പോസ്റ്റുകള്‍

ഗ്രൂപ്പ് രഹിത ഇടവേള

ഇമേജ്
സോണിയാമാഡം കഴിഞ്ഞാഴ്ച കൊച്ചിയില് വന്ന് പ്രഖ്യാപിച്ചത് 'ഇനിമുതല് കേരളത്തിലെ കോണ്ഗ്രസ്സില് ആ ഗ്രൂപ്പ്, ഈ ഗ്രൂപ്പ്, മറ്റേ ഗ്രൂപ്പ് എന്നിങ്ങനെയുള്ള തമ്മിലടികള് ഉണ്ടാവുകയേ ഇല്ല' എന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഉദ്ഘാടനം ചെയ്യാനാണല്ലോ മാഡം വന്നത്. അപ്പോള് ഇതാണ് പറയേണ്ടതെന്ന കാര്യത്തില് മാഡത്തിന് സംശയം തോന്നിക്കാണില്ല. തിരഞ്ഞെടുപ്പില് വോട്ട് പെട്ടിയില് വീഴുന്നതുവരെയെങ്കിലും തമ്മിലടി നിര്ത്തിവെക്കൂ. കോണ്ഗ്രസ്സില് ഗ്രൂപ്പിസമില്ലെന്ന് മണ്ടന്മാരായ വോട്ടര്മാര് ധരിക്കട്ടെ. തോളോടുതോള് ചേര്ന്ന് വോട്ട് പിടിക്കൂ. പിന്നീടാവാം തമ്മിലടി. എന്നാണ് പ്രസിഡന്റ് പറഞ്ഞത്. ഇതുകേട്ട് നമ്മുടെ കണ്ണൂര് ഗാന്ധിയന് നേതാവ് കെ.സുധാകരന് തെറ്റിദ്ധരിച്ചു. ഗ്രൂപ്പിസമേ വേണ്ട എന്നോ മറ്റോ മാഡം കല്പിച്ചോ എന്ന് പേടിച്ചുപോയി അദ്ദേഹം. തിരുവായ്ക്ക് എതിര്വാ പാടില്ല എന്ന കോണ്ഗ്രസ്സില് അവശേഷിക്കുന്ന ഏക അച്ചടക്കതത്ത്വവും മറന്നാണ് കണ്ണൂര്‌നേതാവ് ഗ്രൂപ്പിസത്തിന്റെ മെച്ചങ്ങളെക്കുറിച്ച് പ്രഭാഷണത്തിന് ഒരുമ്പെട്ടത്. ഹൈക്കമാന്ഡ് ഓഫീസിലെ സെക്ഷന് ക്ലര്ക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് തോന്നുന്നത്. സിംഹം ക്ഷണനേരംകൊണ്ടൊ

ആഘോഷമായ വരവ്‌

ഇമേജ്
വി.എം. സുധീരന്‍ പഴഞ്ചനാണ് ചില കാര്യങ്ങളില്‍. പാര്‍ട്ടി നിയമന രീതികളോട് അദ്ദേഹത്തിന് പണ്ടേ പ്രിയമില്ല. മെമ്പര്‍ഷിപ്പ്, തിരഞ്ഞെടുപ്പ് തുടങ്ങിയ പഴയരീതിയില്‍ വേണം എല്ലാ സ്ഥാനങ്ങളിലും നിയമിക്കാനെന്ന നിലപാടുകാരനാണ് അദ്ദേഹം. പോട്ടെ, കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ബുദ്ധിമുട്ടുണ്ട്. സ്വതവേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന അവസ്ഥയിലാണ് കേരളമുണ്ടായ കാലംമുതല്‍ പാര്‍ട്ടി. എന്നിട്ടും ഏതാനും പ്രസവങ്ങള്‍ ജീവഹാനിയില്ലാതെ നടന്നിട്ടുണ്ട്. ഈ പ്രായത്തില്‍ ഇനിയും അത് വയ്യ. ക്രമസമാധാനപ്രശ്‌നവുമുണ്ടാകും. രണ്ടാമത്തെ മാര്‍ഗമാണ് സമവായം. ജനാധിപത്യപരവുമല്ല, വിരുദ്ധവുമല്ലാത്ത മാര്‍ഗം. ഗ്രൂപ്പ് നേതാക്കള്‍ ചര്‍ച്ചചെയ്ത് ഏറ്റവും അപകടം കുറഞ്ഞ, ആര്‍ക്കും ഉപദ്രവം ചെയ്യാത്ത, അങ്ങോട്ട് കടിച്ചാലും തിരിഞ്ഞുകടിക്കാത്ത ആരെയെങ്കിലും പ്രസിഡന്റാക്കുക എന്നതാണ് സമവായത്തിന്റെ അര്‍ഥം. ചെന്നിത്തല ആഭ്യന്തരമന്ത്രിയായതുമുതല്‍ തെന്നല ബാലകൃഷ്ണപ്പിള്ള ഭയന്നിരിപ്പായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സമവായംപറഞ്ഞ് മൂന്നാംവട്ടം പ്രസിഡന്റ്സ്ഥാനം അദ്ദേഹത്തിന്റെ ചുമലില്‍ വെച്ചുകെട്ടില്ലെന്ന് എന്താണ് ഉറപ്പ്? അത് സംഭവിച്ചില്ല. സംഭവിച്ചത് കോ

കൊന്നവര്‍ക്ക് ശിക്ഷ, കൊല്ലിച്ചവര്‍ക്ക്...

ഇമേജ്
ഒഞ്ചിയം കൊലയാളികള്‍ക്ക് ശിക്ഷ ലഭിക്കും. കയറോ ജീവപര്യന്തം ചോറോ എന്ന് തീരുമാനമാകുന്നേയുള്ളൂ. തിരഞ്ഞെടുപ്പ് ഫലം പോലെയാണ് ചില വിധികളും. ജയിച്ച സീറ്റിന്റെ എണ്ണംമാത്രം നോക്കി ഒരു കൂട്ടര്‍ക്കും ശതമാനവും വോട്ടുകണക്കും നോക്കി മറ്റേ കൂട്ടര്‍ക്കും ആകാം ആഹ്ലാദപ്രകടനം. ടി.പി. വധക്കേസില്‍ സി.പി.എം. തുറന്നുകാട്ടപ്പെട്ടു എന്ന് മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ക്ക് പാടിനടക്കാം. പാര്‍ട്ടിയെ കുറ്റവിമുക്തമാക്കി എന്ന് പൊളിറ്റ് ബ്യൂറോ മുതല്‍ പി. മോഹനന്‍ വരെയുള്ളവര്‍ക്ക് അവകാശപ്പെടുകയും ചെയ്യാം. ഒപ്പത്തിനൊപ്പം. കോടതിവിധി വന്നയുടനെ പാര്‍ട്ടി സെക്രട്ടറിയുടെ ലൈവ് ചാനല്‍പ്രവേശം ഉണ്ടായിരുന്നു. ക്യാമറ കണ്ടാല്‍ വെറിപിടിക്കാറാണ് പതിവ്. 'ചെറിയ പ്രതികരണം മതിയോ വിസ്തരിച്ചുതന്നെ വേണോ' എന്ന ചോദ്യവും ഹൈ വോള്‍ട്ടേജ് ചിരിയുമായാണ് ഇത്തവണ സഖാവ് പ്രത്യക്ഷപ്പെട്ടത്. സന്തോഷം കരകവിഞ്ഞൊഴുകി, അല്ലെങ്കില്‍ അങ്ങനെ തോന്നിപ്പിച്ചു. ഒഞ്ചിയം സംഭവം നടന്നയുടനെ അന്നത്തെ ഡി.ജി.പി. പറഞ്ഞത് ഉദ്ധരിക്കുന്നതായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ ആദ്യവാചകം. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം രാഷ്ട്രീയമല്ല എന്ന് ഡി.ജി.പി. പറഞ്ഞിരുന്നുവല്ലോ (അന്നം തിന്

തരുണ്‍ തേജ്പാലും ജസ്റ്റിസ് ഗാംഗുലിയും

ഇമേജ്
തരുണ്‍ തേജ്പാലും ജസ്റ്റിസ് ഗാംഗുലിയും തമ്മില്‍ എന്താണ് വ്യത്യാസം ? ഇവരുടെ കുറ്റകൃത്യങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസമുമില്ല എന്നാണ് നിയമം പഠിച്ചവര്‍ പറയുന്നത്. ശരി, പക്ഷേ എന്തുകൊണ്ടാണ് തരുണ്‍ തേജ്പാല്‍ ജയിലിലും ജസ്റ്റിസ് ഗാംഗുലി ഇതെഴുതുമ്പോഴും പ.ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ തലപ്പത്തും ഇരിക്കുന്നത് ?  ആരോപിതമായ കുറ്റം ഗാംഗുലി ചെയ്തത് ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ്. തേജ്പാല്‍ കുറ്റം ചെയ്ത് ദിവസങ്ങള്‍ക്കകം ജയിലിലായി. പുറത്തിറങ്ങാന്‍ വൈകും എന്ന് തീര്‍ച്ച. രണ്ട് ആളുകളുടെ കാര്യത്തില്‍ നിയമം എന്തുകൊണ്ടാണ് അതിന്റെ (നേര്‍)വഴിക്ക് പോകാത്തത് ?  പത്രപ്രവര്‍ത്തകന് ഒരു നിയമവം ജസ്റ്റിസിന് മറ്റൊരു നിയമവുമാണോ ? പത്രപ്രവര്‍ത്തകനായ തേജ്പാലിന് വേണ്ടി വക്കാലത്ത് അല്ല ഈ കുറിപ്പ്. തേജ്പാല്‍ തടങ്കലിലാണ്. സ്വന്തം കൂട്ടത്തില്‍ പെട്ടവരാണ്  പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം തേജ്പാലും അദ്ദേഹത്തിന്റെ ഇരയാകേണ്ടിവന്ന പെണ്‍കുട്ടിയും. പത്രപ്രവര്‍ത്തകസമൂഹം ഇരയോടൊപ്പം ഉറച്ചുനിന്നു. അവര്‍ തേജ്പാലിനെ നീതിരഹിതമായി വിചാരണ ചെയ്തു എന്നും സംശയത്തിന്റെ ആനുകൂല്യംപോലും നല്‍കാതെ ജയിലിലേക്ക് തല്ലിയോടിച്ചെന്നും ഉള്ള ആക്ഷേപം പോലും

അവസാനത്തെ ഓഫര്‍

ഇമേജ്
കേരളരാഷ്ട്രീയത്തിലെ രണ്ട് ഘഡാഗഡിയന്‍ കക്ഷികളായിരുന്നു സി.എം.പി.യും ജെ.എസ്.എസ്സും. ആളെണ്ണം നോക്കേണ്ട. ആളില്ലാതെയും പലതും ചെയ്യാന്‍ കഴിവുള്ളവരാണ് രണ്ട് പാര്‍ട്ടികളെയും നയിച്ചത്. രണ്ടും ഉണ്ടായത് ഒരേ നക്ഷത്രത്തിലുണ്ടായ സ്‌ഫോടനങ്ങളുടെ ഫലമായാണ്. മഹാവിസ്‌ഫോടനങ്ങള്‍ എന്നുതന്നെ പറയാം. പ്രപഞ്ചോത്പത്തിതന്നെ അങ്ങനെയായിരുന്നു എന്നല്ലേ സിദ്ധാന്തം. ഒന്നുമില്ലായ്മയില്‍നിന്നാണ് അവിടെ ഓരോന്നുണ്ടായത്. ഇവിടെ മറിച്ചാണ്. ഓരോ സ്‌ഫോടനം നടന്നപ്പോഴും പുതിയ പാര്‍ട്ടികള്‍ ഉണ്ടായി. ഇതോടെ സി.പി.എമ്മിന്റെ കഥ തീരും എന്നായിരുന്നു ജന്മി-ബൂര്‍ഷ്വാ പിന്തിരിപ്പന്മാര്‍ വ്യാമോഹിച്ചത്. കൊടുങ്കാറ്റ് പോലെയല്ലേ എം.വി.ആര്‍. ആഞ്ഞടിച്ചത്. സാക്ഷാല്‍ ഇ.എം.എസ്. തന്നെ വേണ്ടിവന്നു കേരളം മുഴുവന്‍ കഷ്ടപ്പെട്ട് പാഞ്ഞുനടന്ന് ഡാമേജ് കണ്‍ട്രോള്‍ നടത്താന്‍. കണ്ണൂരില്‍ ചോര എത്ര ഒഴുകിയിരിക്കുന്നു, വെടി എത്ര പൊട്ടിയിരിക്കുന്നു, എത്രപേര്‍ വികലാംഗരായിരിക്കുന്നു. ഇപ്പോഴും കിടക്കുന്നുണ്ട് ജീവച്ഛവങ്ങളായി അന്നത്തെ പല ചെറുപ്പക്കാരും. വിസ്തരിക്കാന്‍ വയ്യ, കണ്ണീരൊഴുകും. കേരംതിങ്ങും കേരളനാട്ടിലെ കെ.ആര്‍. ഗൗരിയമ്മയുടെ സങ്കടം പറയാതിരിക്കുകയാണ് ഭേദം. ആ

കെജ്‌രിവാളും ഡമോക്ലീസ് വാളും

ഇമേജ്
ഇന്ദ്രപ്രസ്ഥത്തില്‍ ആദര്‍ശാത്മക ജനാധിപത്യവിപ്ലവം ഭാഗികമായി ജയിച്ചു. പക്ഷേ, അതിന്റെ ഉദ്ഘാടനം നടക്കുന്നത് ലേശം ആദര്‍ശവിരുദ്ധമായാണോ എന്ന് സംശയമുണ്ട്. ഡല്‍ഹിയിലെ ജനം തീരുമാനിച്ചത് ബി.ജെ.പി.യെ ഒന്നാംനമ്പര്‍ കക്ഷിയാക്കാനാണ്. കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് ജനത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അവര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നല്‍കുമായിരുന്നു. നല്‍കിയിട്ടില്ല. മണ്ഡലത്തില്‍നിന്ന് പ്രതിനിധിയെ തിരഞ്ഞെടുക്കുക ഭൂരിപക്ഷം വോട്ടര്‍മാര്‍ ആരെ പിന്തുണച്ചു എന്നുനോക്കിയല്ല. കൂടുതല്‍ വോട്ടര്‍മാര്‍ ആരെ പിന്തുണച്ചു എന്നുനോക്കിയാണ്. ആ ന്യായം മന്ത്രിസഭ ഉണ്ടാക്കുമ്പോള്‍ അന്യായമാകും. അവിടെ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയാല്‍ പോര; ഭൂരിപക്ഷം വോട്ടുതന്നെ കിട്ടണം. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായത്, ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രിയാക്കാന്‍വേണ്ടി ജയിച്ചവരുടെ പിന്തുണയോടെയാണ്. കൂടുതല്‍ വോട്ടുകിട്ടി ഒന്നാംസ്ഥാനത്തെത്തിയ ആളെ തോ ല്‍പ്പിക്കാന്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ കൂട്ടുകൂടുന്നത് പുതിയ ഏര്‍പ്പാടൊന്നുമല്ല. അത് ജനാഭിലാഷത്തിന് എതിരാണെന്ന് ഒന്നാംസ്ഥാനത്തുള്ളവര്‍ വിമര്‍ശിക്കാറുമുണ്ട്. ജനാധിപത്യം നടന്നുപോകണ

പുലിവാല്‍ സമരങ്ങള്‍

ഇമേജ്
മുഖ്യമന്ത്രി രാജിവെക്കുംവരെ സമരം എന്നാണ് തീരുമാനം. വേണ്ടത്ര ആലോചിച്ചാവും അങ്ങനെ തീരുമാനിച്ചത് എന്നുവേണം കരുതാന്‍. മുതലക്കുഞ്ഞിനെ നീന്താന്‍ പഠിപ്പിക്കേണ്ട എന്നുപറഞ്ഞതുപോലെ സമരം ചെയ്യാന്‍ ഇടതുപക്ഷത്തെ ആരും പഠിപ്പിക്കേണ്ട. സമരത്തിന്റെ ഫലമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വയം ബോധ്യമാകും, താന്‍ സോളാര്‍തട്ടിപ്പില്‍ പങ്കാളിയായിരുന്നു എന്ന്. തുടര്‍ന്ന് അദ്ദേഹം രാജിസമര്‍പ്പിച്ച് കാശിക്കോ വേളാങ്കണ്ണിക്കോ പോകും. ഇതാവും ഇടതുമുന്നണി സങ്കല്പിച്ച നടപടിക്രമം. മരണംവരെ ഉപവാസംപോലുള്ള കടുംകൈ ആണ് രാജിവരെ സമരവും. മരണംവരെ എന്നുപറഞ്ഞ് പലരും ഉണ്ണാവ്രതം തുടങ്ങാറുണ്ടെങ്കിലും മരിക്കുക പതിവില്ല. നാലുദിവസം കഴിയുമ്പോള്‍ വല്ല പിടിവള്ളിയും കിട്ടും, നാരാങ്ങാവെള്ളം കുടിക്കാന്‍. അല്ലെങ്കില്‍ പോലീസ് പിടിച്ച് ആസ്​പത്രിയിലാക്കിയാല്‍ ഗ്ലൂക്കോസ് കിട്ടും. രാജിവരെ സമരത്തിന് ഈ സൗകര്യങ്ങളൊന്നുമില്ല. പുലിവാല്‍ പിടിച്ചതുപോലെയാണ്. ഉമ്മന്‍ചാണ്ടിക്ക് മാനസാന്തരമുണ്ടായി അദ്ദേഹം രാജിവെച്ചുകൊള്ളും, സമരം തുടങ്ങിക്കോളൂ എന്ന് ആരാണാവോ ഇടതുമുന്നണിയെ ഉപദേശിച്ചത്? സരിതാനായരെ സഹായിച്ചയാളാണല്ലോ മുഖ്യമന്ത്രി. അയ്യോ പാവം വിചാരിച്ച് സഹായിച്ചത