്ന് പത്രപ്രവര്‍ത്തകനെ ആര്‍ക്കും പഠിപ്പിക്കാനാവില്ല. കാരണം, സ്‌കൂപ്പുകള്‍ ഉണ്ടാക്കുകയല്ല വീണുകിട്ടുകയാണു ചെയ്യുന്നത് എന്നു പല സ്‌കൂപ്പുകഥകളും വായിക്കുമ്പോള്‍ തോന്നാറുണ്ട്. നമ്മുടെ നാട്ടുകാരനായ എം.ശിവറാമിന്റെ അനുഭവംതന്നെയാണ് വലിയ ഉദാഹരണം. എങ്ങനെയാണ് അന്നു സംഭവിച്ചതെന്നു നോക്കാം. ആലപ്പുഴ തോട്ടപ്പള്ളി കോന്നവത്തുവീട്ടില്‍ ജനിച്ച തോട്ടപ്പള്ളി മാധവന്‍പിള്ള ശിവരാമപിള്ള, ഇന്നത്തെ മ്യാന്‍മാറിന്റെ പഴയ രൂപമായ ബര്‍മയില്‍ എത്തിപ്പെട്ടതുതന്നെ വലിയ കഥയാണ്. പഴയ കാലത്തു പ്രായപൂര്‍ത്തിയാവുന്നതോടെ നാടുവിടാനുള്ള ആലോചന, എന്തോ ജന്മവാസന പോലെ മലയാളിയുവാക്കളില്‍ ഉണ്ടാകാറുണ്ട് എന്നുവേണം കരുതാന്‍. ശിവരാമപിള്ളയും അങ്ങനെ നാടുവിട്ടുപോയ ആളാണ്. ആ പോക്കിലാണ് അദ്ദേഹം ഇന്നത്തെ തായ്‌ലാന്‍ഡ് ആയ സിയാമിലെത്തുന്നതും പത്രപ്രവര്‍ത്തകനാകുന്നതും. ശിവരാമപിള്ള ശിവറാം ആയി. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനോടൊപ്പം ചേര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ നടന്ന പോരാട്ടത്തില്‍ പങ്കാളിയായി. അതെല്ലാം കഴിഞ്ഞ് റോയ്‌റ്റേഴ്‌സ് ലേഖകനായാണ് ശിവറാം ബര്‍മ തലസ്ഥാ