പോസ്റ്റുകള്‍

രാഷ്ട്രീയവാരഫലം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മദ്യനിരോധനപുലിവാല്‍

ഇമേജ്
മദ്യനിരോധനം പ്രഖ്യാപിച്ചത് അതിന്റെ പ്രായോഗികതയെകുറിച്ച് വേണ്ടത്ര പഠിച്ചല്ല എന്ന സത്യം അവശേഷിക്കുന്നു. ഹോട്ടല്‍ വ്യവസായത്തെയും ടൂറിസത്തെയും ബാധിക്കുന്ന കുറെ നിയന്ത്രണങ്ങള്‍ നീക്കേണ്ടി വരും. രണ്ടിനും ഇടയില്‍ വട്ടംകറങ്ങുകയാണ് യു.ഡി.എഫ്.     മാസം മൂന്നെങ്കിലുമായി യു.ഡി.എഫ് മദ്യനിരോധനപ്പുലിയുടെ വാലില്‍ പിടിച്ചിട്ട്. പുലിവാല്‍ പിടിക്കുക എന്ന് കേട്ടിട്ടേയുള്ളൂ. അതിത്ര അപകടകാരിയാകുമെന്ന് ആരും നേരില്‍ കണ്ടുകാണില്ല. അപകടമില്ലാതെ തലയൂരാന്‍ മുഖ്യമന്ത്രിക്കും മറ്റ് യു.ഡി.എഫുകാര്‍ക്കും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. പക്ഷേ, വി.എം.സുധീരന്‍ സമ്മതിക്കില്ല. ഉമ്മന്‍ചാണ്ടി പിടി വിട്ടാല്‍ പുലി ചാണ്ടിയെ വക വരുത്തും. പിടിയൂരാനായില്ലെങ്കില്‍ തളര്‍ന്നുവീണ് ഉമ്മന്‍ ചാണ്ടിയുടെ കഥ കഴിയും. രണ്ടായാലും സുധീരന് ഒന്നും നഷ്ടപ്പെടാനില്ല.     ഒരു കാരണവും പ്രകോപനവുമില്ലാതെയാണ് യു.ഡി.എഫ് ബാര്‍ പ്രശ്‌നം എന്ന പുലിയുടെ വാലില്‍ കയറിപ്പിടിച്ചത്. യു.ഡി.എഫിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മാനിഫെസ്റ്റോവിലോ മറ്റേതെങ്കിലും നയപ്രഖ്യാപനത്തിലോ, സംസ്ഥാനത്തെ അമിത  മദ്യോപയോഗം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫൈവ് സ്റ്റാര്‍ ഒഴികെ

യാത്രകള്‍ അന്തമില്ലാത്ത യാത്രകള്‍

ഇമേജ്
രാഷ്ട്രീയവാരഫലം എല്ലാ രാഷ്ട്രീയ യാത്രകളും ജനപക്ഷത്ത് നിന്നുകൊണ്ടേ നടത്താറുള്ളൂ. അതുപ്രത്യേകം പറയേണ്ടതില്ല. ജനവിരുദ്ധ പക്ഷത്ത് എങ്ങനെ നില്‍ക്കാനാണ്. തീര്‍ച്ചയായും കെ.പി.സി.സി.പ്രസിഡന്റ് വി.എം. സുധീരന്റെ യാത്രയും ജനപക്ഷത്ത് നിന്നുകൊണ്ടുള്ളതാണ്; യാത്രയുടെ പേരുതന്നെ അതായതുകൊണ്ട് അക്കാര്യത്തില്‍ സംശയമുണ്ടാവില്ല. കേരളത്തില്‍ കാസര്‍ഗോഡ് ടു ട്രിവാന്‍ഡ്രം ആദ്യത്തെ യാത്രയല്ല ഇത്. അവസാനത്തേതുമല്ല. അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. യാത്ര തിരുവനന്തപുരം എത്തുമ്പോഴേക്ക് ആകാശം ഇടിഞ്ഞുവീഴുമെന്നൊക്കെ പണ്ട് പലരും ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും ഒന്നും സംഭവിക്കാറില്ല. എന്നാണ് ആദ്യം ഇത് നടത്തിയത് എന്ന് കണ്ടെത്താന്‍ ഗവേഷണം വേണ്ടിവരും. സ്വാതന്ത്ര്യസമരകാലത്ത് പട്ടിണിജാഥകളും ഉപ്പ് കുറുക്ക് ജാഥകളും സംസ്ഥാനത്ത് തലങ്ങും വിലങ്ങും നടന്നിട്ടുണ്ട്. കാല്‍നട ജാഥകള്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷവും നടന്നിട്ടുണ്ട്. എ.കെ.ജി. മുതല്‍ എ.കെ.ആന്റണി വരെ നിരവധി നേതാക്കള്‍ കാസര്‍ഗോഡ് മുതല്‍ തലസ്ഥാനം വരെ കാല്‍നട ജാഥ തന്നെ നടത്തിയിട്ടുണ്ട്. കാല്‍നട ഇപ്പോള്‍ പതിവില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞതുകൊണ്ടാവണം ! ഗാന്ധിയന്‍-വിപ്ലവപാര്‍