മലയാള പത്രപംക്തി എഴുത്തും ചരിത്രവും

......അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയും വ്യത്യസ്തമായി ചിന്തിക്കുകയും ചെയ്യുന്നതില്‍ അഗ്രഗണ്യരാണ് മലയാളികള്‍ .വിവരവും വാര്‍ത്തയും സ്വതന്ത്രമായി ലഭിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ എല്ലാക്കാര്യവും ധൈഷണികമായി വിലയിരുത്തപ്പെടും .സ്വാഭാവികമായി അത് ഭരണകര്‍ത്താക്കളുടെയോ മേലാളരുടെയോ അഭിപ്രായമാകില്ല . സമൂഹത്തിന്റെ വികാരം ധരിപ്പിക്കാന്‍ സ്വന്തം തല രാജാവിന് എപ്പോഴും സമര്‍പ്പിക്കുന്ന വിദൂഷകനെപ്പോലെ സത്യം കാണുകയും അതിന്റെ ആന്തരാര്‍ത്ഥങ്ങള്‍ കണ്ടു ഒരു സമൂഹത്തിനു വേണ്ടി കാര്യങ്ങള്‍ പച്ചയായി അവതരിപ്പിക്കുകയും ചെയ്യുന്നവരാണ് ആധുനിക യുഗത്തിലെ പങ്ക്തികാരന്മാര്‍.അവരില്‍ അധികാരികള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നവരുമുണ്ടാകം .ഒന്നുകില്‍ അവര്‍ സത്യം കണ്ടറിയും അല്ലെങ്കില്‍ ജനം അവരെ നിരാകരിക്കും. ഈ സത്യാനന്തര കാലഘട്ടത്തിലും വ്യാജപ്രവാചകന്മാര്‍ക്കും പിണിയാളുകള്‍ക്കും ഏറെ നിലനില്‍പ്പില്ല ഈ സവിശേഷമായ സത്യം മാധ്യമ ചരിത്ര രചന ഒരു ദൌത്യമായി എടുത്തിരിക്കുന്ന എന്‍ പി രാജേന്ദ്രന്‍ തന്റെ പുതിയ പഠനത്തില്‍ മാധ്യമ പംക്തി എഴുത്തും ചരിത്രവും എന്ന പുസ്തകത്തിലൂടെ ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു . പത്രപംക്തിയുടെ ജനനം, പ്രമുഖര