നിയമത്തിന്റെ വഴി പെരുവഴി
നിയമത്തിന്റെ വഴി പെരുവഴി വിശേഷാല്‍പ്രതി # ഇന്ദ്രന്‍ Published: Oct 29, 2016, 10:44 PM IST T- T T+ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന ഉറച്ച വിശ്വാസമായിരുന്നു ഉമ്മൻചാണ്ടിക്ക്. നീതി കിട്ടാം, കിട്ടാതിരിക്കാം, ശിക്ഷിക്കാം ശിക്ഷിക്കാതിരിക്കാം. വഴിമധ്യേ കേസിന്റെ കഥ കഴിക്കാമെങ്കിൽ അതുമാകാം. നിയമത്തിന്റെ വഴിയെ പോയവൻ പെരുവഴിയിലായെന്നും വരാം. എങ്കിലും നിയമത്തെ എടുത്തുപന്താടിയ താൻ ഇങ്ങനെ നിയമത്തിന്റെ പെരുവഴിയിലാകുമെന്ന് ഓർത്തതല്ല ഉമ്മൻചാണ്ടി. തന്റെ ഭാഗം കേൾക്കാതെയാണ് തനിക്കെതിരെ വിധിച്ചതെന്നാണ് ഉമ്മൻചാണ്ടി സങ്കടപ്പെടുന്നത്. തന്റെ ഭാഗം പറയാൻ താൻ അങ്ങോട്ടുപോകേണ്ടതില്ലെന്നും ഭാഗം കേൾക്കാൻ കോടതി പുതുപ്പള്ളിയിലേക്കോ തിരുവന്തോരത്തേക്കോ ടാക്സി പിടിച്ചുവരുമെന്നും ധരിച്ചിരുന്നോ എന്നറിയില്ല. എന്തായാലും വന്നില്ല. ഹാജരാകാഞ്ഞ പ്രതിയെ(അല്ല വെറും എതിർകക്ഷി മാത്രമോ?) പിടികൂടാൻ പോലീസ് വരാഞ്ഞത് കേസ് സിവിലായതുകൊണ്ടാവണം. അപ്പോൾ എന്തുകൊണ്ട് കേസ് സിവിലായി എന്ന ചോദ്യവും ഉദ്ഭവിക്കുന്നുണ്ട്. ചോദിക്കാൻ തുടങ്ങിയാൽ ചോദ്യങ്ങൾ തീരില്ല, അത്രയേറെയുണ്ട്. ഒരു മുഖ്യമന്ത്രി എതിർകക്ഷിയായുള്