എന്‍.രാജേഷ് -സ്‌നേഹവും നന്മയും വിഫലമായ ജീവിതം

എന്‍.രാജേഷ് -സ്‌നേഹവും നന്മയും വിഫലമായ ജീവിതം തീ ര്‍ത്തും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു രാജേഷിന്റെ അവസാനം. സദാ വിളിക്കുകയും തമാശ പറയുകയും ചെയ്തിരുന്ന രാജേഷ് കുറെയായി വിളിക്കുന്നില്ലല്ലോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങോട്ടു വിളിക്കുമ്പോഴും പഴയ ചിരിയും സന്തോഷവുമില്ല. നേരില്‍ കാണുമ്പോഴും എന്തോ ഒരു അകലം. ഒടുവില്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കു മുന്‍പാണ് അതിന്റെ കാരണം അറിയുന്നത്. അവന്‍ മനസ്സിലും തലയിലും ആളുന്ന തീയുമായി ജീവിക്കുകയായിരിക്കുന്നു-അല്ല, മെല്ലെ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും വിവരം അറിയുമ്പോഴേക്ക് കാര്യങ്ങല്‍ കൈവിട്ടുപോയിരുന്നു. പിന്നെ, ഞാന്‍ കാണുന്നത് പ്രസ് ക്ലബ് കവാടത്തിനടുത്ത് വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയ മൃതദേഹമായാണ്.... മരിക്കാന്‍ എന്തിനായിരുന്നു ഈ വാശി എന്നറിയില്ല. സമ്പാദ്യവും കുടുംബസ്വത്തുമെല്ലാം തന്റെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിച്ചാല്‍ പിന്നെ മകനു തുടര്‍ന്നു പഠിക്കാന്‍ പണമുണ്ടാകില്ലല്ലോ എന്നു ചിന്തിച്ചിരിക്കാം. രാജേഷിന് അങ്ങനെയേ ചിന്തിക്കാന്‍ പറ്റൂ. അത്രയും നിസ്വാര്‍ത്ഥനായിരുന്നു അവന്‍. ചില്ലറ മനക്കരുത്തൊന്നും പോരല്ലോ സ്വന്തം ജീവന്‍ വെടിയാനുളള