പോസ്റ്റുകള്‍

Mediabites എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പൂട്ടിയ ന്യൂസ് ഓഫ് ദ് വേള്‍ഡ്- പതിറ്റാണ്ടിനു ശേഷം...

ജ നരോഷത്തിനു മുന്നില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല-ലോകത്തിന്റെ മാധ്യമചക്രവര്‍ത്തി റുപര്‍ട് മര്‍ഡോക്കും അതിശക്ത ഭരണകൂടങ്ങളും ആ പാഠം പഠിച്ചിട്ട് ഒരു ദശകം പിന്നിടുന്നു. ലോകത്തിലെ ഏറ്റവും വലിയ പത്രം, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രം എന്നീ അവകാശവാദങ്ങളുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ്, നാണക്കേടും ലോകത്തിന്റെ രോഷവും സഹിക്കാനാവാതെ നിരപാധികം അടച്ചുപൂട്ടിയത് 2011 ജുലൈ പത്തിനാണ്.  മൂന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ബ്രിട്ടീഷ് പത്രലോകത്തെ ഞെട്ടിച്ച സംഭവത്തിന്റെ മുഴുവന്‍ ഉള്ളുകള്ളികള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. എന്നാല്‍, വെളിച്ചത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നവയായിരുന്നു. 1843 മുതല്‍ പ്രവര്‍ത്തിക്കുന്ന ഞായറാഴ്ചപ്പത്രമായ ന്യൂസ് ഓഫ് ദ് വേള്‍ഡ് 1969-ലാണ് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലെത്തിച്ചേരുന്നത്. ഒരു ഘട്ടത്തില്‍ അതായിരുന്നു ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പ്രസിദ്ധീകരണം. അച്ചടി നിര്‍ത്തുമ്പോഴും ന്യൂസ് ഓഫ് ദ് വേള്‍ഡ് ആയിരുന്നു ബ്രിട്ടനില്‍ ഒന്നാം സ്ഥാനത്ത്.  2011-ല്‍ വിനാശം സൃഷ്്ടിച്ച വിവാദകാലത്ത് എഡിറ്റര്‍ ആയിരുന്ന കോളിന്‍ മൈലര്‍ തൊട്ടുമുമ്പൊരു ദിവസം അവകാശപ്പെട്ടത് ലോകത്തിലെ ഏറ്റവും മഹത്തായ പത്രം

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നുവോ?

മീഡിയബൈറ്റ്‌സ് ജനാധിപത്യരാജ്യങ്ങളെല്ലാം പൗരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. ഇത്രയും കാലം ആ സ്വാതന്ത്ര്യം പൗരന്മാരും മാധ്യമങ്ങളുമെല്ലാം ഉപയോഗപ്പെടുത്തിയതുകൊണ്ട് ഒരു ദോഷവും ലോകത്ത് ആര്‍ക്കും ഉണ്ടായിട്ടില്ല. അപ്പോള്‍ സാമൂഹ്യമാധ്യമ സ്വാതന്ത്ര്യമോ? എന്തുകൊണ്ടാണ് അതിനെക്കുറിച്ച് പല പല മുറവിളികള്‍ ഉയരുന്നത്? അതു നിയന്ത്രിക്കുമെന്ന മുന്നറിയിപ്പ്്് ഉയര്‍ന്നുവരുന്നത്? പൊതുവായ അഭിപ്രായസ്വാതന്ത്ര്യവും സാമൂഹ്യമാധ്യമത്തിലെ അഭിപ്രായസ്വാനന്ത്ര്യവും തമ്മിലുള്ള വലിയ അന്തരമുണ്ട്്. മുന്‍പ് അഭിപ്രായസ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും ഉണ്ട് എന്നാണ് തത്ത്വവും നിയമവും എങ്കിലും അത് ഉപയോഗപ്പെടുത്തിയിരുന്നത് ചെറിയ ശതമാനമാളുകള്‍ മാത്രമായിരുന്നു. മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ ഒരു സംവിധാനവും കൈവശമുണ്ടായിരുന്നില്ല. മൈക്കിനു മുന്നില്‍ നിന്നു പ്രസംഗിക്കാനോ പത്രത്തില്‍ ലേഖനമെഴുതാനോ പുസ്തകം അച്ചടിച്ചിറക്കാനോ കഴിവുന്നവര്‍ കുറച്ചുപേര്‍ മാത്രം. മാധ്യമങ്ങളിലെ അഭിപ്രായപംക്തിയില്‍ ഒരു പാരഗ്രാഫ് എഴുതാന്‍ അവസരം ലഭിക്കുന്നതു പോലും അത്യപൂര്‍വം ആളുകള്‍ക്കാണ്. ഇംഗ്‌ളണ്ടില്‍ പണ്ട് പത്രങ്ങളുടെ മ