പോസ്റ്റുകള്‍

പാഠഭേദം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിമര്‍ശനത്തിന്റെ വെളിച്ചം ജുഡീഷ്യറിയിലുമെത്തട്ടെ

  ഡെഡ്എന്‍ഡ് എന്‍.പി രാജേന്ദ്രന്‍ ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന മൂന്നു തൂണുകള്‍  നിരന്തരമായ നിരീക്ഷണത്തിനും വിമര്‍ശനത്തിനും അധിക്ഷേപത്തിനുമെല്ലാം വിധേയമാകുന്നുണ്ട്. തെറ്റുകള്‍ കണ്ടെത്താനും തിരുത്താനുമുള്ള അവസരമാണല്ലോ വിമര്‍ശനത്തിലൂടെ കൈവരുന്നത്. നിരന്തരവിമര്‍ശനം ഉണ്ടായിട്ടും ഇവയുടെ പ്രവര്‍ത്തനം കുറ്റമറ്റതായില്ലെന്നു വരാം. അത് വിമര്‍ശനം വേണ്ടെന്നു വെക്കാന്‍ കാരണമാവില്ല. വിമര്‍ശനം ഒട്ടും ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന്്് ആലോചിച്ചാല്‍ മതി, കാര്യം ബോധ്യപ്പെടും. ജനാധിപത്യത്തിന് മൂന്നല്ല നാലാണ് തൂണുകള്‍. അതിപ്രധാനമായ ഒരു നെടുംതൂണ്‍, ജുഡീഷ്യറി ഈ പ്രക്രിയയ്ക്കു പുറത്താണ്. ജുഡീഷ്യറിയെ നിരന്തരമായി നിരീക്ഷിക്കാന്‍ ജുഡീഷ്യറിക്കകത്തോ പുറത്തോ ഒരു സംവിധാനവുമില്ല. എല്ലാ ദൈവങ്ങളെയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനല്ലാതെ കോടതികളുടെ കുറ്റവും കുറവുമൊന്നും എഴുതാന്‍ സ്വാതന്ത്ര്യമില്ല. ജുഡീഷ്യറിയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും പൗരന്മാര്‍ക്കും നിരീക്ഷണ-വിമര്‍ശന അധികാരം നിഷേധിക്കുന്ന ഇന്നത്തെ സമ്പ്രദായം ഇനിയും അനന്തകാലം തുടരേണ്ട ദിവ്യവര

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

  ഇന്ന് വിജയ്ദിവസ് *1971-ലെ യുദ്ധത്തില്‍ പാകിസ്താനെ കീഴടക്കിയ ദിനം *നാട്ടുയുദ്ധത്തിന്റെ ഫലം ഇന്നു ഉച്ചയോടെ അറിയാം * ഇന്ന് ഡിസംബര്‍ 16. 1971-ലെ യുദ്ധത്തില്‍ പാകിസ്താന്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞ ദിവസം. നമ്മുടെ രാജ്യത്തിന് ഇത് വിജയ് ദിവസ്. അഭിമാനവിജയത്തിന്റെ 49-ാം വാര്‍ഷികദിനമായ ബുധനാഴ്ച നമ്മുടെ കേരളത്തിലും ഒരു നാട്ടുയുദ്ധത്തിന് അവസാനമാകും. തദ്ദേശതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഫലം ഉച്ചയോടെ ഏതാണ്ട് പൂര്‍ണ്ണമായി അറിയാം. ഒപ്പം ആര് അടിയറവ് പറയുമെന്നും ആരുടെ വിജയദിവസം ആണെന്നും വ്യക്തമാകും. ഇന്ത്യന്‍ സേനയെപ്പോലെ രാജകീയ വരവാണ് ഇടത്-വലതുമുന്നണികളുടെ സ്വപ്നം. ബംഗ്ളാദേശ് പിറന്നതുപോലെ കേരളത്തില്‍ അധികാരപ്പിറവിക്കായി കാത്തുനില്‍ക്കുകയാണ് എന്‍.ഡി.എ സഖ്യം . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളിലെക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം-2020 ഡിസംബര്‍ 16- മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതാണ് ഇത്. ചരിത്രത്തില്‍ ഇന്ത്യ നേടിയ ഏറ്റവും വലിയ സൈനികവിജയത്തെ പ്രകീര്‍ത്തിക്കുകയാണോ അതല്ല പരിഹസിക്കുകയാണോ വാര്‍ത്തയുടെ ഉദ്ദേശ്യമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പ

sidhikk kaappan സിദ്ധിക്ക് കാപ്പന്റെ ''രാജ്യദ്രോഹപ്രവര്‍ത്തനം''

 സിദ്ധിക്ക് കാപ്പന്റെ 'രാജ്യദ്രോഹപ്രവര്‍ത്തനം' ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ സിദ്ധിക്ക് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത് അദ്ദേഹം ഉത്തരപ്രദേശിലെ ഹത്രാസ്സിലേക്കു പോകുംവഴിക്കാണ്. ഒരുപാട് പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഹത്രാസിലേക്കു പോയിട്ടുണ്ട്. അവരെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ലല്ലോ സിദ്ധിക്കിനെ മാത്രം എന്തു കൊണ്ട് അറസ്റ്റ് ചെയ്തു എന്ന ചോദ്യം, കാപ്പനെ അറസ്റ്റ് ചെയ്യാനും രാജ്യദ്രോഹക്കേസ്സില്‍ പെടുത്താനും മതിയായ എന്തോ കാരണമുണ്ടെന്നതിന്റെ സൂചനയായി ചില 'രാജ്യസ്‌നേഹികള്‍' ഉന്നയിക്കുന്നുണ്ട്. വേറെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നതിന് എന്താണ് തെളിവ്? ഹത്രാസിലേക്കു പോയ ദേശീയനേതാക്കളെപ്പോലും തടയുകയും തള്ളിയിടുകയും മടക്കി അയക്കുകയുമൊക്കെ ചെയ്തത് വാര്‍ത്തയാകുന്നുണ്ട്. സിദ്ധിക്ക് മലയാളിയായതു കൊണ്ടാണ് അദ്ദേഹത്തിന്റെ അറസ്റ്റ് ചെറിയ വാര്‍ത്തയായെങ്കിലും ഇവിടെ വന്നത്. ദേശീയ മാധ്യമങ്ങള്‍ക്ക് ഹത്രാസ് ഒരു സംഭവമേ അല്ലല്ലോ. ദല്‍ഹിയില്‍നിന്നു ഒരു മുസ്ലിം പത്രപ്രവര്‍ത്തകന്‍ രണ്ടോ മൂന്നോ മുസ്ലിം  യുവാക്കള്‍ക്കൊപ്പം ഹത്രാസിലേക്കു പുറപ്പെട്ടു എന്നതുതന്നെ യോഗിയുടെ പൊലീസില്‍ സംശയ

ഭൂരിപക്ഷ പ്രീണനം മാധ്യമ അജന്‍ഡ

സമീപനാളുകളില്‍ വീണ്ടും കേട്ടു മാതൃഭൂമി ബഹിഷകരണത്തിനുള്ള മുറവിളി. സാമൂഹ്യപ്രവര്‍ത്തകയായ കെ.അജിത ആണ് മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് കവി അന്‍വര്‍ അലിയും നിരൂപകന്‍ എന്‍.ശശിധരനും മാതൃഭൂമി വാങ്ങില്ലെന്നും എഴുതില്ലെന്നും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തില്‍ മാതൃഭൂമി എഡിറ്റോറിയല്‍ പേജ് ഉള്‍പ്പെടെ രണ്ടു പേജ് നിറയെ മോദിസ്തുതി വാരിവിതറിയതാണ് ഒടുവിലത്തെ പ്രകോപനം. ഇത് വര്‍ഗീയ രാഷ്ട്രീയത്തെ പ്രീണിപ്പിക്കുന്നതിനുള്ള അതിഭക്തിയുടെ പ്രകടനം, മതനിരപേക്ഷതയുടെ മനസ്സും രാഷ്ട്രീയവും സര്‍വപ്രധാനമായി കാണുന്ന മാതൃഭൂമി വായനക്കാരെ ഒട്ടും സന്തോഷിപ്പിക്കില്ല, തീര്‍ച്ച. ' ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമി' ക്ക്് ഇപ്പോള്‍ നരേന്ദ്ര മോഡിയാണ്. എങ്കില്‍, സവര്‍ക്കറും ഗോദ്‌സെയും ആ പത്രത്തിന് ഇനി ചരിത്രം സൃഷ്ടിച്ച മഹാത്മാക്കളായേക്കാം.ഹാ കഷ്ടം'-എന്നാണ് അജിത തുടര്‍ന്ന് വിശദീകരിക്കുന്നത്.  മാതൃഭൂമി വായിക്കുന്നതിലും ഭേദം ജന്മഭൂമി വായിക്കുകയും ജനം ടി.വി കാണുകയുമാണെന്നും .... ഇത്തരം മുഖ്യധാരാ പത്രങ്ങളെ ആശ്രയിക്കേണ്ടതില്ലെന്ന് ഉ

അതെ, ഫെയ്സ്ബുക്ക് രാഷ്ട്രങ്ങള്‍ക്കും മീതെ തന്നെ

ഡെഡ്എന്‍ഡ്   എന്‍.പി രാജേന്ദ്രന്‍ ഫെയ്സ്ബുക്കിനെക്കുറിച്ചുള്ള ഏത് ഇംഗ്ലീഷ് ലേഖനത്തിലും കാണാനിടയുള്ള ഒരു പ്രയോഗമുണ്ട്.'ഫെയ്സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അത് ലോകത്തിലെ ഏറ്റവും വലിയ രാജ്യമാവുമായിരുന്നു' ! ഈയിടെ മറ്റൊരു വിശേഷണം കൂടി വായിച്ചു. ഫെയ്സ്ബുക്ക് ഒരു മതമായിരുന്നെങ്കില്‍ അത് ക്രിസ്തുമതത്തേക്കാള്‍ വലിയ മതമാകുമായിരുന്നു.... മാനവരാശിയില്‍ മൂന്നിലൊന്ന് -220 കോടി-മാസത്തിലൊരിക്കലെങ്കിലും ഫെയ്സ്ബുക്ക് സന്ദര്‍ശിക്കുന്നു എന്നതില്‍നിന്നാണ് ഈ അതിശയോക്തികളെല്ലാം ജന്മമെടുത്തത്.   പെട്രോളോ മറ്റേതെങ്കിലും ഉപഭോഗവസ്തുവോ വില്‍ക്കുന്ന ഒരു വ്യാപാരസ്ഥാപനമാണ് ഈ വിധം ഫെയ്സ്ബുക്കിനോളമോ അതിലേറെയോ വളരുന്നത് എങ്കില്‍ നമ്മള്‍ അതിനെക്കുറിച്ച് ഇതുപോലെയൊന്നും വേവലാതിപ്പെടുകയില്ല. ഫെയ്സ്ബുക്ക് മനുഷ്യരചനകളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്, നമ്മളവിടെ എഴുതുകയും വായിക്കുകയുമാണ് ചെയ്യുന്നത്, ആശയങ്ങളാണ് കൊടുക്കുന്നതും വാങ്ങുന്നതും, വാര്‍ത്തകളും അഭിപ്രായങ്ങളുമാണ് ആളുകളില്‍ എത്തിക്കുന്നത്, വ്യക്തികള്‍ എന്ന നിലയിലും സംഘങ്ങളായും ഇതില്‍കൂടി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു,ആത്യന്തികമായി ഇതെല്ലാം രാഷ്ട്രീയമാണ

നമ്മുടെ 'കറുത്തവരും' നമ്മുടെ മാധ്യമങ്ങളും

  ഡെഡ്എന്‍ഡ് എന്‍.പി രാജേന്ദ്രന്‍ അമേരിക്കയിലെ തെരുവില്‍ ഒരു കറുത്തവനെ വെള്ള പൊലീസുകാരന്‍ കഴുത്തു ചവിട്ടിഞെരിച്ചു കൊന്നത് അവിടെ വന്‍പ്രക്ഷോഭമായി ആളിക്കത്തി. കറുത്തവര്‍ തങ്ങള്‍ക്കെതിരായി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചൂഷണത്തിനും മര്‍ദ്ദനത്തിനും വിവേചനത്തിനുമെതിരെ രോഷത്തോടെ ആഞ്ഞടിച്ചു. അതോടൊപ്പം, അമേരിക്കന്‍ മാധ്യമരംഗത്ത് മറ്റൊരു വിഷയം കൂടി ചര്‍ച്ച ചെയ്യപ്പെട്ടു. യു.എസ് മാധ്യമങ്ങളിലെങ്കിലും കറുത്തവര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ? തുല്യതാബോധത്തോടെ അവിടെ പത്രപ്രവര്‍ത്തനം നടത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ടോ? കറുത്തവരുടെ വികാരങ്ങള്‍ മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടോ? ഇപ്പോഴുണ്ടായ ക്രൂര കൊലപാതകം മാത്രമല്ല ചര്‍ച്ചയ്ക്ക് കാരണമായത്. അവിടെ കുറെ കാലമായി ഇതൊരു പഠനവിഷയവും ചര്‍ച്ചാവിഷയവുമാണ്. ഇന്ത്യയിലെ 'കറുത്ത'വരുടെ ന്യൂസ്റൂം പ്രാതിനിധ്യത്തെക്കുറിച്ച് ഇവിടെയധികം ചര്‍ച്ച നടക്കാറില്ല. അപൂര്‍വമായി ചില പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നു മാത്രം. അമേരിക്കയില്‍ അങ്ങനെയല്ല. എല്ലാ പ്രധാന മാധ്യമങ്ങളിലും ഈ വിഷയം ഒളിച്ചുവെക്കുകയല്ല, കാലാകാലം വിലയിരുത്തുകയാണ് ച

അര്‍ണാബ് ഗോസ്വാമി പ്രതിഭാസം

ഇമേജ്
 'അര്‍ണബ് ഈ കാലത്തിന്റെ ദൃഷ്ടാന്തമാണ്. അദ്ദേഹം ഇന്ത്യന്‍ ഭൂരിപക്ഷാധിപത്യവാദമാണ് ഓരോ ദിവസവും ടെലിവിഷനില്‍ അവതരിപ്പിക്കുന്നത്...... '  ' സനാതനധര്‍മ്മം പിന്തുടരുന്ന എണ്‍പതു ശതമാനം ഹിന്ദുക്കളുള്ള ഈ രാജ്യത്ത് രണ്ടു സന്ന്യാസിമാര്‍ പകല്‍വെളിച്ചത്തില്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു. ഹിന്ദുവാകുന്നത് ഇവിടെ ഒരു കുറ്റകൃത്യമായിരിക്കുന്നു. എന്റെ രാജ്യത്ത് ഞാന്‍ ഇതു അംഗീകരിക്കില്ല. ഇതെന്റെ രാജ്യമാണ്. ഒരു പാതിരിയോ മൗലവിയോ ആയിരുന്നു ഇങ്ങനെ കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ഇതുപോലെ എല്ലാവരും മിണ്ടാതിരിക്കുമോ?' ഇതൊരു ഹിന്ദുത്വ സംഘടനാനേതാവിന്റെ പ്രസംഗമൊന്നുമല്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ദിവസവും സന്ധ്യക്കു ശേഷം താല്പര്യപൂര്‍വം കാണുകയും ആവേശം കൊള്ളുകയും ചെയ്യുന്ന ഒരു ടെലിവിഷന്‍ ചാനലിലെ അവതാരകന്‍ കൂടിയായ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയുടെ ആക്രോശമാണ്. ആക്രോശമാണ് അര്‍ബിന്റെ സാധാരണരീത. മഹാരാഷ്ട്രയിലെ പാല്‍ഘോര്‍ ഗ്രാമത്തില്‍ രണ്ടു സന്ന്യാസിമാരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു എന്നറിഞ്ഞാണ് അര്‍ണബ് ഗോസ്വാമി 'ആക്രോശാസക്ത'നായത്. കൊല്ലപ്പെട്ടത് ഹിന്ദു സന്ന്യാസിമാരാണ്. കോണ്‍ഗ്രസ് കൂട്ടുകെട

മഹാമാരി കൊല്ലുന്നു പത്രങ്ങളെയും

ഡെഡ്എന്‍ഡ് എന്‍.പി.രാജേന്ദ്രന്‍ വാര്‍ത്താമരുഭൂമി എന്ന ആശയത്തിന് അധികം പഴക്കമില്ല. വിശാലമായ ജനവാസകേന്ദ്രങ്ങളില്‍ വാര്‍ത്താമാധ്യമങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥയാണല്ലോ വാര്‍ത്താമരുഭൂമി. അതൊരു സങ്കല്പമല്ല, യാഥാര്‍ത്ഥ്യമാണ്. 2018-ല്‍ ആണ് വാര്‍ത്താമരുഭൂമി-ന്യൂസ് ഡസേര്‍ട്ട്്- എന്ന പ്രയോഗം ആദ്യം കേള്‍ക്കുന്നത്.  ' മരുഭൂമിയില്‍ വെള്ളം ഇല്ലാത്തതു പോലെ ഈ മരുഭൂമിയില്‍ വാര്‍ത്തകള്‍ ഉണ്ടാകുന്നില്ല. അവിടെ എന്തു നടന്നാലും അതു വാര്‍ത്തയാകുന്നില്ല. അവിടെ പത്രങ്ങളില്ല, ലേഖകന്മാരില്ല, വാര്‍ത്താ ചാനലുകളുമില്ല. ഇത് ഏതെങ്കിലും ആഫ്രിക്കന്‍ വനപ്രദേശങ്ങളില്ല സംഭവിക്കുന്നത്. വികസനത്തിന്റെയും പുരോഗതിയുടെയും ശാസ്ത്രവളര്‍ച്ചയുടെയുമെല്ലാം അവസാനവാക്ക് എന്നു കരുതുന്ന അമേരിക്കയിലാണ് ഇതു സംഭവിക്കുന്നത്. അമേരിക്കയില്‍ 1300 പ്രദേശങ്ങള്‍ ഇത്തരം വാര്‍ത്താമരുഭൂമികളായി രൂപാന്തരപ്പെട്ടിരിക്കുന്നു'- യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോളിനയുടെ സ്‌കൂള്‍ ഓഫ് മീഡിയ ആന്റ് ജേണലിസം നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെക്കുറിച്ച് ലോകപ്രസിദ്ധമായ പോയ്ന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ് മാഗസിന്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലേതാണ്  ഈ വിവരണം. ലോ

വര്‍ഗീയാക്രമണങ്ങളെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത വിധം

ഇമേജ്
വര്‍ഗീയാക്രമണങ്ങള്‍ 2002-ല്‍ ഗുജറാത്തില്‍ ചോരപ്പുഴയൊഴുക്കിയപ്പോഴാണ് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടിങിനു മേല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ മുതിര്‍ന്നത്. അന്നു നരേന്ദ്ര മോദി ആയിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. വര്‍ഗീയാക്രമണങ്ങള്‍ കൊടുമ്പിരി കൊള്ളുകയും അഹമ്മദാബാദില്‍ മുസ്ലിം കോളനികളില്‍ ചോരപ്പുഴയൊഴുകുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ തിരക്കിട്ടു ചെയ്ത ഒരു കാര്യം സ്റ്റാര്‍ ന്യൂസ്, സീ ന്യൂസ്, സി.എന്‍.എന്‍, ആജ്തക് തുടങ്ങിയ ചാനലുകള്‍ വീടുകളില്‍ കാണുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് കേബ്ള്‍ വിതരണക്കാര്‍ക്ക് ഉത്തരവ് നല്‍കുകയായിരുന്നു. അത് ദൃശ്യമാധ്യമങ്ങള്‍ നടത്തിയ ആദ്യത്തെ വര്‍ഗീയകലാപ റിപ്പോര്‍ട്ടിങ് ആയിരുന്നു, റിപ്പോര്‍ട്ടിങ്ങിന്റെ നിരോധനവും ആയിരുന്നു. അതിന്റെ പേരില്‍ ദേശീയ ദൃശ്യമാധ്യമങ്ങള്‍ക്കു ഹിന്ദുസംഘടനകളില്‍ നിന്നുണ്ടായ അധിക്ഷേപത്തിന്റെയും ശത്രുതയുടെയും തീ ഇന്നും അണഞ്ഞിട്ടില്ല. ഹിന്ദുത്വ സംഘടനകളുടെ അപ്രീതിക്കും ക്രോധത്തിനും മതിയായ കാരണങ്ങളുണ്ട്. മുന്‍കാല കലാപ റിപ്പോര്‍ട്ടിങ്ങുകളില്‍നിന്നുള്ള അവിശ്വസനീയമായ ഒരു വ്യതിയാനമായിരുന്നു മുകളില്‍ പേരെടുത്തു പറഞ

ആള്‍ക്കൂട്ട സൈബര്‍ ആക്രമണവും മാധ്യമ ധര്‍മസങ്കടങ്ങളും

ഡെഡ് എന്‍ഡ്  എന്‍.പി രാജേന്ദ്രന്‍ 'ഈ മെസേജ് പരമാവധി പ്രചരിപ്പിക്കുക. കാരണം, ഹിന്ദു ഭവനങ്ങളില്‍ വന്‍തോതില്‍ മാതൃഭൂമി വരുത്തുന്നുണ്ട്...മാനേജ്‌മെന്റില്‍ ജമാ അത്തെ ഇസ്ലാമി പരകായപ്രവേശം(കൂടുവിട്ട് കൂടുമാറ്റം} നടത്തിയതറിയാത്തവരാണ് ഏറിയ പങ്കും...അവര്‍ വായിക്കുന്നതാകട്ടെ ഇപ്പോള്‍ കലാപം ആഹ്വാനം നടത്തി നടപ്പാക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ സന്ദേശങ്ങളാണ്....മനോരമയെ പറ്റി പറയാത്തത് അവര്‍ നല്ലവരായിട്ടല്ല. അവര്‍ ക്രിസ്ത്യന്‍ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നില്‍ക്കുന്ന പത്രവും ചാനലുമാണെന്ന ബോധം ഹിന്ദുക്കള്‍ക്കുണ്ട്. ..എന്നാല്‍, മാതൃഭൂമിയുടെ കാര്യം അങ്ങനെയല്ല. മാതൃഭൂമി ഇപ്പോഴും ഹിന്ദുവിനെ സഹായിക്കുന്നതാണെന്ന തെറ്റിദ്ധാരണ ആ പത്രം വരുത്തുന്ന പല സാധുക്കള്‍ക്കുമുണ്ട്.  നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കു കൂപ്പുകുത്തി ജപ്തിഭീഷണി ഭയന്ന്് പരിഭ്രാന്തിയിലായ വീരേന്ദ്രകുമാറിനെയും മകന്‍ ശ്രേയംസിനെയും ആശ്വസിപ്പിച്ചുകൊണ്ട് ഹൂറികളെപ്പോലെയോ ഹൂറന്‍മാരെപ്പോലെയോ അന്നു ജമാ അത്തെ ഇസ്ലാമി കടന്നുവന്നു. നരേന്ദ്രമോദി നോട്ട് നിരോധിക്കുന്നതിന് മുമ്പുള്ള കാലമാണ്. വീരേന്ദ്രകുമാറിന്റെ കടവും ജപ്തിഭീഷണിയും ഒഴിവാക്കിക്കൊട

അടച്ചത് ഇന്റര്‍നെറ്റ് അല്ല ജനജീവിതംതന്നെ

ഇമേജ്
ഇന്റര്‍നെറ്റ് ആണ് ഈ കാലത്തെ ഏറ്റവും ഫലപ്രദമായ വിവരവിനിമയ സംവിധാനം. അതു മറ്റുപലതും കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് ഏറ്റവും പ്രധാനവും മൗലികവും ആയ മനുഷ്യാവകാശമാണ്്. പക്ഷേ, പുതിയ രാഷ്ട്രീയകാലാവസ്ഥയില്‍  ഇന്ത്യയിലെങ്കിലും  അതു കൂടുതല്‍ സ്വതന്ത്രമാവുകയല്ല, നന്നെ അസ്വതന്ത്രമാവുകയാണ് ചെയ്തത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമയം ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ട ജനാധിപത്യരാജ്യം ഇന്ത്യയാണ് എന്നു നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതു കശ്മീരില്‍ മാത്രം ഒതുങ്ങുന്നില്ല. 2019 അവസാനം പൊട്ടിപ്പുറപ്പെട്ട പൗരത്വപ്രക്ഷോഭങ്ങള്‍ക്കിടയില്‍ രാജ്യത്തുടനീളം ഇത് ആവര്‍ത്തിക്കപ്പെട്ടു. ആര്‍ക്കും പൗരത്വബില്ലിനെക്കുറിച്ച് ഒരാശങ്കയും വേണ്ട എന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ്. പക്ഷേ, പ്രക്ഷോഭത്തിന്റെ ആദ്യകേന്ദ്രമായ അസ്സമില്‍ ആരും അതു വായിച്ചില്ല. കാരണം അവിടെ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നില്ല!  ഒമ്പതു കൊല്ലത്തിനിടയില്‍ 381 തവണ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് തടയപ്പെട്ടു. ഇതില്‍ 2017-നു ശേഷമാണ് 319 തവണയും തടയപ്പെട്ടത്  എന്ന് സോഫ്റ്റ് ലോ ആന്റ് ഫ്രീഡംസ

മാധ്യമ തൊഴിലാളികള്‍ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക്

ഡെഡ്എന്‍ഡ് എന്‍.പി രാജേന്ദ്രന്‍ മാധ്യമ തൊഴിലാളികള്‍ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവശേഷിക്കുന്ന ആശ്രയമായ വേജ് ബോര്‍ഡും ഇല്ലാതാവുകയാണ്. അതാണ് തൊഴില്‍നയം എന്നു കേന്ദ്രതൊഴില്‍മന്ത്രി പറയാതെ പറഞ്ഞു കഴിഞ്ഞു. പുതിയ വേതനവ്യവസ്ഥ സംബന്ധിച്ച നിയമനിര്‍മാണം വരുന്നതോടെ വേജ് ബോര്‍ഡ് ഇല്ലാതാവും എന്ന് ബിസിനസ് സ്റ്റാന്‍ഡേഡ് ആഗസ്ത് 12നു പ്രസിദ്ധപ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ, ഇന്ത്യന്‍ മാധ്യമ ഉടമസ്ഥവര്‍ഗം പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്ന മോഹം യാഥാര്‍ത്ഥ്യമാവുകയാണ്. 1950-60 കാലത്ത് കൂട്ടായ വിലപേശല്‍ സംവിധാനങ്ങള്‍ വേണ്ടത്ര കാര്യക്ഷമമല്ലാതിരുന്ന കാലത്താണ് വേതനവിഷയം ചര്‍ച്ച ചെയ്യാന്‍ നിരവധി വ്യവസായങ്ങളില്‍ കേന്ദ്രം വേജ് ബോര്‍ഡുകള്‍ക്ക് രൂപം നല്‍കിയത്.  തൊഴിലാളി-തൊഴിലുടമ-തൊഴില്‍വകുപ്പ് പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുക, സമരങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഇക്കൂട്ടത്തില്‍, ഒരു പ്രത്യേക നിയമത്തിലൂടെ വേജ്‌ബോര്‍ഡ് നിലവില്‍ വന്നത് പത്രവ്യവസായത്തില്‍ മാത്രമാണ്. ജനാധിപത്യത്തില്‍ മാധ്യമപ്രവര്‍ത്തകര്