പോസ്റ്റുകള്‍

സി.ബി.ഐ.യെ കൊണ്ടുള്ള പ്രയോജനങ്ങള്‍

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം സി.ബി.ഐ.യെ ഏല്പിക്കേണ്ട കാര്യമില്ല എന്നാണ് സി.പി.എം. പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടിരിക്കുന്നത്. വധത്തില്‍ പാര്‍ട്ടിക്കൊരു പങ്കും ഇല്ലെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ നേരത്തേ പറഞ്ഞതാണ്. പിടികൂടാവുന്ന പാര്‍ട്ടിക്കാരെയെല്ലാം പിടികൂടി ജയിലിലാക്കി. പാര്‍ട്ടിയുടെ നിരപരാധിത്വം തെളിയിക്കാന്‍ നെഞ്ചുപിളര്‍ന്നുകാട്ടിക്കൊടുത്തു. എന്നിട്ടും വിശ്വസിക്കാഞ്ഞപ്പോള്‍ ഇക്കാലംവരെ പാര്‍ട്ടി ചെയ്തിട്ടില്ലാത്ത ഒരു കടുംകൈ കൂടി ചെയ്തു. പാര്‍ട്ടി തന്നെ കൊലക്കേസ് അന്വേഷിക്കാമെന്ന് സമ്മതിച്ചു. അതും പോരത്രെ. സി.ബി.ഐ. അന്വേഷണം വേണമത്രേ. സംസ്ഥാന പോലീസ് ആവുമ്പോള്‍ രണ്ടുപക്ഷത്തുള്ളവര്‍ക്കും പല പ്രയോജനങ്ങള്‍ ഉണ്ടെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. നമ്മുടെ കുട്ടികളല്ലേ, വിളിച്ചുപറയാമല്ലോ കാര്യങ്ങള്‍. ഇന്നത്തെ ആഭ്യന്തരമന്ത്രി പറയുന്നത് കുറെ കേള്‍ക്കും, നാളത്തെ ആഭ്യന്തരമന്ത്രി പറയുന്നതും കുറച്ചൊക്കെ കേള്‍ക്കും. സി.ബി.ഐ. വന്നാല്‍ അങ്ങനെ വല്ലതും സാധിക്കുമോ? എങ്ങുനിന്നോ വന്ന് അന്വേഷണവും കഴിഞ്ഞ് എങ്ങോ പോകുന്ന പഞ്ചാബുകാരനും ഗുജറാത്തുകാരനും വല്ല പിടിയും കിട്ടുമോ നമ്മുടെ രാഷ്ട്രീയത്തെക്കുറ

മന്‍മോഹനദുരന്തം

വീണ്ടും ഒരു അമേരിക്കന്‍ പത്രം നമ്മുടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരിക്കുന്നു. കഴിഞ്ഞമാസം മാത്രമാണ് വേറൊരു അമേരിക്കന്‍ പ്രസിദ്ധീകരണം മന്‍മോഹന്‍ സിങ്ങിനെ ' അണ്ടര്‍ എച്ചീവര്‍' എന്നുവിളിച്ച് ഹീനമായി അപമാനിച്ചത്. നിശ്ശബ്ദ പ്രധാനമന്ത്രി ദുരന്തമാകുന്നു എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞുകളഞ്ഞത്. പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല എന്നാണ് പ്രധാന വിമര്‍ശനം. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ സൈലന്റാക്കിയിടുന്നതിന് ഇന്ത്യക്കാര്‍ പറയുന്നത് 'ഫോണ്‍ മന്‍മോഹന്‍സിങ് മോഡിലാണ്' എന്നും ഡന്റിസ്റ്റിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തോട് ഡോക്ടര്‍ ''എന്റെ ക്ലിനിക്കില്‍ വന്നാലെങ്കിലും വാ തുറക്കണം സാര്‍'' എന്ന് പറഞ്ഞതായും ലേഖനം പരിഹസിക്കുന്നുണ്ട്. കടുപ്പമായിപ്പോയി. പ്രധാനമന്ത്രിയുടെ ഓഫീസിനും കോണ്‍ഗ്രസ് വക്താക്കള്‍ക്കും വിമര്‍ശനം തീരെ പിടിച്ചിട്ടില്ല. പിടിക്കരുതല്ലോ, അവരെ നിയോഗിച്ചതുതന്നെ അതിനാണല്ലോ. അബദ്ധം, അക്രമം, അനീതി തുടങ്ങിയ കഠിനപദങ്ങള്‍ ആക്രോശിച്ച് അവര്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ത്തും രാഷ്ട്രീയമായ വിമര്‍ശനത്തിന് ഒരു ഭരണാധികാരിയുടെ ഓഫീസ് ഒരു പ

ആര്‍ത്തി, അത്യാര്‍ത്തി, സ്ഥാനാര്‍ത്തി

കോണ്‍ഗ്രസ്സില്‍ ചിലര്‍ക്ക് ഗ്രീഡ് ഉണ്ടത്രേ. ദൈവദോഷം എന്നല്ലാതെന്തുപറയാന്‍ ! ഗ്രീഡിന്റെ നേരിയ ദുര്‍ഗന്ധം അകലെയെങ്കിലും ഉണ്ടായാല്‍ മണം പിടിക്കുന്ന ആളാണ് എം.എം. ഹസ്സന്‍. അദ്ദേഹമാണത് പറഞ്ഞത്. ഗ്രീഡിന്റെ പച്ചമലയാളം ആര്‍ത്തി ആണ്. ആര്‍ത്തിക്ക് പല അവാന്തര വിഭാഗങ്ങളുണ്ട്. പ്രസിദ്ധിക്കുള്ള ആര്‍ത്തി, അധികാരത്തിനുള്ള ആര്‍ത്തി, പണത്തിനുള്ള ആര്‍ത്തി, സ്ഥാനത്തിനുള്ള ആര്‍ത്തി, സ്വത്തിനുള്ള ആര്‍ത്തി..... പിന്നെ തെളിച്ചുപറയാന്‍ കൊള്ളാത്ത ആര്‍ത്തികള്‍ വേറെയുണ്ട്. സത്യമായും ഇതൊന്നും മരുന്നിന് പോലുമില്ലാത്ത ആളായതാണ് ഹസ്സന്റെ ദൗര്‍ബല്യം. മറ്റാരിലെങ്കിലും ഇത് കണ്ടാല്‍ ഹസ്സന് സഹിക്കില്ല. നെല്ലിയാമ്പതി മല കയറിച്ചെന്ന താടി നരച്ചതും അല്ലാത്തതുമായവരുടെ പച്ച ആര്‍ത്തി ഹസ്സന് ഒട്ടും സഹിച്ചില്ല. എല്ലാറ്റിനും വേണ്ടേ അതിര്? ഹസ്സന്‍ ആദ്യം പ്രസ്താവിച്ചപ്പോള്‍ അത് ഹരിത പ്രതാപനെയും ഹരിത സതീശനെയും കുറിച്ചുള്ള കുറ്റപ്പെടുത്തലാണെന്ന് ധരിച്ച് ആളുകള്‍ സമാധാനിച്ചിരുന്നതാണ്. ഹസ്സന്‍ വിശദീകരിച്ചപ്പോഴാണ് സംഗതി കടുപ്പമുള്ളതായത്. സതീശനെയും പ്രതാപനെയും കുറിച്ചല്ല താന്‍ പറഞ്ഞത്. അവര്‍ അങ്ങനെ ധരിച്ചത് അപഹാസ്യമായിപ്പോയി എന്നാണ് ഹസ്സന്

അനൈക്യത്തില്‍ ഐക്യം

സി.പി.എമ്മും സി.പി.ഐ.യും തമ്മില്‍ വലിയ സൗഹൃദത്തിലാണെന്ന കാര്യം അറിയാത്തവരില്ല. ഒരാള്‍ ഇടത്തോട്ട് നടക്കുമ്പോള്‍ മറ്റേയാള്‍ വലത്തോട്ട് നടക്കുമെന്ന കുഴപ്പമേ മുമ്പും ഉള്ളൂ. രണ്ടാളും രണ്ടുദിശയില്‍ ചരിക്കുമെങ്കിലും ഇരുകൂട്ടരും ലക്ഷണപ്രകാരം നിര്‍വ്യാജ ഇടതുപക്ഷക്കാരാണ്. ഇവരുടെ ഐക്യം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നത് സത്യമാണ്. പക്ഷേ, എപ്പോഴും ചുമലില്‍ കൈയിട്ടും കെട്ടിപ്പിടിച്ചും നടക്കുന്നത് ജനത്തിന് ഇഷ്ടപ്പെടില്ല. അതുകൊണ്ട് അനൈക്യം പ്രകടിപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു. ഭരണവും സമരവും ഒന്നിച്ചുനടത്താമെന്ന് പറഞ്ഞതുപോലെ ഐക്യവും അനൈക്യവും ഒന്നിച്ചാകാം. ഇരുപാര്‍ട്ടികളാണെങ്കിലും നമ്മളൊറ്റ കരളല്ലേ ജീവനല്ലേ എന്ന് വിരഹഗാനം പാടി നടന്നിരുന്ന പാര്‍ട്ടിയാണ് സി.പി.ഐ. സിദ്ധാന്തത്തിലോ പരിപാടിയിലോ ഇരുപാര്‍ട്ടികളും തമ്മില്‍ അന്തരമില്ലെന്ന് തെളിയിക്കുന്നതിനുള്ള ഗവേഷണപ്രബന്ധങ്ങള്‍ എഴുതി ഡോക്ടറേറ്റ് നേടിയവര്‍ ധാരാളമുണ്ടായിരുന്നു സി.പി.ഐ.യില്‍. അരനൂറ്റാണ്ടുമുമ്പ് അബദ്ധത്തില്‍ തെറ്റിപ്പിരിഞ്ഞുപോയതാണ്. കോണ്‍ഗ്രസ്സിനെ നന്നാക്കി നാട്ടില്‍ സോഷ്യലിസം വരുത്തിക്കളയാമെന്ന് വിചാരി

നവ യുവ തുര്‍ക്കികള്‍

വംശനാശം വന്നു എന്ന് കരുതിയിരുന്ന ഒരു അപൂര്‍വ ഇനം കോണ്‍ഗ്രസ്സുകാരെ ഈയിടെയായി ചിലേടങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. നെല്ലിയാമ്പതി കുന്നിന്‍പ്രദേശങ്ങളില്‍ ഇവ കൂട്ടമായി വന്നിറങ്ങിയപ്പോഴാണ് സംഗതി മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ശ്രദ്ധയില്‍ പെട്ടത്. യുവതുര്‍ക്കികള്‍ എന്നാണ് ഇക്കൂട്ടരുടെ ശാസ്ത്രീയനാമം എന്ന് രാഷ്ട്രീയ ജൈവശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എഴുപതുകളില്‍ ഡല്‍ഹിയിലും ചുറ്റുപാടിലുമായിരുന്നു ഈ വിഭാഗത്തെ ഒടുവിലായി കണ്ടിരുന്നത്. കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സില്‍ ഇന്ദിരാഗാന്ധിയും കൊടികുത്തിവാണിരുന്ന കാലമായിരുന്നല്ലോ അത്. കോണ്‍ഗ്രസ്സില്‍ തിരുവായ്ക്ക് എതിര്‍വാ ഇല്ലായിരുന്നു. സദാ 'ദേ അടിയന്‍...' എന്ന് ഉച്ചരിച്ച് തോര്‍ത്തുമുണ്ട് കൊണ്ട് വാ പൊത്തി നിന്നാല്‍ മതിയായിരുന്നു. അക്കാലത്താണ് യുവതുര്‍ക്കിയായി ഒരു താടിക്കാരന്‍ പ്രത്യക്ഷപ്പെട്ടത്. ലേശം നരയുണ്ടായിരുന്നെങ്കിലും യുവ തന്നെയായിരുന്നു തുര്‍ക്കി. യുവതുര്‍ക്കി യുവാവോ തുര്‍ക്കിക്കാരനോ ആവേണ്ട കാര്യമില്ലെന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ തുര്‍ക്കി സുല്‍ത്താനെതിരെ കലാപം ചെയ്തത് മുഴുവന്‍ യുവാക്കളൊന്നുമായിരുന്നില്ല എന്നും

ശാസന, ശകാരം, വധം

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാറ്റും വെളിച്ചവും കടത്തണമെന്ന് വാദിച്ചവര്‍പോലും ഇത്രത്തോളം പ്രതീക്ഷിച്ചുകാണില്ല. കോണ്‍ഗ്രസ് മോഡല്‍ ജനാധിപത്യം വന്നാലും ഇത്ര വരില്ല. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗവും സ്ഥാപക ഇറങ്ങിപ്പോക്ക് വിപ്ലവത്തിലെ 32ല്‍ ഒരാളും ദീര്‍ഘകാല പൊളിറ്റ്ബ്യൂറോക്രാറ്റും ആയ ആള്‍ പറഞ്ഞതും ചെയ്തതുമെല്ലാം ശുദ്ധ അബദ്ധപഞ്ചാംഗങ്ങളാണ് എന്ന് ലോകരെ മുയ്‌വന്‍ ചെണ്ടകൊട്ടി തെര്യപ്പെടുത്തിയിരിക്കുന്നു. കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമത്രേ ഈ ചെണ്ടകൊട്ട്. അബദ്ധം ചില്ലറ പറ്റിപ്പോയി എന്ന് അദ്ദേഹം കുമ്പസാരക്കൂട്ടില്‍ നിന്ന് 32 ഏത്തമിട്ട് ഏറ്റുപറഞ്ഞതാണ്. ഒരു മാപ്പപേക്ഷയുടെ കുറവുണ്ടായിരുന്നു. എന്നാലും കുമ്പസാരക്കൂട്ടില്‍ പറഞ്ഞത് അച്ചന്‍ മൈക്ക്‌കെട്ടി മാലോകരെ അറിയിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. കടുംകൈ ആയിപ്പോയി. കേന്ദ്രകമ്മിറ്റിയംഗം ഹ്രസ്വകാലത്തിനിടയില്‍ കാട്ടിയ വിക്രസുകളുടെ പട്ടികയാണ് പാര്‍ട്ടിപത്രത്തില്‍ പരസ്യപ്പെടുത്തിയത്. വണ്‍, ടു, ത്രീ... ഭാഗ്യവശാല്‍ ഖണ്ഡശ്ശയല്ല. ഒറ്റ ലക്കത്തിലൊതുങ്ങി. പ്രതിയെ ജനമധ്യത്തില്‍ വധിച്ച് പച്ചയോലയില്‍ കിടത്തണം എന്ന വിപ്ലവകരമായ തീരുമാനവും കേന്ദ്രകമ്മിറ്റി തന്നെയാണ് സ്വീക

രണ്ടാമന്‍, ഒന്നാമന്‍

ഇന്ത്യ ഭരിക്കുന്ന യു.പി.എ.യ്ക്ക് ഒരു കാര്യത്തില്‍ വലിയ സൗകര്യമുണ്ട്. അവിടെ രണ്ടാമന്‍ സ്ഥാനത്തിന് വേണ്ടിയേ പോരുള്ളൂ. ഒന്നാം സ്ഥാനം ആരും സ്വപ്നം കാണുകയേ ഇല്ല. ഒന്നാമന്‍ ആയിക്കളയാം എന്നു വിചാരിക്കുന്നത്, പണ്ട് ജോര്‍ജ് ഓര്‍വല്‍ പറഞ്ഞതുപോലെ ചിന്താക്കുറ്റമാണ്. ഇന്ത്യയിലെ മിക്ക പാര്‍ട്ടികളും അങ്ങനെയാണ്. മുലായം, ലാലു പ്രസാദ്, മായാവതി, ജയലളിത, ഫാറൂഖ് അബ്ദുല്ല, നിധീഷ് കുമാര്‍, ശരദ് പവാര്‍ തുടങ്ങിയ ഒറ്റയാന്മാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടികളെല്ലാം അങ്ങനെത്തന്നെ. ഒറ്റയാന്മാര്‍ക്ക് പ്രായപൂര്‍ത്തിയായ മക്കളുണ്ടെങ്കില്‍ രണ്ടാം സ്ഥാനവും നോക്കേണ്ട. കോണ്‍ഗ്രസ്സില്‍ രണ്ടാം സ്ഥാനത്ത് രാഹുല്‍ ആണോ ഡോ. മന്‍മോഹന്‍ജി ആണോ എന്നറിയില്ല. എന്തൊരു അത്ഭുതം. പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനം പോലും ഉറപ്പില്ലാത്ത ആളാണ് ഇന്ത്യാ ഭരണകൂടത്തിലെ ഒന്നാമന്‍. കോണ്‍ഗ്രസ്സിലെ ഒന്നാമന്‍  ഒന്നാമന്‍ എന്ന് പറയുമ്പോള്‍ അതില്‍ പുരുഷസ്വരം ഉണ്ട്. ഒന്നാമ എന്നുവേണം പറയാന്‍സോണിയാ ഗാന്ധിയാണ്. അവിടെ നിന്നുള്ള കല്പനകള്‍ അനുസരിച്ചേ ഭരണത്തിലെ ഒന്നാമന് പ്രവര്‍ത്തിക്കാനാവൂ. ആ സുവര്‍ണനിയമം മന്‍മോഹന്‍ജി ലംഘിക്കാറില്ല. ലംഘിച്ചിരുന്നുവെങ്കില്‍ ഒന്നാമന്റെ