വേണം ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി

വാണ്ടഡ് എ പ്രൈം മിനിസ്റ്റര്‍ കാന്‍ഡിഡേറ്റ് എന്നൊരു വലിയ പരസ്യം കോണ്‍ഗ്രസ്സിന്റെ വെബ്സൈറ്റിലോ ദേശീയപത്രങ്ങളിലോ സമീപനാളില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്. പറ്റിയ പെണ്ണിനെ കിട്ടിയില്ലെന്നു പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോകാം, രാഹുല്‍ഗാന്ധിയെപ്പോലെ. പക്ഷേ, നല്ല പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ കിട്ടിയില്ലെന്നു പറഞ്ഞ് പൊതുതിരഞ്ഞെടുപ്പ് നീട്ടാന്‍ പറ്റില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയില്ല. രാഹുല്‍ ഇല്ലേ എന്ന് ചോദിക്കാം. ഉണ്ട് എന്ന് സോണിയാജി പോലും ഉറപ്പിച്ചുപറയുന്നില്ല. മാത്രമല്ല, ഡല്‍ഹിയില്‍ മാന്യന്മാര് വൈകുന്നേരങ്ങളില്‍ കിസ്സ പറയാന്‍വരുന്ന ക്ലബ്ബുകളിലും ഹാളുകളിലും വേറെ ആരെയെങ്കിലും കിട്ടുമോ എന്നുനോക്കാന്‍ സംഘങ്ങളെ പറഞ്ഞയച്ചതായി കേള്‍ക്കുന്നുമുണ്ട്. ആധാറുണ്ടാക്കിയതിന്റെ ക്രെഡിറ്റില്‍ നില്ക്കുന്ന നന്ദന് നിലേകനിയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം വഴങ്ങിയില്ലത്രെ. ഇനി ഒരു പക്ഷേ, സച്ചിന് തെണ്ടുല്‍ക്കറെ സമീപിക്കുമായിരിക്കും. പുള്ളിക്കാരന് വേറെ പണിയൊന്നുമില്ല. കോണ്‍ഗ്രസ്സിന്റെ നേതൃദാരിദ്ര്യത്തേക്കാ ള്‍ ഭീകരമാണ് ചാനലുകള്‍ ചില ദിവസങ്ങള